1 GBP = 102.00 INR                       

BREAKING NEWS

സമ്മര്‍ ഹോളിഡേ സ്ഥിരമായി വെട്ടിക്കുറയ്ക്കും; ഇടവേളകള്‍ കൂട്ടി സ്‌കൂളില്‍ അഞ്ച് ടേമായി പഠനം നടത്തും; തിങ്കളാഴ്ച അനേകം കുട്ടികള്‍ക്ക് തുടങ്ങാനാവില്ല; സ്‌കൂളിംഗിലെ മാറ്റങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

സ്‌കൂള്‍ പഠനത്തിന്റെ സ്വഭാവരീതികള്‍ തന്നെ കോവിഡാനന്തര കാലഘട്ടത്തില്‍ മാറിയേക്കും എന്ന സൂചനകള്‍ നല്‍കിക്കൊണ്ട് വേനലവധി സ്ഥിരമായി വെട്ടിക്കുറയ്ക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗവിന്‍ വില്യംസണ്‍ പ്രഖ്യാപിച്ചു. മാത്രമല്ല, ഇനിമുതല്‍ സ്‌കൂള്‍ പഠനം അഞ്ചു ടേമുകളില്‍ ആയിട്ടായിരിക്കും. കോവിഡ് പ്രതിസന്ധിയില്‍ താറുമാറായ വിദ്യാഭ്യാസത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുക, പഠനത്തില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പുതിയ പരീക്ഷണം.

എന്നാല്‍, ഈ അഞ്ചു ടേം എന്ന പദ്ധതിക്ക് ഹെഡ് ടീച്ചേഴ്സ് അനുകൂലമല്ല. ഇതിനാല്‍ വേനലവധി നാലാഴ്ച മാത്രമായി ചുരുങ്ങുന്നു എന്നാണ് അവരുടെ പരാതി. നിലവില്‍ കുട്ടികള്‍ക്ക് ആറാഴ്ചക്കാലത്തെ അവധി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. തിങ്കളാഴ്ച, സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനിരിക്കെയാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു തീരുമാനം പുറത്തുവരുന്നത്. ഈ പ്രതിസന്ധി കുട്ടികളുടെ ഭാവിയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ വേണ്ടിവരും എന്ന മുന്നറിയിപ്പ് വിദ്യാഭ്യാസ വിചക്ഷണന്മാര്‍ നല്‍കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നടപടികളുമായി എത്തുന്നത്.

നിലവില്‍ ഒരു വര്‍ഷം മൂന്നു ടേമുകളായാണ് പഠനം നടക്കുന്നത്. അത് അഞ്ച് ടേമുകളാകുന്നതോടെ ഒഴിവു ദിവസങ്ങളുടെ എണ്ണം കാര്യമായി കുറയും എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യകരമായ ഏതൊരു ചര്‍ച്ചയും താന്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് വില്യംസണ്‍ പറയുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നഷ്ടമായ സ്‌കൂള്‍ ദിനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിയില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും അവശതയനുഭവിക്കുന്ന തലങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടായിട്ടുള്ളത്. ഇതെല്ലാം പരിഗണിച്ചു മാത്രമേ സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുകയുള്ളു എന്നും അദ്ദെഹം പറഞ്ഞു.

ഇത്തരത്തില്‍ പഠനകാര്യങ്ങളില്‍ ഏറ്റ ആഘാതങ്ങള്‍ പരിഹരിച്ച്, വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനായി കഴിഞ്ഞയാഴ്ച ഒരു 700 മില്ല്യണ്‍ പൗണ്ടിന്റെ ഒരു പദ്ധതി കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഈ പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തന്നെ വേണ്ടിവരുമെന്നാണ് പുതിയതായി നിയമിച്ച എഡ്യുക്കേഷന്‍ റിക്കവറി കമ്മീഷണര്‍, സര്‍ കെവന്‍ കോളിന്‍സ് പറയുന്നത്. അതേസമയം അടുത്ത അഴിച്ചുപണിയില്‍ ഗവില്‍ വില്ല്യംസണിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും എന്നൊരു സൂചനയുണ്ട്.

അത് മുന്‍കൂട്ടി മനസ്സിലാക്കിയിട്ടു തന്നെയാണ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുമ്പോള്‍ സ്‌കൂളുകള്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്ന കാര്യത്തില്‍ അദ്ദേഹം മുന്‍കൈ എടുത്തത് എന്നൊരു കിംവദന്തി പരക്കുന്നുണ്ട്. മാത്രമല്ല, മറ്റൊരു എഡ്യുക്കെഷന്‍ സെക്രട്ടറിയും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇത്രയും സാമ്പത്തിക സഹായങ്ങള്‍ വാങ്ങിക്കൊടുത്തിട്ടില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുവാനുള്ള ശ്രമമായിട്ടാണ് കാണുന്നത്.

അതേസമയം, തിങ്കളാഴ്ച സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകളില്‍ എത്താന്‍ കഴിയില്ല. ചിലര്‍ക്ക് വീണ്ടും ഒരാഴ്ച കൂടി വീടുകളില്‍ തുടരേണ്ട സാഹചര്യം ഉയര്‍ന്നു വരുമ്പോള്‍ മറ്റു ചിലര്‍ക്ക് രണ്ടാഴ്ച്ച വരെ വീടുകളില്‍ തന്നെ തുടരേണ്ടതായി വന്നേക്കാം. സ്‌കൂളുകള്‍ സുസജ്ജമാക്കുന്നതിനായി സ്‌കൂളുകള്‍ക്ക് ഒരാഴ്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതുപോലെ മിക്ക കൗണ്‍സിലുകളും സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള രോഗപരിശോധന അടുത്ത ആഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുകൊണ്ടു തന്നെ മിക്ക സ്‌കൂളുകളും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category