1 GBP = 102.00 INR                       

BREAKING NEWS

ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി നഴ്സാണോ നിങ്ങള്‍? ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാല്‍ ശമ്പളം സൗദിയിലോ യുഎഇയിലൊ ഒക്കെ ലഭിക്കും; ഒരു യുകെ നഴ്സിനു ഗള്‍ഫില്‍ ജോലിക്കു പോകാനുള്ള വഴികളും ഗുണങ്ങളും

Britishmalayali
kz´wteJI³

ദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ ഏറെ ആവശ്യകതയുള്ളതാണ് യു കെ നഴ്സുമാര്‍ക്ക്. എന്നാല്‍ നിലവിലെ മാഹാവ്യാധിയുടെ സാഹചര്യത്തില്‍ പണ്ടത്തത്ര ഒഴിവുകള്‍ ഇപ്പോള്‍ ഉണ്ടാകുന്നുമില്ല. അതുകൊണ്ടു തന്നെ ഒരു അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമെടുക്കും. പണ്ട് അപേക്ഷിച്ചാല്‍ ആറുമാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജോലിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു എങ്കില്‍, ഇപ്പോള്‍ അതിലധികം കാലതാമസം എടുക്കും. അതിനാല്‍ തന്നെ ക്ഷമയോടെ കാത്തിരിക്കുക. യു കെ നഴ്സുമാര്‍ക്ക് ഇപ്പോള്‍ പഴയതുപോലെ ഡിമാന്‍ഡ് ഇല്ലെന്നും ജോലി ലഭിക്കാന്‍ ഇടയില്ലെന്നും തെറ്റിദ്ധരിക്കരുതെന്നു സാരം.

അതിനായി നിങ്ങള്‍ ആദ്യമായി ചെയ്യേണ്ടത്, നിങ്ങള്‍ ജോലിചെയ്യുവാന്‍ ആഗ്രഹിക്കുന്ന, മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ ഹോസ്പിറ്റലുകളിലെ എച്ച് ആര്‍ മാനേജര്‍മാരുമായി സംസാരിക്കുക എന്നതാണ്. ഏതെങ്കിലും ഒരു മാനേജരില്‍ നിന്നും അനുകൂലമായ ഒരു മറുപടി ലഭിച്ചാല്‍ ഉടന്‍ നിങ്ങളുടെ സി വി തയ്യാറാക്കുക. അത്, നിങ്ങള്‍ക്ക് അറിയാവുന്ന വ്യത്യസ്ത ഏജന്‍സികളില്‍ സമര്‍പ്പിക്കുക. അതിനാല്‍, അവിടങ്ങളില്‍ ഒഴിവുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കും ഒരു അവസരം ലഭിക്കും.

അതേസമയം, ഒരു വിദേശരാജ്യത്ത് ജോലിചെയ്യുന്നതിനായി, വ്യക്തിപരമായും തൊഴില്‍പരവുമായ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. വ്യക്തിപരമായ തലത്തില്‍ നിന്നു നോക്കിയാല്‍ നിങ്ങള്‍ വിവാഹിതയാണോ, കുട്ടികള്‍ ഉണ്ടോ, മോര്‍ട്ട്ഗേജ് ഉണ്ടോ, ഒരു ദീര്‍ഘകാല കരാറിന്റെ മദ്ധ്യത്തിലാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കണം. അതുകൂടാതെ ബ്രിട്ടനില്‍ എന്തെങ്കിലും സാമ്പത്തിക ബാദ്ധ്യതകളുണ്ടോ, നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ നിയമങ്ങളും പരിതസ്ഥിതിയുമായി ഒത്തുപോകാന്‍ കഴിയുമോ, അവിടത്തെ ഭാഷ, കാലാവസ്ഥ, അത് നിങ്ങളുടെ കുടുംബത്തില്‍ നിന്നും എത്ര അകലെയാണ് തുടങ്ങിയ കാര്യങ്ങളു പരിഗണീക്കേണ്ടതുണ്ട്.

അതേസമയം തൊഴില്‍ രംഗവുമായി ബന്ധപ്പെട്ടും നിരവധികാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഒരു നഴ്സായി എത്രനാളായി ജോലിചെയ്യുന്നു, ആവശ്യത്തിനുള്ള പ്രവര്‍ത്തി പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം, നിങ്ങള്‍ ഏതെങ്കിലും കോഴ്സിന് പഠിക്കുകയാണോ, നിലവിലുള്ള തൊഴില്‍ദാതാവുമായുള്ള കരാറില്‍ നിന്നും പിന്‍വലിഞ്ഞാലുള്ള പ്രത്യാഘാതങ്ങള്‍ എന്നിവയും പരിഗണിക്കണം. അതോടൊപ്പം, ജോലിക്കുള്ള മത്സരത്തില്‍ മറ്റുള്ളവരുമായി മത്സരിച്ചു ജയിക്കുവാനുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന കാര്യവും പ്രസക്തമാണ്.

ആവശ്യമായ യോഗ്യതകള്‍
നിങ്ങള്‍ ഏത് സ്പെഷ്യാലിറ്റിയിലാണെന്നത് പരിഗണിക്കാതെ തന്നെ ഒരു നഴ്സിംഗ് ബിരുദം മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ ജോലി ലഭിക്കാന്‍ അത്യാവശ്യമാണ്. മിക്ക രാജ്യങ്ങളും പ്രവര്‍ത്തി പരിചയവും ആവശ്യപ്പെടുന്നുണ്ട്. സാധാരണയായി രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയാമാണ് ആവശ്യപ്പെടുക. എന്നാല്‍, ചില പ്രത്യേക വിഭാഗങ്ങളില്‍ മൂന്നും നാലും വര്‍ഷത്തെ പരിചയവും ആവശ്യപ്പെടാറുണ്ട്.

ചില ആശുപത്രികള്‍ ടേര്‍ഷ്യറി സെന്ററുകളില്‍ ജോലിചെയ്ത പരിചയം ആവശ്യപ്പെടുമ്പോള്‍ മറ്റിടങ്ങളില്‍ ചിലതില്‍ ചില അധിക യോഗ്യതകളും ആവശ്യപ്പെടാറുണ്ട്. നിങ്ങള്‍ക്ക് ഏന്ത് യോഗ്യതകളുണ്ടെങ്കിലും മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ നിങ്ങള്‍ വെറുമൊരു റെജിസ്ട്രേഡ് നഴ്സോ ജനറല്‍ നഴ്സോ മാത്രമാണ്. അതിനാല്‍ തന്നെ അവിടെക്ക് പോകുന്നതിനു മുന്‍പായി നിശ്ചിത പരീക്ഷകള്‍ പാസ്സാകേണ്ടതുണ്ട്. ആ പരീക്ഷയില്‍ മുതിര്‍ന്നവരുടെ മാനസികാരോഗ്യവും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നതിനാല്‍, പരീക്ഷ അല്പം വിഷമമേറിയതാകാന്‍ ഇടയുണ്ട്.

മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ യു കെ നഴ്സുമാരെ കാത്തിരിക്കുന്ന ശമ്പളം
ശമ്പളത്തിനെ പറ്റി പറയുന്നതിനു മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് മദ്ധ്യപൂര്‍വ്വ ദേശത്തെ മിക്ക രാജ്യങ്ങളിലും വരുമാന നികുതി ഇല്ലെന്നതാണ്. അതായത്, നിങ്ങളുടെ ശമ്പളം പൂര്‍ണ്ണമായും നിങ്ങള്‍ക്ക് ലഭിക്കും. എന്നാലും അടുത്തകാലത്ത് ചില രാജ്യങ്ങളില്‍ വരുമാനനികുതി നിലവില്‍ വന്നിട്ടുമുണ്ട്. എന്നിരുന്നലും ബ്രിട്ടനില്‍ ഉള്ളത്ര വലിയ നിരക്കിലൊന്നുമല്ല അത്. മാത്രമല്ല, ശമ്പളത്തിനു പുറമേ ആകര്‍ഷണീയമായ മറ്റ് ആനുകൂല്യങ്ങളും ഇവിടെ ലഭിക്കും.

വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയി മടങ്ങിവരാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി ലഭിക്കും. അതുപോലെ നിങ്ങളെ ജോലിയിലെത്തിക്കുവാനുള്ള ട്രാവല്‍ മണിയും നിങ്ങള്‍ക്ക് ലഭിക്കും. അതുപോലെ ഒന്നുകില്‍ സൗജന്യ താമസസൗകര്യം നല്‍കുകയോ അല്ലെങ്കില്‍ ഹൗസിംഗ് അലവന്‍സ് നല്‍കുകയോ ചെയ്യും. ചില രാജ്യങ്ങളില്‍ വാര്‍ഷിക ബോണസും നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ ആകര്‍ഷകമായ ശമ്പളവും ലഭിക്കും.

ജോലി സാഹചര്യങ്ങളിലെ സമാനതകളും വ്യത്യാസങ്ങളും
നഴ്സിന്റെ ജോലിയില്‍ എവിടെയുമുള്ളതുപോലെ ഇവിടെയും ഏറെ സമാനതകളുണ്ട്. അല്ലെങ്കില്‍, ഒരു നഴ്സിന്റെ ജോലി ലോകത്തിന്റെ ഏതുകോണില്‍ പോയാലുമൊന്നു തന്നെയായിരിക്കും. എന്നാല്‍ പ്രധാനപ്പെട്ടവ്യത്യാസം ഇവിടെ താങ്ങാവുന്ന ജോലിഭാരമേ ഉള്ളു എന്നതാണ്. അതുപോലെ മെഡിക്കല്‍ ഉപകരണങ്ങളെല്ലാം തന്നെ ഉയര്‍ന്ന സാങ്കേതിക മികവ് പുലര്‍ത്തുന്നവയാണ്. മാത്രമല്ല, ഇവിടെയുള്ള ആശുപത്രികളില്‍ ഏറിയപങ്കും സ്വകാര്യമേഖലയിലുള്ളവയാണ്. അതിനാല്‍ തന്നെ ചികിത്സക്ക് ശേഷം രോഗികള്‍ പണം നല്‍കേണ്ടതുണ്ട്. സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ബ്രിട്ടനിലെ സാഹചര്യത്തില്‍ നിന്നും ഇത് വ്യത്യസ്തമായി തോന്നാം.

മറ്റു വിശദാംശങ്ങള്‍
മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ നഴ്സായി ജോലിചെയ്യുവാന്‍ നിങ്ങള്‍ക്ക് ഒരു വര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്. നിങ്ങള്‍ക്ക് ജോലി ലഭിക്കുന്ന മുറയ്ക്ക് വര്‍ക്ക് പെര്‍മിറ്റും തയ്യാറാക്കപ്പെടും. അതുകൊണ്ടുതന്നെ പ്രത്യേകം വിസ ഇതിനായി തയ്യാറാക്കേണ്ടതില്ല. ഇതൊക്കെയാണെങ്കിലും നിങ്ങളുടെ വ്യക്തിപരവും തൊഴില്പരവും ആയ എല്ലാ വശങ്ങളെക്കുറിച്ചും നന്നായി ചിന്തിച്ചതിനു മാത്രം ഒരു തീരുമാനമെടുക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category