1 GBP = 102.50 INR                       

BREAKING NEWS

ചേച്ചി ഒരു സ്ട്രോങ്ങ് ഡിസിഷന്‍ എടുക്ക് എന്ന് സന്ധ്യ; പോകണം എന്നുണ്ടെന്നും സോഷ്യല്‍ മീഡിയ അറ്റാക്ക് ഉണ്ടാകുമെന്നും മറുപടി; ഇവിടെയുള്ളവരേയും ഓണ്‍ലൈന്‍ മീഡിയയേയും മാത്രം ഭയന്നാല്‍ മതിയെന്ന് കിടിലം ഫിറോസും; കിഡ്നി വാങ്ങാത്തത് ഇഗോ മൂലമെന്ന് കുറ്റപ്പെടുത്തലും; മുന്‍ ഭര്‍ത്താവ് മരിച്ചെങ്കിലും ഭാഗ്യലക്ഷ്മി തുടരും; ബിഗ് ബോസിലെ 'മരണ ചര്‍ച്ച' കരച്ചിലായപ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വേദിയില്‍ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചുവെന്ന വാര്‍ത്തയാണ്. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബിഗ് ബോസ് ഇക്കാര്യം ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. പൊട്ടിക്കരച്ചിലോടെയാണ് ഈ വാര്‍ത്ത ഭാഗ്യലക്ഷ്മി കേട്ടത്. എന്നാല്‍ മത്സരം തുടരാനാണ് ഡബ്ബിങ് ആര്‍ട്ടിസന്റിന്റെ തീരുമാനം എന്നാണ് സൂചന.

ബിഗ് ബോസ് മരണവീടിന് സമാനമാകുന്നതാണ് ഇന്നലെ പ്രേക്ഷകര്‍ കണ്ടത്. 2014 ല്‍ ആണ് ഭാഗ്യലക്ഷ്മി വിവാഹ മോചിതയായത്. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറുമായുള്ള വിവാഹബന്ധമാണ് 2014 ല്‍ കോടതിമുഖേന ഭാഗ്യലക്ഷ്മി വേര്‍പെടുത്തിയത്. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. വിവാഹ മോചനം നേടിയതു കൊണ്ട് തന്നെ വീട്ടിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് ഭാഗ്യലക്ഷ്മി. ചേച്ചി ഒരു സ്ട്രോങ്ങ് ഡിസിഷന്‍ എടുക്ക് എന്ന് സന്ധ്യപറയുമ്പോള്‍ എനിക്ക് പോകണം എന്നുണ്ട് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സോഷ്യല്‍ മീഡിയ അറ്റാക്ക് ഉണ്ടാകും. ഭര്‍ത്താവ് മരിച്ചിട്ടും അവര്‍ കണ്ടില്ലേ അവിടെ നിക്കുന്നു എന്ന് പഴിക്കും, എല്ലാവരും എല്ലാ ഭാഗത്തുനിന്നും ആക്രമിക്കും ഇവരും സോഷ്യല്‍ മീഡിയയും എല്ലാം എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി! ഇതിന് കിടിലം ഫിറോസ് നല്‍കിയ മറുപടിയും ചര്‍ച്ചയാകുന്നുണ്ട്.

ഇവിടെയുള്ളവരേയും ഓണ്‍ലൈന്‍ മീഡിയയേയും മാത്രം ചേച്ചി ഭയന്നാല്‍ മതിയെന്നും മത്സരം തുടരാനുമായിരുന്നു കിടിലം ഫിറോസിന്റെ നിര്‍ദ്ദേശം. ഇത് ഭാഗ്യലക്ഷ്മിയും അംഗീകരിച്ചതായാണ് സൂചന. മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിയിച്ച ശേഷം നിങ്ങള്‍ക്ക് നാട്ടില്‍ പോകണമോ? എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു. കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് താന്‍ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങള്‍ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള അവസരം ഒരുക്കാമെന്ന് ബി?ഗ് ബോസ് അറിയിക്കുകയായിരുന്നു.

കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ രമേശ് ചികിത്സയില്‍ ആയിരുന്നുവെന്ന് ഭാഗ്യലക്ഷ്മി മത്സരാര്‍ത്ഥികളോട് പറഞ്ഞു. കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദുഃഖ വാര്‍ത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ കേട്ടത്. പിന്നാലെ എല്ലാവരും ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 'ഞാന്‍ പറഞ്ഞതാണ് കിഡ്നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു. എല്ലാവരും പൊക്കോളൂ, ഞാന്‍ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ', എന്ന് കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു. അങ്ങനെ ബിഗ് ബോസ് വേദിയിലും ഭര്‍ത്താവിന്റെ ഇഗോയെ ചര്‍ച്ചയാക്കാനും ഭാഗ്യലക്ഷ്മി മറന്നില്ല. ഏതായാലും മത്സരങ്ങളില്‍ ഇനിയും ഭാഗ്യലക്ഷ്മി ഉണ്ടാകുമെന്ന സൂചനയാണ് ബിഗ് ബോസ് പ്രെമോകളും നല്‍കുന്നത്.

ബിഗ് ബോസിലേക്ക് വരും മുന്‍പേ പോയി കണ്ടിരുന്നു. അപ്പോഴും അവസ്ഥ അല്‍പ്പം മോശമായിരുന്നു. മക്കളോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ രോഗാവസ്ഥയില്‍ കഴിയുകയായിരുന്നു രമേശ് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. മക്കളോട് എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ട് പേരും അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് പറഞ്ഞിട്ടാണ് വന്നത്. പക്ഷേ മക്കളുടെ അടുത്ത് ഫോണ്‍ വഴി സംസാരിക്കാന്‍ പറ്റുമോ എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു എന്ന ആവശ്യം മാത്രമാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞത്.

നിര്‍ണ്ണായകമായി കിടിലം ഫിറോസ്
എനിക്ക് ഇപ്പോള്‍ ഇവിടെ നിന്ന് പോകണം എന്നാണ് തോന്നുന്നതെന്നും ഈ കളിയില്‍ നിന്ന് ക്വിറ്റ് ചെയ്യാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അദ്ദേഹം മരിച്ചത് തിരുവനന്തപുരത്ത് മിക്കവരും എങ്ങനെയെങ്കിലും അറിയും. ഭാഗ്യലക്ഷ്മി പുറത്ത് നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ഓര്‍ച്ച് വേവലാതിപ്പെടുകയായിരുന്നു. ഭര്‍ത്താവ് മരിച്ച് കിടക്കെ ഇവിടെ നില്‍ക്കുന്നതിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും വലിയ രീതിയില്‍ വിമര്‍ശനവും വരുമെന്നും ഭാഗ്യലക്ഷ്മി ആകുലപ്പെട്ടു. എല്ലാഭാഗത്തു നിന്നും അക്രമണങ്ങളുണ്ടാകുമെന്നും അകത്തു നിന്ന് ഇവരും സോഷ്യല്‍മീഡിയയും ഒക്കെ അക്രമിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു

ഇതു കേട്ട് ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കാന്‍ എത്തുകയായിരുന്നു കിടിലം ഫിറോസ്, 'ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പലതും എഴുതും, അവര്‍ക്ക് ഡിവോഴ്സ്ഡ് ആണോ എന്ന് അറിയണ്ട. അവിടെ ചെന്നുകഴിഞ്ഞാല്‍ ചേച്ചി ഏതു രീതിയില്‍ ട്രീറ്റ് ചെയ്യപ്പെടുമെന്ന് അറിയണ്ട. എങ്ങനെയൊക്കെയാണ്, ആരുടെയൊക്കെ പേരിലാണ് ഡോക്യുമെന്റ്സ് എന്ന് അറിയണ്ട. ചേച്ചിയുടെ മാനസിക അവസ്ഥ എന്താണെന്ന് അറിയണ്ട, സെന്‍സേഷന്‍ മാത്രം അറിഞ്ഞാല്‍ മതി. ചേച്ചി അവിടെ പോയി എന്നു തന്നെയിരിക്കട്ടെ. പോയിട്ടെന്ത് ചെയ്യും? പ്രത്യേകിച്ച് കാര്യമൊന്നുമില്ല.' എന്ന് കിടിലം ഓര്‍മ്മിപ്പിക്കുന്നു.

പോയിട്ട് പ്രത്യേകിച്ചൊന്നുമില്ല എന്ന് ഭാഗ്യലക്ഷ്മിയും ശരി വെച്ചു. ചേച്ചി എന്തിനാണ് പോകുന്നതെന്നും ഇവിടെയുള്ളവരുടെ വായും പുറത്തുള്ള ഓണ്‍ലൈന്‍ മീഡിയയുടെ വായുമാണ് നോക്കേണ്ടതെന്നും കിടിലം ഫിറോസ് ആശ്വാസ വാക്കുകളായി ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category