1 GBP = 102.00 INR                       

BREAKING NEWS

ഈസ്റ്ററും വിഷുവും ആയപ്പോള്‍ നമ്മുടെ കൈനീട്ടത്തിനായി വീണ്ടും അവരെത്തി; നിരാലംബരായ കുറെ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ നമുക്ക് കൈകോര്‍ക്കാം: കോവിഡ് കാലത്ത് ദുരിതം പേറുന്നവര്‍ക്കുവേണ്ടി ബ്രിട്ടീഷ് മലയാളിയുടെ ഈസ്റ്റര്‍ വിഷു അപ്പീലിന് തുടക്കം

Britishmalayali
അജിമോന്‍ ഇടക്കര

രു നേരത്തെ ആഹാരത്തിനു വേണ്ടി പോലും കഷ്ടപ്പെടുന്ന ആയിരക്കണക്കിനു നിര്‍ധനരാണ് നമ്മുടെ നാട്ടിലുള്ളത്. കോവിഡും അതിന്റെ ദുരിതങ്ങളും ഇവരുടെ ജീവിതം കൂടുതല്‍ ദയനീയമാക്കി. മരുന്നു വാങ്ങുവാന്‍ പോലും കാശില്ലാതെ എന്തു ചെയ്യുമെന്ന് ആലോചിച്ച് അരവയര്‍ മുറുക്കി ഉടുത്ത് നടന്ന ദിവസങ്ങള്‍. അങ്ങനെയുള്ള 16 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ക്രിസ്മസ് കാലത്ത് ബ്രിട്ടീഷ് മലയാളിയിലൂടെ യുകെ മലയാളികള്‍ കാരുണ്യവര്‍ഷം ചൊരിഞ്ഞത്. ഇപ്പോഴിതാ ഒരു ഈസ്റ്റര്‍ - വിഷു കാലം കൂടി എത്തുമ്പോള്‍ സഹായം തേടി അനവധി പേര്‍ വീണ്ടും എത്തിയിരിക്കുകയാണ്.

എല്ലാത്തവണയും ചെയ്യുന്നതു പോലെ ഇത്തവണ ഈസ്റ്റര്‍ വിഷു അപ്പീലിന് വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന വാര്‍ത്ത നല്‍കുന്നതിനു മുമ്പു തന്നെ നിരവധി പേരാണ് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ വഴിയും നേരിട്ടുമായി ലഭിച്ച അനേകം സഹായ അഭ്യര്‍ത്ഥനകള്‍ നടത്തിയത്. കണ്ണുനീരിന്റെ ഉപ്പു കലര്‍ന്ന ഒന്നിനൊന്നു ദയനീയമായ പല ജീവിതങ്ങള്‍ ആണ് ഓരോ അപേക്ഷയുടെ പിന്നിലും. അവയില്‍ നിന്ന് ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയാത്ത പതിനഞ്ച് കേസുകള്‍ ആണ് നിങ്ങളുടെ മുന്‍പിലേക്ക് ഈസ്റ്റര്‍ & വിഷു അപ്പീലിലൂടെ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത്.

നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിത സാഹചര്യങ്ങളില്‍ കോവിഡ് വരുത്തിയ ആഘാതമെന്ത് മാത്രമാണ് എന്ന് ഈ അപേക്ഷകളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മനസിലാകും. ഈ നോയമ്പ് കാലത്ത് നമ്മള്‍ ആത്മ രക്ഷക്കായി അനുഷ്ടിച്ച പ്രായശ്ചിത്തങ്ങള്‍ക്ക് പൂര്‍ണ്ണത ലഭിക്കുക ഒരു പക്ഷെ നമ്മള്‍ വഴി ഈ അശരണരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുമ്പോള്‍ ആയിരിക്കും. ഒഴിവാക്കാന്‍ സാധിക്കാത്ത പതിനഞ്ച് കേസുകളില്‍ നിന്നും പ്രഥമ പരിഗണനയില്‍ ഉള്‍പ്പെടുത്തിയ താഴെ കൊടുത്തിരിക്കുന്ന എട്ട് അപേക്ഷകളുടെ വിശദാംശങ്ങള്‍ ആവും അപ്പീലിന്റെ ആദ്യ പടിയായി വരും ദിവസങ്ങളില്‍ നിങ്ങളുടെ നിര്‍ല്ലോഭ സഹായം പ്രതീക്ഷിച്ച് ഇവിടെ അവതരിപ്പിക്കുക.
ഈ നോയമ്പു കാലത്ത് നിങ്ങള്‍ അനുഷ്ടിച്ച പരിത്യാഗത്തിന്റെയും അത് പോലെ തന്നെ വിഷു ആഘോഷങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന ചിലവുകളുടെയും ഒരു ചെറിയ ഭാഗമെങ്കിലും വര്‍ഷങ്ങളായി നരക യാതന അനുഭവിക്കുന്ന ഈ ജീവിതങ്ങളുടെ കണ്ണുനീര്‍ ഒപ്പുവാന്‍ കൂടി ഉപയോഗിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുള്ളതു കൊണ്ടാണ് ലക്ഷക്കണക്കിന് രൂപയുടെ സഹായം ആവശ്യമുള്ള ഈ നിര്‍ദ്ധനരെ നിങ്ങളുടെ മുന്‍പില്‍ എത്തിക്കുന്നത്.

ഭിന്ന ശേഷിക്കാരായ ഇരട്ടക്കുട്ടികള്‍ അടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിലെ ഒരു പച്ചക്കറി കടയില്‍ ജോലി ചെയ്തു വന്നിരുന്ന ജെറിയുടെ ജീവിതം കിടക്കയില്‍ തളച്ചത് ഇക്കഴിഞ്ഞ ജനുവരി 31നുണ്ടായ ഒരു വാഹനാപകടം ആണ്. ഭിന്ന ശേഷിക്കാരന്‍ ആണെങ്കിലും ഞായാറാഴ്ച കൂടി കഠിനാദ്ധ്വാനം  ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന ജെറി സഞ്ചരിച്ചിരുന്ന സൈക്കിളില്‍ പിന്നില്‍ നിന്ന് അതിവേഗത്തില്‍ അശ്രദ്ധമായി വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടുപ്പെല്ലിന് സാരമായ പരിക്കേറ്റ ജെറി ഇനി എഴുന്നേറ്റ് നടക്കണമെങ്കില്‍ തുടര്‍ ചികിത്സകള്‍ക്കായി ലക്ഷങ്ങള്‍ കണ്ടെത്തണം.

തികച്ചും ആരോഗ്യവതിയായി ഒരു പൂത്തുമ്പിയെപ്പോലെ പാറി നടന്ന ജൂലിയ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇടയ്ക്കിടയ്ക്ക് തളര്‍ന്നു വീഴാനും അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും തുടങ്ങിയത്. പലവിധ ചികിത്സകള്‍ നടത്തിയെങ്കിലും പത്തു മാസങ്ങള്‍ക്കകം ജൂലിയ പൂര്‍ണ്ണമായും കിടപ്പിലായി. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ദൈവ വേലയിലായിരുന്ന ഈ കുടുംബത്തിനു തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയില്‍ ജൂലിയായുടെ തലച്ചോറിലുണ്ടായിരിക്കുന്ന അണുബാധക്കുള്ള ചികിത്സ തുടരാന്‍ ഉദാര മനസ്സുകളുടെ കാരുണ്യം കൂടിയേ തീരൂ.

കോട്ടയം ജില്ലയിലെ കുമരകം സ്വദേശിയായ 38 വയസ്സ് മാത്രം പ്രായമുള്ള രാജീവ് തന്റെ രണ്ട് വയസ്സുള്ള മകന്റെ രക്ത സമ്മര്‍ദ്ധ സംബന്ധമായ ചികിത്സക്കായി പണം കണ്ടെത്താന്‍ ഓടി നടക്കുന്നതിനിടയില്‍ ആണ് ഇടയ്ക്കിടെ ഉണ്ടാകാറുള്ള ശര്‍ദ്ദിയും തളര്‍ച്ചയും രക്താര്‍ബുദ ലക്ഷണമാണെന്ന് തിരിച്ചറിയുന്നത്. പ്രായമായ അച്ഛനും അമ്മയും, പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങള്‍, ഇവരുടെ ഏക അവലംബമായിരുന്ന രാജീവിന് മജ്ജ നല്‍കാന്‍ സ്വസഹോദരന്‍ തയ്യാറാണെങ്കിലും  ഓപ്പറേഷന്‍ ചിലവിലേക്കായി 22 ലക്ഷം രൂപയെങ്കിലും വേണം.

37 വയസ്സ് മാത്രമുള്ള ചേര്‍ത്തല സ്വദേശി രമേശിനും വാഹനാപകടമാണ് ജീവിതത്തില്‍ വില്ലനായത്. കഴിഞ്ഞ ഒക്ടോബറില്‍ രാത്രി താന്‍ സെയില്‍സ്മാന്‍ ആണ് ജോലി ചെയ്തിരുന്ന കടയില്‍ നിന്ന് രാത്രി മടങ്ങി വരും വഴി വണ്ടിയിടിച്ചു തലക്ക് ഗുരുതരമായി പരുക്കേറ്റ രമേശിനെ ജീവനോടെ കിട്ടിയെങ്കിലും ചലന ശക്തിയും ഓര്‍മ്മ ശക്തിയും സംസാര ശേഷിയും നഷ്ടപെട്ട്  ഇപ്പോഴും അമൃത ഹോസ്പിറ്റലില്‍ ആണ്. കൂലിപ്പണിക്കാരിയായ ഭാര്യ വിനീതക്കും ഒന്‍പതു വയസ്സും നാലുവയസ്സും മാത്രമുള്ള മക്കള്‍ക്കും മുന്നോട്ട് ജീവിക്കുവാനും രമേശിന്റെ തുടര്‍ ചികിത്സകള്‍ക്കും ഇനി ആശ്രയം ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഉദാര സംഭാവനകള്‍ മാത്രമാണ്.

ലിന്‍സ്മോന്‍ എന്ന പതിനാലുവയസ്സുകാരന്റെ രക്താര്‍ബുദ ചികിത്സയ്ക്ക് വേണ്ടിയാണ് അയര്‍ക്കുന്നം സ്വദേശികളായ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ കുറിച്ച് കേട്ടറിഞ്ഞു സഹായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

40 വയസ്സുകാരനായ തൊടുപുഴ സ്വദേശി വിനോദിന്റെ രണ്ട് വൃക്കകളും ചുരുങ്ങി പ്രവര്‍ത്തന രഹിതമായിട്ട് മൂന്നു വര്‍ഷമായി. ഹോട്ടല്‍ തൊഴിലാളി ആയിരുന്ന  വിനോദ് സുമനസ്സുകളുടെ സഹായത്തോടെ ആഴ്ചയില്‍ രണ്ട്  തവണ ഡയാലിസിസ് നടത്തിയാണ് ജീവന്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. ഭാര്യ സിനിക്ക് വല്ലപ്പോഴും ലഭിക്കുന്ന തൊഴിലുറപ്പ് ജോലിയാണ് വയോധിക മാതാപിതാക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം. ഭാര്യ സിനിയുടെ കിഡ്നി വിനോദിന് ചേരുമെങ്കിലും സര്‍ജറിക്കുള്ള പണം തികയാത്തത് കൊണ്ട് സു മനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.

ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്തില്‍ കരിക്കാട് തിരുഹൃദയ ഭവനില്‍ ബെന്‍സി എന്ന വിധവ  ഹൃദയ വാല്‍വ് ശസ്ത്രക്രിയ വളരെ അടിയന്തരമായി നടത്തുവാന്‍ സാമ്പത്തിക സഹായം കിട്ടുവാന്‍ നമ്മളുടെ മുമ്പില്‍ കൈ കൂപ്പുന്ന ഒരു അമ്മ കൂടി ആണ്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് നഷ്ടപ്പെട്ടുവെങ്കിലും തന്റെ ഏക മകന് വേണ്ടി ജീവിക്കുകയായിരുന്നു. 

മൂവാറ്റുപുഴ ആരക്കുന്നം പഞ്ചായത്ത് വള്ളിക്കട സ്വദേശി ജയശ്രീക്ക് 2007 ഓഗസ്റ്റ് മാസം 24ന് ട്രക്ക് ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവ് രാജ്കുമാറിനെ നഷ്ടപ്പെടുമ്പോള്‍ രണ്ടാമത്തെ മകന് 55 ദിവസം  മാത്രമായിരുന്നു പ്രായം. അന്ന് മുതല്‍ സ്വസഹോദരങ്ങളുടെ സഹായത്തോടെ കുഞ്ഞുങ്ങള്‍ക്കായി മാത്രം കഠിനാദ്ധ്വാനം ചെയ്ത ജീവിതം മുന്നോട്ട് നീക്കിയ ജയശ്രീ വിവിധ രോഗങ്ങളാല്‍ ഇന്ന് വലയുകയാണ്. 2015 ഇല്‍ ഉണ്ടായ സ്ട്രോക്കിനെ തുടര്‍ന്ന് തലച്ചോറിലെ ഞരമ്പുകളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. 2019 ഇല്‍ രോഗം വഷളായി കാലില്‍ വ്രണമുണ്ടാകുമായും അതിനെ തുടര്‍ന്ന് കാല്‍പാദം മുറിച്ചു മാറ്റേണ്ട അവസ്ഥ വരെ  എത്തി. ദുരിത പെരുമഴയില്‍ കഴിയുന്ന ജയശ്രീക്കും മക്കളുടെയും ദയനീയാവസ്ഥ കണ്ട് കൊണ്ട് എങ്ങനെ നമുക്ക് ഈ ഈസ്റ്ററും വിഷുവും ഒക്കെ ആഘോഷിക്കുവാന്‍ കഴിയും

ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്  ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് എച്ച്എംആര്‍സി ഈ തുക ഗിഫ്റ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category