1 GBP = 101.90 INR                       

BREAKING NEWS

യുകെ മലയാളികള്‍ക്കിടയില്‍ ഈ 100 പേര്‍ വ്യത്യസ്തരാകുന്നതെങ്ങനെ? ഞാന്‍, എന്റെ വീട്, എന്റെ ജോലി എന്ന ചിന്തക്കപ്പുറം കുറെ മനുഷ്യര്‍ ഇവിടെയുണ്ടെന്ന് പറയുന്ന ഒരു കണ്ടെത്തലിലൂടെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികള്‍ക്കിടയില്‍ സമൂഹത്തിനു ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്നവരാണ് എല്ലാവരും തന്നെ. എന്നാല്‍ ഒന്നരലക്ഷത്തോളം യുകെ മലയാളികളില്‍ നിസ്വാര്‍ത്ഥ സേവനത്തിലൂടെയും മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രയോജനകരമായി തീരും വിധം കര്‍മ്മ മണ്ഡലം വിപുലപ്പെടുത്തിയവരും ഏറെയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയവര്‍ എന്ന് കരുതപ്പെടുന്ന കുറെ മുഖങ്ങളെ അവതരിപ്പിക്കുകയാണ് യുകെ മലയാളികള്‍ക്കിടയില്‍ വായന മെച്ചപ്പെടണം എന്ന ഉദ്ദേശത്തോടെ പൊതുപ്രവര്‍ത്തകനായ ഷെഫീല്‍ഡിലെ മലയാളി നഴ്‌സ് അജിത് പാലിയത് ആരംഭിച്ച അഥീനിയം ലൈബ്രറി. നൂറുകണക്കിന് പുസ്തകങ്ങളാണ് അഥീനിയത്തില്‍ ഇപ്പോഴുള്ളത്. 

ഇതിനകം ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തിയിട്ടുള്ള അഥീനിയം മലയാളത്തിലെ ഏറ്റവും പ്രമുഖരായ പ്രസാധകരുടെ സഹകരണത്തോടെ നിരവധി സാഹിത്യ മത്സരങ്ങളും യുകെ മലയാളികള്‍ക്കായി നടത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലം പൊതുജന പങ്കാളിത്തത്തോടെ സാഹിത്യ പ്രവര്‍ത്തനം ഉള്‍പ്പെടെയുളള സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് തടസം ഉണ്ടായതോടെയാണ് ഓണ്‍ലൈന്‍ സര്‍വേയിലൂടെ യുകെ മലയാളികളില്‍ സ്വാധീനമായി മാറിയ നൂറു പേരെ കണ്ടെത്താന്‍ അഥീനിയം തയാറായത്. ഇതില്‍ മുഴുവന്‍ പേരും നോമിനേഷനുകള്‍ വഴിയാണ് എത്തിയതെന്നും അജിത് പറയുന്നു. ആദ്യ ലിസ്റ്റില്‍ 176 പേരുടെ നോമിനേഷനുകള്‍ ലഭിച്ചെങ്കിലും ഒരേ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും എലിമിനേഷന്‍ നടത്തിയാണ് പട്ടികയുടെ എണ്ണം നൂറില്‍ ക്രമപ്പെടുത്തിയത്. ബ്രിട്ടീഷ് മലയാളി കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ വിജയ വാര്‍ത്തകളിലെ ഒട്ടേറെ പേരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  

യുകെയിലേക്കുള്ള മലയാളി കുടിയേറ്റം  തുടങ്ങിയിട്ട് നാല്പത് വര്‍ഷത്തിലേറെയായി. ഇവര്‍ യുക്കെ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തികൊണ്ടിരിക്കുകയുമാണ്. സാമൂഹിക രാഷ്ട്രീയ കലാ മാധ്യമ സാംസ്‌കാരിക സാഹിത്യ മേഖലകളില്‍ തനതായ മേല്‍വിലാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ സ്വയം പ്രവര്‍ത്തന മികവുകൊണ്ട് പാടവം തെളിയിച്ചവരെ കണ്ടെത്തുവാനായി യുകെ മലയാളികളില്‍ നിന്നും ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടിക തയ്യാറാക്കുവാന്‍  അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍  അത്ഭുതപൂര്‍വ്വമായ വരവേല്‍പ്പാണ് ലഭിച്ചത്.  ഗൂഗിള്‍ ഫോം വഴിയാണ് നോമിനേഷന്‍  സ്വീകരിച്ചത്. സ്വയമോ മറ്റുള്ള വ്യക്തികളെയോ നോമിനേറ്റു ചെയ്ത അപേക്ഷകളാണ് പരിഗണിച്ചത്. അഥേനീയം ലൈബ്രറി തെയ്യാറാക്കിയ  മാനദണ്ഡങ്ങളായ 'നേട്ടങ്ങള്‍, മാറ്റങ്ങള്‍, റോള്‍ മോഡല്‍, സാമൂഹ്യ മാധ്യമ പ്രവര്‍ത്തനം, നേതൃത്വ പാടവം  തുടങ്ങിയവയിലുള്ള കഴിവുകള്‍ക്ക് അനുസരിച്ചാണ്  ലഭിച്ച 176 നോമിനേഷനുകള്‍ വിലയിരുത്തി അവസാന നൂറുപേരെ തിരഞ്ഞെടുത്തത്.  ഭാരതത്തിന്റെ 72-മത് റിപബ്ലിക് ദിനത്തില്‍ പ്രസ്ധീകരിക്കുന്ന അഥെനീയം ലൈബ്രറിയുടെ പാനല്‍ മുഖേന തയ്യാറാക്കിയ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടിക ഇപ്രകാരമാണ്.

ആരതി അരുണ്‍, അബ്രഹാം ജോര്‍ജ്, അബ്രഹാം പൊന്നുംപുരയിടം, അഡ്വ: അംജത്ത് ഫൈസി, ഡോ അജിമോള്‍ പ്രദീപ് ബിഇംഎം, അജിത് പാലിയത്ത്, അലക്‌സ് കണിയാമ്പറമ്പില്‍, ആന്‍സി ജോയ്, അനീഷ് ജോര്‍ജ്, അനില്‍ കുമാര്‍, അരുണ്‍ പരമേശ്വരന്‍, അശോക് ഗോവിന്ദ്, ബാലകൃഷ്ണന്‍ ബാലഗോപാല്‍, ബേസില്‍ ജോസഫ്, ബിജു ചാണ്ടി, ബിജു ജേക്കബ്, ബിനോ അഗസ്റ്റിന്‍, ബിന്‍സു ജോണ്‍, ബിനു ജോര്‍ജ്, സി എ ജോസഫ്, കനേഷ്യസ് അത്തിപൊഴിയില്‍, ചിത്ര ചിത്രാലക്ഷ്മി, സിയന്‍ എം ജേക്കബ്, കൗണ്‍സിലര്‍ ബിജു തിറ്റാല, ദീപ നായര്‍, ഡോ ഷിബു ചാക്കോ എംബിഇ, ഡോ ജോഷി ജോസ്, ഈശ്വര്‍ ജോ, ഫെബിന്‍ സിറിയക്ക്, ഫ്രാന്‍സിസ് ആന്റണി, ഫ്രാന്‍സിസ് മാത്യു, ഹരീഷ് പാലാ, ജഗദീഷ് നായര്‍, ജൈസണ്‍ ജോര്‍ജ്, ജയന്‍ ആമ്പലി, ജെറീഷ് കുര്യന്‍, ജിബി ഗോപാലന്‍, ജിജു ഫിലിപ്പ് സൈമണ്‍, ജിന്റോ ജോസഫ്, ജോബി സൈമണ്‍, ജോമോന്‍ കുര്യാക്കോസ്, ജോമോന്‍ മാമ്മൂട്ടില്‍, കളരിക്കല്‍ മിനിജ ജോസഫ്, കാരൂര്‍ സോമന്‍, കെ ആര്‍ ഷൈജുമോന്‍,ലീഡോ ജോര്‍ജ്, ലിസ്സി ഉണ്ണിക്കൃഷ്ണന്‍, ഡോ മഞ്ജു സി പള്ളം, കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, മനോജ് പിള്ള, മാത്യു അലക്സാണ്ടര്‍, മീര കമല, മെന്റക്സ് ജോസഫ്, മോഹനന്‍ കുമാരന്‍ , എം പി പദ്മരാജ്, മുരളീ മുകുന്ദന്‍, മുരളി വിദ്യാധരന്‍, നീതു ജോണ്‍സ്, ഡോനികിത ഹരി, നിവിന്‍ ഫെലിക്സ്, നോബിള്‍ മാത്യു, നോയല്‍ & എഡ്വിന്‍ സാബു, കൗണ്‍സിലര്‍ ഓമന ഗംഗാധരന്‍, കൗണ്‍സിലര്‍ ഫിലിപ്പ് അബ്രഹാം, പ്രകാശ് മൈക്കള്‍, പ്രിയ ലാല്‍, റാണി പോള്‍, റെജി നന്ദിക്കാട്ട്, റെജിന്‍ കുരിയാക്കോസ്, രമ്യ രാധ റാം, റോയ് സി ജെ, റോയ് സ്റ്റീഫന്‍ ബ്ിഇഎം സാബു ജോസ്, സദാനന്ദന്‍ ശ്രീകുമാര്‍, സജീഷ് ടോം, സാം തിരുവാതിലില്‍, ഷാജന്‍ സ്‌കറിയ, ഷൈനു മാത്യൂസ്, അഡ്വ സന്ദീപ് പണിക്കര്‍, ശശി കുളമട, ഷംജിത് പള്ളിക്കത്തൊടി , ശിവ മനോജ്, ഷൈമോന്‍ തോട്ടുങ്കല്‍, സിബി തോമസ്, സിമ്മി കുട്ടിക്കാട്ട്, സിന്ധു എല്‍ദോ, സൗപര്‍ണിക നായര്‍ (BGT), സ്റ്റാന്‍ലി തോമസ്, സുധാകരന്‍ ശ്രീധരന്‍ , സുധീഷ് ജോസഫ് ഗോപുരത്തിങ്കല്‍, സുരേഷ് പിള്ള, സുരേഷ്‌കുമാര്‍ ഗംഗാധരന്‍, തമ്പി ജോസ്, തെക്കേമുറി ഹരിദാസ്, കൗണ്‍സിലര്‍ ടോം ആദിത്യ, ടോം  ജോസ് തടിയമ്പാട്, ടോണി ചെറിയാന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, വിജി പൈലി, സേവ്യര്‍ നൈസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category