1 GBP = 102.50 INR                       

BREAKING NEWS

സ്ഥാനാര്‍ത്ഥി ചിത്രം ഏതാണ്ട് വ്യക്തമായത് മാര്‍ച്ച് 16ന്; സര്‍വ്വേ നടന്നത് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയും; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മുമ്പ് നടന്ന കണക്കെടുപ്പ്; നേമത്ത് മുരളീധരന്റെ എന്‍ട്രിയും ഉറപ്പിക്കാനായില്ല; ശബരിമല വിഷയം 43 ശതമാനം പേരും പരിഗണിച്ചിട്ടും തുടര്‍ ഭരണം! മനോരമ സര്‍വ്വേയെ തള്ളാന്‍ ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തില്‍ മത്സര ചിത്രം തെളിഞ്ഞത് മാര്‍ച്ച് 16നാണ്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പല മണ്ഡലത്തിലും നിശ്ചയിക്കാന്‍ വൈകിയതു കാരണമായിരുന്നു അത്. കഴക്കൂട്ടത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ എന്ന് ഉറപ്പിക്കുന്നത് മാര്‍ച്ച് 17ന്. നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ എത്തുന്നതും ഒരു ദിവസം മുമ്പ്. അതിനും ദിവസം മുമ്പേ മനോരമ സര്‍വ്വേ എടുത്തു. ആ സര്‍വ്വേയിലാണ് സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ചിക്കുന്നത്.

ആറന്മുളയില്‍ സിപിഎമ്മിന് വമ്പന്‍ വിജയമാണ് മനോരമ പ്രവചിക്കുന്നത്. എന്നാല്‍ സര്‍വ്വേ നടക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി ചിത്രത്തില്‍ ശിവദാസന്‍ നായരുടെ പേര് ഉറപ്പിച്ചിട്ടില്ല. ബിജെപിക്കും ആരാണ് മത്സരിക്കുന്നതെന്ന് അറിയില്ല. അങ്ങനെ നടന്ന സ്#വ്വേ. ഇതിലാണ് തുടര്‍ഭരണ പ്രഖ്യാപനം. അതുകൊണ്ട് തന്നെ ഈ സര്‍വ്വേ ഫലത്തെ ബിജെപിയും കോണ്‍ഗ്രസും കാര്യമായെടുക്കന്നില്ല. എല്‍ഡിഎഫിന് 77 മുതല്‍ 82 വരെ സീറ്റ് ലഭിച്ചേക്കാം എന്നാണ് സര്‍വ്വേ ഫലം. യുഡിഎഫിന് 54 മുതല്‍ 59 വരെ സീറ്റാണ് സര്‍വേ സൂചിപ്പിക്കുന്നത്. എന്‍ഡിഎയ്ക്ക് 3 സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും പ്രവചിക്കുന്നു. പ്രവചനത്തില്‍ 3% വരെ വ്യത്യാസം ഉണ്ടായേക്കാം. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുന്‍പായിരുന്നു സര്‍വേ നടത്തിയത്.

സര്‍വേ നടത്തിയത് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും മത്സര ചിത്രം വ്യക്തമല്ല. അതിനാല്‍ സാമ്പിളുകളില്‍ കൃത്യത വരില്ലെന്നതാണ് വസ്തുത. എല്‍ഡിഎഫ് 43.65%, യുഡിഎഫ് 37.37%, എന്‍ഡിഎ 16.46%, മറ്റു കക്ഷികള്‍ 2.52 ശതമാനം എന്നിങ്ങനെയാണ് ലഭിക്കാന്‍ സാധ്യതയുള്ള വോട്ട് വിഹിതം. മഞ്ചേശ്വരം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എന്‍ഡിഎയ്ക്ക് അനുകൂലമായ സാധ്യതകള്‍. പൂഞ്ഞാറില്‍ മൂന്ന് മുന്നണികള്‍ക്കും പുറത്തുള്ള സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയാകാന്‍ യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 26 ശതമാനം പേരുടെ പിന്തുണയുമായി ഉമ്മന്‍ ചാണ്ടിയാണ് രണ്ടാമത്. കെ.കെ.ശൈലജയെ 12 ശതമാനവും രമേശ് ചെന്നിത്തലയെ 11 ശതമാനവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ 5 ശതമാനവും വി.മുരളീധരനെ 3 ശതമാനവും പിന്തുണച്ചു. പ്രമുഖരായ ആറു നേതാക്കാളുടെ പേരുകളെ അനുകൂലിക്കാതെ മറ്റൊരാള്‍ വരണം എന്ന് നാലു ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിപിഎമ്മിന് പകുതിയില്‍ അധികം വോട്ട് കിട്ടുന്നുവെന്നതാണ് വസ്തുത.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്ന 43% പേരുണ്ട്. 33% അങ്ങനെ കരുതുന്നില്ല. എന്നാല്‍ ഇത് സര്‍വ്വേ ഫലത്തില്‍ തെളിയുന്നുമില്ല. സോളര്‍ കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഭൂരിഭാഗം പേരും കരുതുന്നു. രാഷ്ട്രീയമില്ല എന്ന നിലപാടെടുത്തത് 22% മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്ത 39% പേര്‍ സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന അഭിപ്രായക്കാരാണ്. ഉത്തരവാദിത്തമില്ലെന്ന് 34% അഭിപ്രായപ്പെട്ടു. 27% വ്യക്തമായ നിലപാടെടുത്തില്ല. അതായത് സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയില്‍ ഏറെ പേരും ഇക്കാര്യത്തില്‍ സര്‍ക്കാനൊപ്പം നില്‍ക്കുന്നില്ല. എന്നിട്ടും അത് അന്തിമ ഫലത്തെ സ്വാധീനിക്കുന്നില്ലെന്നതാണ് വസ്തുത.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന സ്ഥാപനമായ വോട്ടേഴ്സ് മൂഡ് റിസര്‍ച്ച് (വി എംആര്‍) ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 27,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് അഭിപ്രായ സര്‍വേ നടത്തിയത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലേയും ഫലസൂചനകള്‍ പ്രവചിക്കുന്ന ഏക സര്‍വേയാണിത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പ് നടത്തിയ സര്‍വ്വേയ്ക്ക് ശരിയായ ഫലം കണ്ടെത്താനാകില്ല.

ഇത് കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിയുന്നു. നല്ല സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതാണ് പൊതുവേയുള്ള പ്രവണത. ഇങ്ങനെ കാര്യങ്ങള്‍ പോയാല്‍ ഈ സര്‍വ്വേ ഫലം തെറ്റുമെന്ന് ഉറപ്പാണെന്ന് സിപിഎം പറയുന്നു. ഇതു തന്നെയാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നിലപാടും. സംസ്ഥാനം ഉറ്റുനോക്കുന്ന നേമത്ത് അതി ശക്തമായ പോരാട്ടമെന്ന് മനോരമ ന്യൂസ്വി എംആര്‍ അഭിപ്രായ സര്‍വെ. വളരെ നേരിയ മേല്‍ക്കൈ എന്‍ഡിഎക്കുണ്ട്. 0.10 ശതമാനത്തിന്റെ മേല്‍ക്കൈ മാത്രമാണത്. മാറി മറിഞ്ഞേക്കാം. സര്‍വേ കാലയളവിലെ അഭിപ്രായപ്രകാരം യുഡിഎഫാണ് മൂന്നാം സ്ഥാനത്താണ്. കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നതിന് മുന്‍പാണ് ഈ സര്‍വേ നടത്തിയത് എന്നത് ഏറെ പ്രധാനമാണ്-ഇതാണ് സര്‍വ്വേ തന്നെ പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരം മണ്ഡലത്തില്‍ അതിശക്തമായ മല്‍സരമെന്നും സര്‍വെ. മണ്ഡലത്തില്‍ നേരിയ മേല്‍ക്കൈ എന്‍ഡിഎക്കാണെന്നും സര്‍വെ പറയുന്നു. സിറ്റിങ് സീറ്റില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം. സ്ഥാനാര്‍ത്ഥി ചിത്രം തെളിയുംമുന്‍പാണിത്. തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലെ ഫലം: കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നിലെന്ന് സര്‍വേ. സര്‍വേ നടത്തിയ കാലയളവില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ത്ഥി ആയില്ലെന്നത് പ്രത്യേകം ഓര്‍ക്കണം. ഈ കാലയളവില്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ തന്നെയാണ്. മൂന്നാം സ്ഥാനത്താണ് യുഡിഎഫ്.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന് ചോദ്യത്തിന് കഴക്കൂട്ടം പ്രതികരിച്ചത് കൂടി നോക്കാം. 45 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 25 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് മുന്നിലെന്നാണ് സര്‍വേ. അവിടെയും സര്‍വേ കാലത്ത് യുഡിഎഫിന് സ്ഥാനാര്‍ത്ഥി ആയിട്ടില്ലെന്നും സര്‍വ്വേ തന്നെ വ്യക്തമാക്കുന്നുണ്ട്. പല മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category