1 GBP = 102.00 INR                       

BREAKING NEWS

ഏതെങ്കിലും ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഗ്രിയോ പോസ്റ്റ് ഗ്രാജുവേഷനോ പാസ്സായാല്‍ രണ്ടു വര്‍ഷം വരെ വര്‍ക്ക് പെര്‍മിറ്റ്; ഗ്രാജുവേറ്റ് റൂട്ടിന് ജൂലായില്‍ തുടക്കം

Britishmalayali
kz´wteJI³

കോവിഡാനന്തര ലോകത്തില്‍ ഏറ്റവും വേഗതയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സമ്പദ്ഘടനകളിലൊന്ന് ബ്രിട്ടന്റേതായിരിക്കുമെന്ന് നേരത്തേ പ്രവചനമുണ്ടായിരുന്നു. പൗണ്ടിന്റെ വില കുതിച്ചുയരുന്നതും അതിനൊരു ഉദാഹരണമാണ്. കോവിഡ് പ്രതിസന്ധിക്കിടയില്‍ വന്ന ബ്രെക്സിറ്റ് പ്രതിസന്ധിയെ കൂടി വിജയകരമായി മറികടക്കാനായതോടെ, ഇന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍.

നേട്ടങ്ങളില്‍ അമിതാവേശം കാട്ടാതെ, കോട്ടങ്ങളില്‍ തളരാതെ തികച്ചും പ്രായോഗിക സമീപനങ്ങളുമായി ബ്രിട്ടന്‍ മുന്നോട്ട് കുതിക്കുകയാണ്. കോവിഡിനു ശേഷമുള്ള രാജ്യ പുനര്‍നിര്‍മ്മാണത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും സമര്‍ത്ഥരും നിപുണരുമായവരെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാനായി സ്റ്റുഡന്റ് വിസ നിയമങ്ങളില്‍ വരെ മാറ്റം വരുത്തിയിരിക്കുന്നു. പുതിയ ഗ്രാജുവേഷന്‍ റൂട്ട് അനുസരിച്ച്, ബ്രിട്ടനിലെ ഏത് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദമോ പോസ്റ്റ് ഗ്രാജുവേഷനോ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവരുടെ പഠനകാലാവധിക്ക് ശേഷം രണ്ടു വര്‍ഷം കൂടി ബ്രിട്ടനില്‍ തുടര്‍ന്ന് ജോലി ചെയ്യുവാനുള്ള അനുമതി ലഭിക്കും.

സത്യത്തില്‍ ഇത് പുതിയ ഒരു നിയമമല്ല. നേരത്തേ നിലനിന്നിരുന്ന ഒരു നിയമമായിരുന്നു. അന്ന് ടയര്‍ 4 വിസയില്‍ ബ്രിട്ടനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം 2 വര്‍ഷക്കാലം ബ്രിട്ടനില്‍ ജോലിചെയ്യുവാനുള്ള അനുവാദം ഉണ്ടായിരുന്നു. 2012-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന തെരേസാ മാ യാണ് ഇതിന് മാറ്റം വരുത്തിയത്. നിലവിലുള്ള നിയമമനുസരിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നാടുകളിലേക്ക് തിരിച്ചുപോകുന്നതിനു മുന്‍പ് നാലുമാസം മാത്രമാണ് ജോലിയില്‍ ഏര്‍പ്പെടാന്‍ സാധിക്കുക.

വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളുണ്ടാക്കും
പുതിയ നിയമം വിവിധ വിധത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാണ്. പഠനശേഷം തങ്ങളുടേ വിദ്യാഭ്യാസത്തിനനുസരിച്ച ഒരു തൊഴില്‍ തേടാന്‍ കൂടുതല്‍ സമയം ലഭിക്കും എന്നതാണ് അതില്‍ ഒന്ന്. തൊഴില്‍ ലഭിച്ചാല്‍ കൂടുതല്‍ നാള്‍ ജോലിചെയ്ത് കൂടുതല്‍ തൊഴില്‍ പരിചയം നേടാനാകും എന്നത് മറ്റൊരു നേട്ടം. ഇത് ഇവരുടെ ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ വിപുലപ്പെടുത്തും. ഇനിയൊന്ന്, നിലവില്‍ രണ്ടുവര്‍ഷക്കാലം ജോലിചെയ്ത്, കൂടുതല്‍ ദീര്‍ഘകാലത്തേക്കുള്ള തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്തി, ദീര്‍ഘനാളത്തെ വര്‍ക്ക് പെര്‍മിറ്റുമായി തിരികെയെത്താന്‍ സാധിക്കും എന്നത് മറ്റൊരു നേട്ടം.

സര്‍വ്വകലാശാലകള്‍ക്കും നേട്ടമുണ്ടാക്കുന്ന തീരുമാനം
കോവിഡ് പ്രതിസന്ധി ബാധിച്ച അനേകം മേഖലകളില്‍ ഒന്നാണ് ബ്രിട്ടനിലെ ഉന്നതവിദ്യാഭ്യാസ രംഗം. ഇത്തരമൊരു ഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കൈത്താങ്ങാവുകയാണ് ഈ പുതിയ തീരുമാനം. ലോകത്തിലെ തന്നെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ഹബ്ബായി ബ്രിട്ടനെ മാറ്റുവാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗം കൂടിയാണിത്. 2030 ആകുമ്പോഴേക്കും ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ആയീ 6 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളെ എത്തിക്കുക എന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നമിടുന്നത്. ഇത് സാധ്യമാക്കുവാന്‍ ഈ പുതിയ നയമാറ്റം സഹായിക്കും എന്നതില്‍ സംശയമില്ല.

ഗ്രാജുവേഷന്‍ റൂട്ടിന്റെ വിശദാംശങ്ങള്‍
നിലവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി ബ്രിട്ടനകത്തുനിന്നു തന്നെ അപേക്ഷിക്കാം. 700 പൗണ്ടാണ് അപേക്ഷാ ഫീസ്. അതോടൊപ്പം ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ്ജായി പ്രതിവര്‍ഷം 624 പൗണ്ട് അടയ്ക്കുകയും വേണം. ഗ്രാജുവേറ്റ് റൂട്ടില്‍ വിസക്ക് ശ്രമിക്കുന്നവര്‍ക്ക് സ്പോണ്‍സര്‍മാരുടെ ആവശ്യമില്ല. നിലവിലുള്ള സ്പോണ്‍സര്‍മാര്‍ക്ക്, വിദ്യാര്‍ത്ഥികള്‍ ഈ റൂട്ടിലേക്ക് മാറിയാല്‍ സ്പോണ്‍സര്‍ എന്ന നിലയിലുള്ള ഒരു ഉത്തരവാദിത്തവുംനിറവേറ്റാനുള്ള ബാദ്ധ്യതയും ഇല്ല. എന്നിരുന്നാലും, വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ അത് ഹോം ഓഫീസിനെ അറിയിക്കാന്‍ സ്പോണ്‍സര്‍ ബാദ്ധ്യസ്ഥനാണ്.

മറ്റൊരുകാര്യം, ഗ്രാജുവേഷന്‍ റൂട്ട് വഴി വന്നവര്‍ക്ക് സെറ്റില്മെന്റ് ലഭിക്കുമെന്നതിന് ഉറപ്പൊന്നുമില്ല. പക്ഷെ അവര്‍ക്ക് യോജിച്ച ജോലിയില്‍ പ്രവേശിച്ച്, നിലവിലെ നിയമപ്രകാരം സെറ്റില്മെന്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍, നിയമപരമായ വഴികളിലൂടെ അതിനായി ശ്രമിക്കാവുന്നതാണ്. ടയര്‍ 4 വിസ വഴിയോ സ്റ്റുഡന്റ് വിസ വഴിയോ എത്തിയ ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാജുവേറ്റ് റൂട്ട് ലഭ്യമാണ്.

2021 ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിയമം അനുസരിച്ച്, പഠനശേഷം 2 വര്‍ഷം വരെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ ജോലിചെയ്യാന്‍ കഴിയും. അതേ സമയം ഡോക്ടറേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് 3 വര്‍ഷം വരെ തുടരാം. യു കെയുടെ എല്ലാ ഭാഗങ്ങളിലും ഇത് നിലവില്‍ വരും അതായത് ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തുടങ്ങി എല്ലാ അംഗരാജ്യങ്ങളിലുംഈ നിയമം പ്രാബല്യത്തില്‍ വരും.

സ്പോണ്‍സര്‍മാരുടെ ആവശ്യമില്ല, ജോലിക്കുള്ള ഓഫറിന്റെ ആവശ്യമില്ല അതുപോലെ മിനിമം വേതനമെന്ന നിയന്ത്രണവുമില്ല എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. മാത്രമല്ല, ഏതുതരത്തിലുള്ള തൊഴില്‍ ചെയ്യുന്നതിനും തടസ്സമുണ്ടാകില്ല. തൊഴില്‍മേഖലയില്‍ ഭാവിക്ക് ഉതകുന്നവിധം തൊഴില്‍ മാറുകയോ വിവിധ സ്ഥാപനങ്ങളില്‍ മാറിമാറി ജോലിചെയ്യുകയോ ചെയ്യാം. അതുപോലെ കോവിഡ് പ്രതിസന്ധിമൂലം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ താറുമാറായിരിക്കുന്ന സാഹചര്യത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് യാത്രചെയ്യുവാനുള്ള കാല പരിധിയും നീട്ടിയിട്ടുണ്ട്.

2020 ശരത്ക്കാലത്ത് ബ്രിട്ടനില്‍ പഠനം ആരംഭിച്ചവര്‍ക്ക് ഇപ്പോള്‍ ഗ്രാജ്യേ്വറ്റ് റൂട്ടില്‍ പ്രവേശിക്കുന്നതിനായി 2021 ജൂണ്‍ 21 ന് മുന്‍പായി ബ്രിട്ടനിലെത്തിയാല്‍ മതി. നേരത്തേ ഇത് 2021 ഏപ്രില്‍ 6 ആയിരുന്നു. അതുപോലെ 2021 ജനുവരിയിലോ ഫെബ്രുവരിയിലോ പഠനം ആരംഭിച്ചവര്‍ക്ക് സെപ്റ്റംബര്‍ 27 വരെ സമയം ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category