1 GBP = 102.00 INR                       

BREAKING NEWS

ആത്മഹത്യാ കേസില്‍ പികെ ശ്യാമളയെ തളയ്ക്കാന്‍ ശ്രമിച്ചു; ആന്തൂരില്‍ മരിച്ച പ്രവാസിക്കൊപ്പം നിന്ന ജെയിംസ് മാത്യുവും പി ജയരാജനും; തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയായി കരുത്ത് കാട്ടുന്നത് എംവി ഗോവിന്ദനും; പാര്‍ത്ഥാ സെന്ററിലെ അനുമതി രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പ് കാലത്തും കണ്ണൂരില്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: തളിപ്പറമ്പില്‍ ജെയിംസ് മാത്യു വീണ്ടും മത്സരിക്കുമെന്നും മന്ത്രിയാകുമെന്നും കരുതിയവരാണ് കണ്ണൂരിലെ സിപിഎമ്മുകാര്‍. നിയമസഭയില്‍ ജെയിംസ് ജോസഫ് നടത്തിയത് സമാനതളില്ലാത്ത പ്രകടനവും. ലൈഫ് മിഷനില്‍ അടക്കം പ്രതിപക്ഷത്തെ കന്നാക്രമിച്ചു. സ്വര്‍ണ്ണ കടത്തില്‍ ന്യായ വാദങ്ങള്‍ ഉയര്‍ത്തി കൈയടി നേടി. പക്ഷേ അതൊന്നും സീറ്റ് നിര്‍ണ്ണയത്തില്‍ പ്രതിഫലിക്കുന്നില്ല. തളിപ്പറമ്പിലെ ലിസ്റ്റില്‍ ജെയിംസ് ജോസഫ് പുറത്താകുമ്പോള്‍ പി ജയരാജനും നിയമസഭയില്‍ സീറ്റില്ല. ഇതിനെല്ലാം കാരണം ആന്തൂര്‍ വിവാദമാണെന്ന് കരുതുന്നവരുമുണ്ട്. തളിപ്പറമ്പില്‍ ജെയിംസ് ജോസഫ് മാറുമ്പോള്‍ പകരമെത്തുന്നത് എംവി ഗോവിന്ദനാണ്. ആന്തൂര്‍ വിവാദത്തില്‍ വില്ലന്‍.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസും വിവാദവും സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമളയായിരുന്നു വില്ലത്തി. സാജന്റെ ഉടമസ്ഥതയിലുള്ള പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കൊടുത്താണ് പ്രശ്നം പരിഹരിച്ചത്. സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളക്കെതിരെ തെളിവും കിട്ടിയില്ല. അങ്ങനെ കേസ് എല്ലാം ആവിയായി. പക്ഷേ പക പലര്‍ക്കും മാറിയിരുന്നില്ല. സാജന്റെ ഡയറിക്കുറിപ്പില്‍ പരാമര്‍ശിക്കുന്നത് പി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍.എ അടക്കമുള്ളവരുടെ പേരാണ്. ഇവരെല്ലാം സാജനെ സഹായിച്ചവരാണ്. സാജന്റെ ആത്മഹത്യയ്ക്ക് ശേഷം വിവാദമായപ്പോഴും ഇവര്‍ നിലപാടില്‍ ഉറച്ചു നിന്നു. അപ്പോള്‍ പ്രതിസന്ധിയിലായത് പികെ ശ്യാമളയാകട്ടെ എംവി ഗോവിന്ദന്റെ ഭാര്യയും.

പ്രവാസിയായ സാജന്‍ പാറയിലിന്റെ മരണത്തിന് ഉത്തരവാദി ശ്യാമള തന്നെയെന്ന് ഏര്യാ കമ്മറ്റിയില്‍ നേതാക്കള്‍ ആഞ്ഞടിച്ചിരുന്നു. ഇതോടെ വെട്ടിലായത് എംവി ഗോവിന്ദനാണ്. ഭര്‍ത്താവ് ഗോവിന്ദന്റെ മുന്നിലും പാര്‍ട്ടിക്കാര്‍ ആരോപണ ശരങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ മറുപടിയില്ലാതെയായി ശ്യമളയ്ക്ക്. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പൊട്ടിക്കരഞ്ഞു. വികാരാധിനമായി മറുപടി പറഞ്ഞിട്ടും സഖാക്കളുടെ രോഷം അടങ്ങിയില്ല. ആന്തൂരിലെ പാര്‍ട്ടിയില്‍ ഗോവിന്ദനും ഭാര്യയും ഒറ്റപ്പെട്ടു. അന്ന് തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു ഏര്യാ കമ്മറ്റി യോഗത്തിന് എത്താത്തതും ശ്രദ്ധേയമായി. കണ്ണൂരിലെ പാര്‍ട്ടി വിഭാഗീയതയും സാജന്റെ ആത്മഹത്യയില്‍ ചര്‍ച്ചയായി.

കണ്ണൂരില്‍ പി ജയരാജന്‍ സെക്രട്ടറിയായപ്പോള്‍ മുതല്‍ എംവി ഗോവിന്ദന്‍ തെറ്റിലായിരുന്നു. പിണറായി വിജയനേയും ജയരാജനേയും തെറ്റിച്ചതും എംവി ഗോവിന്ദന്റെ നീക്കങ്ങളായിരുന്നു. വ്യക്തിപൂജാ ആരോപണത്തില്‍ ജയരാജനെ തളയ്ക്കാനും ശ്രമിച്ചു. ജയരാജന്റെ അടുത്ത സുഹൃത്തായിരുന്നു ആന്തൂരിലെ വ്യവസായിയായ സാജന്‍. പാര്‍ട്ടിയെ കൈയയച്ച് സഹായിച്ച പാര്‍ട്ടിക്കാരന്‍. അതുകൊണ്ടാണ് പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിലെ പരാതിയിലും ജില്ലാ സെക്രട്ടറിയായ ജയരാജന്‍ ഇടപെട്ടത്. ജയരാജന്‍ വടകരയില്‍ മത്സരിക്കാന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ സാജന്റെ പ്രതീക്ഷ അസ്തമിച്ചു. തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു നടക്കുന്നത് അനീതിയാണെന്ന് അറിയിച്ചു.

എന്നാല്‍ പികെ ശ്യമാള കുലുങ്ങിയില്ല. കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞാല്‍ ഭര്‍ത്താവ് സംസ്ഥാന സെക്രട്ടറിയാകുമെന്ന പ്രതീക്ഷയില്‍ ആന്തൂരിലെ സര്‍വ്വകാര്യക്കാരിയായി. ഇതെല്ലാം അന്തൂരിലെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചുവെന്നാണ് വിലയിരുത്തല്‍ എത്തിയത്. അന്ന് എംവി ഗോവിന്ദന്റെ അടുത്തയാളായ കെ ദാമോദരന്‍ പോലും ശ്യാമളയെ വിമര്‍ശിച്ചു. ഇത് ഗോവന്ദനേയും വെട്ടിലാക്കി. നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്ക് എതിരെ പാര്‍ട്ടിയുടെ താഴെത്തട്ടിലും എതിര്‍പ്പ് ഉയര്‍ന്നു. ഇതേ ആന്തൂര്‍ നഗരസഭയിലാണ് ഉഡുപ്പക്കുന്നില്‍ ഇ പി ജയരാജന്റെ മകന് പങ്കാളിത്തമുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ കുന്നിടിച്ച് നിര്‍മ്മാണം നടന്നത്.

ഇതും ചര്‍ച്ചയാക്കിയത് പാര്‍ട്ടിയുടെ വിഭാഗീയതയായിരുന്നു. ഇതെല്ലാം ജെയിംസ് മാത്യുവിന് പാര്‍ട്ടിയില്‍ വിനയായി. തളിപ്പറമ്പ് എംഎല്‍എ സ്ഥാനം ഒഴിയുന്ന ജെയിംസ് മാത്യുവിനെ തേടി ജില്ലാ സെക്രട്ടറി പദം എത്തുമെന്ന് കരുതുന്നവരുമുണ്ട. എന്നാല്‍ തളിപ്പറമ്പില്‍ എല്ലാ അര്‍ത്ഥത്തിലും പിടിമുറുക്കുകയാണ് എംവി ഗോവിന്ദന്‍. ഇതിന് വേണ്ടിയാണ് ജെയിംസ് മാത്യുവിനെ രണ്ട് ടേം കുടുക്കില്‍ പെടുത്തുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category