1 GBP = 102.00 INR                       

BREAKING NEWS

ഡയാനയുടെ മരണത്തിലൂടെ ബക്കിംഗ്ഹാം പാലസിനെ സംശയത്തിന്റെ നിഴലില്‍ ആക്കും; മേഗനെ സ്വീകരിക്കാത്ത വംശീയതയെ കുറിച്ചു പറയും; ഹാരിയുടെ അഭിമുഖം പുലിവാലാകുമെന്ന് ഉറപ്പ്

Britishmalayali
kz´wteJI³

രുപക്ഷെ ബ്രിട്ടീഷ് രാജകുടുംബത്തില്‍ കോളിളക്കം വരെ സൃഷ്ടിച്ചേക്കാവുന്ന ഹാരിയുടേയും മേഗന്റെയും ടെലിവിഷന്‍ അഭിമുഖം ഈ വാരാന്ത്യത്തില്‍ സംപ്രേക്ഷണം ചെയ്യാനിരിക്കെ അതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഏറെ ഉയര്‍ന്നുകഴിഞ്ഞു. എന്തു വെട്ടിത്തുറയുന്ന ഹാരിയുടെയും മേഗന്റേയും സ്വഭാവം കൊട്ടാരവൃത്തങ്ങളിലും ഈ അഭിമുഖത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. ഈ അഭിമുഖത്തിന്റെ രണ്ട് ടീസര്‍ ക്ലിപ്പുകള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സാന്റാ ബാരബറയിലൂടെ മേഗന്റെ അമ്മയുമെത്ത് കാര്‍ യാത്രനടത്തുമ്പോള്‍ ഇരുവരും തീരെ പ്രസന്നരായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇന്നലെ ഉച്ചക്ക് ശേഷ അവരുടെ വസതിയില്‍ നിന്നും ഇറങ്ങിയ കാര്‍ ഓടിച്ചിരുന്നത് ഹാരിയായിരുന്നു. പിന്‍സീറ്റിലായിരുന്നു മേഗന്റെ അമ്മ ഡോറിയ ഇരുന്നിരുന്നത്. ചില മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളിലും ഇരുവരും ധാരാളം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി കാണപ്പെട്ടു. ആര്‍ച്ചിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി കഴിഞ്ഞ വേനല്‍ക്കാലത്താണ് ഡോറിയ ഇവര്‍ക്കൊപ്പം ചേര്‍ന്നത്. ഇപ്പോള്‍ മേഗന്‍ രണ്ടാമതും ഗര്‍ഭിണിയായിരിക്കുകയുമാണ്. മേഗന് ഏറെ അടുപ്പമുള്ള ഡോറിയുടെ സാമീപ്യം പോലും മേഗന്റെ മുഖത്ത് സന്തോഷം വരുത്തുന്നില്ല എന്നത് ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

അഭിമുഖത്തിന്റെ ടീസറുകള്‍ പുറത്തുവരുന്നതുമായി ബന്ധപ്പെട്ട ആശങ്കകളാണ് അവരെ അലട്ടുന്നത് എന്നായിരുന്നു പൊതുവേയുള്ള അനുമാനം. വിവാദമായേക്കാവുന്ന നിരവധി സ്വകാര്യ അനുഭവങ്ങളും, മേഗന്റെ കൊട്ടാര ജീവിതവും, കൊട്ടാരം വിട്ടിറങ്ങിയതും ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങള്‍ വിശദമായി അഭിമുഖത്തി പറഞ്ഞിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകള്‍ കാണിക്കുന്നത്. അഭിമുഖത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ അത് ബക്കിംഗ്ഹാം പാലസില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് സംപ്രേക്ഷണം ചെയ്തുകഴിയുമ്പോള്‍ രാജകുടുംബാംഗങ്ങള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നു വരെ പലരും പറഞ്ഞു.

കൊട്ടാരത്തിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവരുടെ അഭിപ്രായത്തില്‍ ബക്കിംഗ്ഹാം പാലസ് ഭയപ്പാടിലാണ്. പ്രത്യേകിച്ച് നേരത്തേ 90 മിനിറ്റ് സമയമുണ്ടായിരുന്ന ഈ പ്രൈം ടൈം പരിപാടി രണ്ടുമണിക്കൂറായി വര്‍ദ്ധിപ്പിച്ചതിനാല്‍. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉടനെ ഹാരിയുടെ അവശേഷിക്കുന്ന രാജപദവികളും സൂചകങ്ങളും എടുത്തു കളഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള ഇവരുടെ അഭിപ്രായങ്ങളും ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടാകാം എന്നാണ് കൊട്ടാരം ആശങ്കപ്പെടുന്നത്.

ഈ അഭിമുഖത്തിന് ഓഫ്ര ഈ ദമ്പതിമാര്‍ക്ക് പണമൊന്നും നല്‍കിയിട്ടില്ലെന്നാണ് ഹാരിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അമേരിക്കയില്‍,വിലപിടിപ്പുള്ള ഒരു ബ്രാന്‍ഡ് നെയിം ആയി മാറാനുള്ള ഇവരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 30 സെക്കന്റ് നീളമുള്ള രണ്ട് ടീസറുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അതിലൊന്നില്‍, രാജ്ഞിയും കൊട്ടാരവും മേഗനെ നിശബ്ദയാക്കാന്‍ ശ്രമിച്ചുവോ എന്ന് ഓപ്ര ചോദിക്കുന്നുണ്ട്. ഇത് ബ്രിട്ടീഷ് രാജ്ഞിയെ അധോലോക നായകരുമായി താരതമ്യം ചെയ്ത് അപമാനിക്കുന്നതിന് തുല്യമാണെന്ന് കൊട്ടാരത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ ആരോപിച്ചു.

എന്നാല്‍, ഈ ചോദ്യത്തിന് മേഗന്‍ ഉത്തരമൊന്നും പറയുന്നില്ല. മറിച്ച് തന്റെ വയറില്‍ തലോടിക്കൊണ്ട് തലയാട്ടുക മാത്രമാണ് ചെയ്യുന്നത്. അതിനു ശേഷം, അതിജീവിക്കാന്‍ ആകാത്തവിധമുള്ള രാജകൊട്ടാരത്തിലെ ജീവിതത്തെ കുറിച്ച് മേഗന്‍ സംസാരിക്കുന്നുണ്ടെന്നാണ് ഓപ്ര പറയുന്നത്. ഇതുവരെ, കൊട്ടാരം വിട്ടിറങ്ങിയതിനെ കുറിച്ച് മേഗന്‍ കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ഒരുപക്ഷെ ഇതാദ്യമായി പൂര്‍ണ്ണ വിശദാംശങ്ങളുമായി മേഗന്‍ പറഞ്ഞിട്ടുണ്ടാകും എന്ന് കൊട്ടാരം സംശയിക്കുന്നു.

എന്നാല്‍, കൊട്ടാരത്തെ പ്രതിസന്ധിയിലാക്കുന്ന കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായേക്കാമെന്നും കൊട്ടാരം ഭയക്കുന്നുണ്ട്. കൊട്ടാരം വിട്ടിറങ്ങിയ കഥ പറയുമ്പോള്‍ തന്റെ അമ്മ ഡയാന രാജകുമാരി അനുഭവിച്ച പ്രശ്നങ്ങള്‍ ഹാരി പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല, ചരിത്രം ആവര്‍ത്തിക്കുമെന്ന ഭയം ഉണ്ടായിരുന്നതായും ഹാരി പറഞ്ഞു. ഇത് ഡയാനയുടെ മരണത്തെ കൂടുതല്‍ നിഗൂഢമാക്കുന്ന വാക്കുകളാണെന്ന് വിമര്‍ശകര്‍ കരുതുന്നു. ഡയാനയുടെ വിഷയം ഹാരി ഉയര്‍ത്തിയതില്‍ കൊട്ടാരം വൃത്തങ്ങള്‍ക്ക് അതൃപ്തിയുണ്ട്.

ഞെട്ടലുളവാക്കുന്ന ചില ചെറിയ കാര്യങ്ങള്‍ ഇവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു എന്നാണ് ഓപ്ര ഈ അഭിമുഖത്തെക്കുറിച്ച് പറഞ്ഞത്. മാര്‍ച്ച് ഏഴിന് ഇത് സംപ്രേക്ഷണം ചെയ്തു കഴിയുമ്പോള്‍, തീര്‍ച്ചയായും അത് രാജ്ഞിയേയും ചാള്‍സ് രാജകുമാരനേയും വില്യം രാജകുമാരനേയും ഞെട്ടിക്കും എന്നതുറപ്പാണ്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണമടഞ്ഞ ഡയാനയുടെ അതേ വിധി മേഗന് ഉണ്ടായേക്കുമെന്ന് ഭയപ്പെട്ടതായാണ് ഹാരി സൂചിപ്പിക്കുന്നത്. ഡയാനയുടെ വിഷയം ഹാരി ഉയര്‍ത്തിക്കൊണ്ടുവന്നത് കൊട്ടാരത്തെ വിഷമത്തിലാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category