1 GBP = 102.00 INR                       

BREAKING NEWS

'ഏജന്റ് പറ്റിച്ചതാ'.... ആണോ? എങ്കില്‍ കണക്കായിപ്പോയി; സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തി ചതിക്കപ്പെട്ടവരോട് നിര്‍ദയം പറയട്ടെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി:  സ്റ്റുഡന്റ്‌റ് വിസയില്‍ എത്തുന്നവര്‍ക്ക് ബ്രിട്ടന്‍ വീണ്ടും രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിച്ചു എന്ന വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും കേരളത്തില്‍ നിന്നും നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് സാധാരണ കോഴ്സുകള്‍ പോലും പഠിക്കാനും ജോലി ചെയ്യാനും ഉള്ള സാദ്ധ്യതകള്‍ അന്വേഷിക്കുന്നത്. ഇരുപതോ മുപ്പതോ ലക്ഷം മുടക്കിയാലും അതൊക്കെ ജോലി ചെയ്തു സമ്പാദിക്കാം എന്ന ഏജന്‍സികളുടെ വാക്കുകള്‍ കൂടിയാകുമ്പോള്‍ ആരും മറ്റൊരു ചിന്തക്ക് മുതിരില്ല എന്നതാണ് സത്യം. എന്നാല്‍ എംബിഎ ചെയ്യാന്‍ എത്തിയവര്‍ പോലും ഒടുവില്‍ കെയറര്‍ ആയി ജീവിതം തുടരുന്ന കാഴ്ചയാണ് ബ്രിട്ടനില്‍ മലയാളികള്‍ കാണുന്നത്. ഒടുവില്‍ ഒരു ഗതിയും ഇല്ലാതെ നാട്ടിലേക്കു തന്നെ മടങ്ങേണ്ടി വരും എന്ന അവസ്ഥയില്‍ അഭയാര്‍ത്ഥി വിസയില്‍ വരെ തങ്ങുന്നവരും ഏറെയാണ്. ഇതിനൊക്കെ ട്രിബുണലില്‍ വരെ പോയി കേസ് നടത്തി പതിനായിരക്കണക്കിന് പൗണ്ട് മുടക്കാനും മടിക്കാത്തവര്‍ കുറവല്ല. 
ഈ സാഹചര്യത്തില്‍ യുകെയില്‍ വന്ന ശേഷം ചതിക്കപ്പെട്ടു എന്ന് പറയുന്നവരുടെ വാക്കുകളില്‍ യാതൊരു കഴമ്പും ഇല്ലെന്നു പറയുകയാണ് വിദ്യാര്‍ത്ഥി വിസയില്‍ എത്തി ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയുന്ന ലണ്ടനിലെ സന്ദീപ് കണ്ണന്‍. ഈ വിഷയത്തില്‍ രണ്ടു ഭാഗവും ഉണ്ടാകാം എന്നതും നേരാണ്. ബ്രിട്ടന്‍ ഉന്നത വിദ്യാഭ്യാസത്തിനു ലോകത്തില്‍ ഏറ്റവും മികച്ച രാജ്യം ആകുമ്പോള്‍ തന്നെ പഠിച്ച ശേഷം ഈ രാജ്യം വിടുന്നതാണ് കൂടുതല്‍ നല്ലതെന്ന വാദക്കാരാണ് ഏറെയും. പ്രത്യേകിച്ചും പഠിച്ച വിഷയത്തില്‍ ഒരു ജോലി കണ്ടെത്തുക എന്നത് അത്ര നിസാര കാര്യമല്ല ബ്രിട്ടനില്‍. പഠന ശേഷം ജോലിക്കെത്തുമ്പോള്‍ ചോദിക്കുന്ന പ്രവര്‍ത്തി പരിചയ സമ്പത്തില്‍ തട്ടി വീഴുകയാകും മിക്ക ഉദ്യോഗാര്‍ത്ഥികളും.

സോഫ്ട്‌വെയറും കോഡിങ്ങും മാര്‍ക്കറ്റിംഗും ഒക്കെ പഠിച്ചവര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി കെയര്‍ ഹോമിലും ചാരിറ്റി കടകളിലും ജോലി ചെയ്യുന്നതാണ് പലരുടെയും അനുഭവം. കോഴ്‌സ് പഠിക്കുമ്പോള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച തൊഴില്‍ അവസരം കണ്ടെത്തുകയും ചെയ്ത അപൂര്‍വം പേരാണ് സ്റ്റുഡന്റ് വിസ കാറ്റഗറിയില്‍ എത്തിയ ശേഷം ജീവിതം കരുപിടിപ്പിച്ചത്. ഇത്തരത്തില്‍ എത്തിയ മിക്കവാറും പേര്‍ക്ക് യുകെ ജീവിതം നല്‍കിയത് കയ്‌പ്പേറിയ അനുഭവങ്ങളും. ഈ വിഷയത്തില്‍ സന്ദീപ് എഴുതിയ കുറിപ്പിനെ തുടര്‍ന്ന് വായനക്കാര്‍ക്കു പങ്കു വയ്ക്കാനുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥി വിസയില്‍ എത്തുന്നവര്‍ക്കും ഇങ്ങനെ എത്തി യുകെയില്‍ തന്നെ താല്‍ക്കാലിക വിസയില്‍ കഴിയുന്നവര്‍ക്കും പ്രയോജനപ്പെട്ടേക്കാം. ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് അഭിപ്രായം പറയാനുണ്ടെകില്‍ ദയവായി എഴുതുക: [email protected]
ഏജന്റ് പറ്റിച്ചതാണോ ചതിച്ചതാണോ അഥവാ സ്വയം ചതിക്കപ്പെട്ടതാണോ?
സന്ദീപ് കണ്ണന്‍
'ഏജന്റ് പറ്റിച്ചതാ....''
''ആണോ''
''എങ്കില്‍ കണക്കായിപ്പോയി''സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തി പരാതി പറയുന്നവരോട് നിര്‍ദയം ഈ നിലപാടാണ്..മനസിന് ഇക്കാര്യത്തില് നല്ല കട്ടിയാണ്, തിന്നിട്ട് എല്ലിനിടയില്‍ കയറിയതാണോ എന്നാര്‍ക്കേലും തോന്നിയാലും സാരമില്ല, ഇത് പറയാതെ വയ്യ, കബളിപ്പിക്കപ്പെട്ടേയെന്ന് പറഞ്ഞു കരയുന്നവരെ ഒരു തൂവാല കൊടുത്തു പോലും സഹായിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല..എന്ത് കൊണ്ടാവും?ഈ വിഷയത്തില്‍ ഇത്ര 'ഇന്‍സെന്‍സ്റ്റീവ്' ആയത്...

ആയതല്ലല്ലോ ആക്കിയതല്ലേ ??
ഒരു കാലത്ത്, മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കാത്തിരുന്നു കൂട്ടികൊണ്ട് വന്നവര്‍, എനിക്കും സോനയ്‌ക്കൊപ്പം അന്നത്തെ ഒറ്റമുറി സൗകര്യത്തില്‍ കഴിഞ്ഞു കൂടിയവര്‍, പാര്‍ട് ടൈം ശമ്പളത്തിന്റെ സമ്പത്തില്‍ ജാക്കറ്റ്, ഡുവെ ഇത്യാദികള്‍ വാങ്ങി കൊടുത്ത് യാത്രയാക്കിയവര്‍ ഒന്നും പിന്നീട് ഒരു ഫോണ്‍ കോള്‍ കൊണ്ട് പോലും തിരിഞ്ഞു നോക്കിയിട്ടില്ല.സത്യമായിട്ടും അതല്ല കാരണം, അതാണ് എങ്കില്‍ അത് എന്റെ മാത്രം അനുഭവവുമല്ല, അപ്പൊ മറ്റെന്തോ ആവണം പറയാനുള്ളത്...

ഉണ്ട്, ഊരും പേരുമില്ലാത്ത 'ഏജന്റിന്റെ' ചതി കണ്ടു സ്റ്റുഡന്റിന്റെ അരികിലിരുന്ന് ധാര്‍മിക രോഷം അണപൊട്ടിയൊഴുക്കുന്ന എന്റെ സഹജീവികളോട് ചിലത് പറയാനുണ്ട്..'Confirmation of acceptance of studies'  (കാസ്) എന്ന രണ്ട് പേജ് കടലാസില്‍ കോഴ്സും യൂണിവേഴ്സിറ്റിയും അടച്ച കാശിന്റെയും അടക്കാനുള്ള ഫീസിന്റെയുമെല്ലാം കണക്ക് കൃത്യമായി ഒറ്റവായനയില്‍ കണ്ടാല്‍ മനസിലാകുന്നത് പോലെ ലളിതമായി എഴുതിയിട്ടുണ്ടാവും. ആ കടലാസിലെ കാസ് നമ്പര്‍ കണ്ടു ബോധ്യപ്പെട്ടതാണ് വിസ ലഭിക്കുന്നത്, അതായത് ഇവിടെ വന്നു കഴിഞ്ഞിട്ടാണ് എംബിഎ അല്ല, വെറും ഡിപ്ലോമയാണ് എന്നറിഞ്ഞത് എന്നൊക്കെ പരാതി പറയുന്നവരോട്, അതങ്ങ് പള്ളീല് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞോ, ഒരു കുഴപ്പവുമില്ല..
മറ്റൊന്ന് വരുന്നത് പഠിക്കാന്‍ ആണ്..

അതും മുന്‍പ് പറഞ്ഞ കാസില്‍ പറയുന്ന സ്ഥാപനത്തില്‍..
അതെവിടെയാണ് ആ ക്യാംപസ് എന്ന് ചെന്ന് നോക്കാന്‍ പോലും മിനക്കെടാതെ വന്നപാടെ ക്യാഷ് ഇന്‍ ഹാന്‍ഡ് ജോലി കണ്ടു പിടിക്കാന്‍ മുങ്ങിയാല്‍, അവര്‍ ഇന്‍ഫോം ചെയ്യും, ഇല്ലെങ്കില്‍ മനുഷ്യക്കടത്തിന് കൂട്ട് നിന്നതിന് അവരുടെ ലൈസന്‍സ് പോകും (ലണ്ടന്‍ മെട്രോ പൊളിറ്റന്‍ പോലെയുള്ള വല്യ യൂണിവേഴ്‌സികളുടെ പോലും സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കിയത് ഇത് മായി കൂട്ടി വായിക്കണം).

ടെക്നോളജി ഇത്രയേറെ വളര്‍ന്ന കാലത്ത്, വേണ്ടതും വേണ്ടാത്തതുമെല്ലാം ഗൂഗിളില്‍ തിരയുന്നതിന്റെ കൂട്ടത്തില്‍ ഒരിക്കലെങ്കിലും ഇത്രയേറെ പണം മുടക്കി വരുന്ന കോഴ്‌സോ യൂണിവേഴ്‌സിറ്റിയോ അതിന്റെ ലൊക്കേഷനോ ഒന്ന് തിരയാന്‍ പോലും സമയം കിട്ടിയില്ലെന്ന് പറയുന്നവരോട് സഹതപിക്കുന്നെങ്കില്‍, നിഷ്‌കളങ്കരെ, നിങ്ങള്‍ ജെനുവിന്‍ വിദ്യാര്‍ത്ഥിയെ കാണാഞ്ഞിട്ടാണ്..

അതായത് അങ്ങനെ മുങ്ങിയ ആരെയെങ്കിലും ഇമിഗ്രെഷന്‍ എപ്പോഴെങ്കിലും പൊക്കിയാല്‍ അലമുറയിടുന്ന പൊതുപ്രവര്‍ത്തകരെ, നിങ്ങള്‍ കൃത്യമായിട്ട് ക്ളാസില്‍ പോയവനെ നോക്കി കൊഞ്ഞനം കുത്തുകയാണ്...വരാനും പഠിക്കാനും ഇത് നല്ല സമയം തന്നെയാണ്, ഇരുപത് മണിക്കൂര്‍ എന്ത് തൊഴിലെടുത്താലും ഒരു സ്റ്റുഡന്റിനു പഠിക്കുന്ന കാലത്ത് ജീവിക്കാന്‍ അത് ധാരാളം മതിയാവും, കല്യാണം കഴിച്ചു പാട്‌നരോടൊപ്പം വന്നവരാണെങ്കില്‍ ഒരാള്‍ക്ക് മുഴുവന്‍ സമയവും വര്‍ക് ചെയ്യാം, കോഴ്‌സ് കഴിഞ്ഞാല്‍ കിട്ടുന്ന സ്റ്റേ ബാക് പീരിയഡില്‍ രണ്ട് വര്ഷം കൊണ്ട് ലോണും തീര്ത്ത് അല്പം പണവും സമ്പാദിച്ചു മടങ്ങാം, അതിന് പകരം സ്റ്റുഡന്റ് വിസയിലെത്തി കയ്യോടെ മുങ്ങുന്നവര്‍ പിന്നീട് എലിക്കെണിയില്‍ വീഴുമ്പോള്‍ കരയുന്നവരോട്, ഒന്ന് കൂടെ ആവര്‍ത്തിക്കുന്നു
''ആരേലും പറ്റിച്ചതാണോ''
''അതെ''
''എങ്കില്‍ കണക്കായിപ്പോയി''

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category