1 GBP = 101.90 INR                       

BREAKING NEWS

മുട്ടക്കൊതിയന്മാര്‍ അറിയാന്‍; ദിവസവും അര മുട്ട വീതം കഴിച്ചാല്‍ പോലും മരണ സാധ്യത ഏഴ് ശതമാനം വരെ: മുട്ടയുടെ മഞ്ഞ ഒഴിവാക്കിയാലും റിസ്‌ക് കുറയില്ലെന്ന് ഗവേഷകര്‍

Britishmalayali
kz´wteJI³

മുട്ട മരണത്തിലേക്കുള്ള എളുപ്പവഴി എന്ന് ഗവേഷകര്‍. ദിവസവും അര മുട്ട വീതം കഴിച്ചാല്‍ പോലും മരണത്തിനുള്ള സാധ്യത ഏഴ് ശതമാനം വരെ എന്ന് റിപ്പോര്‍ട്ട്. മുട്ടയുടെ മഞ്ഞ പോലെ തന്നെ വെള്ളയും ഉണ്ടാക്കുന്നത് ഒരേ റിസ്‌കാണെന്നും ഗവേഷകര്‍ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മുഴുവന്‍ മുട്ടയുടെ പകുതി ദിവസവും കഴിക്കുന്നത് ഏഴ് ശതമാനം ജീവന് ആപത്താണെങ്കില്‍ ദിവസവും ഒരു മുട്ട കഴിച്ചാല്‍ അത് 14 ശതമാനമായി ഉയരുന്നു. ആരോഗ്യത്തിനായി ഭക്ഷണം കുറച്ച് മുട്ട ശീലമാക്കുന്നവര്‍ ഈ കാര്യം മനസ്സില്‍ വയ്ക്കേണ്ടത് അത്യാവശ്യമാണ്.

മുട്ടയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന കൊഴുപ്പും കൊളസ്ട്രോള്‍ ലെവലുമാണ് ഇതിന് കാരണമായി ഗവേഷണം നടത്തിയ ചൈനീസ് ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ മുട്ടയുടെ വെള്ളമാത്രമേ കഴിക്കാവൂ എന്നും അല്ലെങ്കില്‍ മുട്ടയ്ക്ക് പകരമായി മറ്റ് ആരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥം ഉപയോഗിക്കണമെന്നും ഗവേഷകര്‍ വ്യക്തമാക്കി. മുട്ടയ്ക്ക് പകരമായി നട്ട്സുകളും പയറു വര്‍ഗങ്ങളും കഴിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category