
മലയാളികളായ സോഷ്യല്‍ വര്‍ക്കേഴ്സിനെ ഒന്നിപ്പിപ്പിച്ച് നിര്ത്തുകയുംനാട്ടില് നിന്നും യുകെയിലെ വിവിധ കൗണ്‍സിലുകളിലും നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലുമായി ജോലി ചെയ്യുന്നവരുടെയും കൂട്ടായ്മയായയുകെയിലെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2020 ഡിസംബര്‍ മാസം അഞ്ചാം തീയതി നിലവിലെ ചെയര്‍പേഴ്സണ്‍ മാര്ട്ടിന് ചാക്കുവിന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് 2021 - 23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ചെയര്‍പേഴ്സനായി സിബി തോമസും (സണ്ടര്‍ലാന്റ്) വൈസ് ചെയര്‍പേഴ്സണ്‍ - ബിനു ഹരിപ്രസാദ് (ലണ്ടന്‍), സെക്രട്ടറി - ബിജു ആന്റണി (മാഞ്ചസ്റ്റര്‍) ജോയിന്റ് സെക്രട്ടറി - ജെയ്സി ജോബ് (റോംഫോര്‍ഡ്), ട്രെഷറര്‍ - സിബി സെബാസ്റ്റ്യന്‍ (ലണ്ടന്‍), പബ്ലിക് റിലേഷന്‍ ഓഫീസര്‍- തോമസ് ജോസഫ് (ഹാര്‍ലോ) എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
റിസോഴ്സ് ടീം കോര്‍ഡിനേറ്റര്‍-റോക്സി ബേക്കര്‍ (ലണ്ടന്‍), കമ്മിറ്റി മെംബെഴ്സ്സായി ജോള്‍ഡിന്‍ ജോര്‍ജ്- (മാഞ്ചസ്റ്റര്‍), ജിബിന്‍ ജോസഫ്- (നോര്ത്താംപ്റ്റംണ്) ഷീനാ ലുക്ക്സണ്‍ - (ഹെര്‍ഡ്ഫോര്‍ഡ്ഷെയര്‍) അതോടൊപ്പം തന്നെ ex-offio മെംബെഴ്സ്സായി മാര്ട്ടിന് ചാക്കു (നോര്‍ത്ത് സോമര്‍സറ്റ് ) ജോസുകുട്ടി ജോസ് (ലണ്ടന്‍) എന്നിവരും പ്രവര്‍ത്തിക്കും.
നാട്ടില്‍ നിന്നും പുതിയതായി വരുന്ന സോഷ്യല്‍ വര്ക്കേഴ്സ്സിനെ ജോലി ലഭിക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്ന ഏറെ പ്രശംസയര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സംഘടന കാഴ്ച്ചവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ അംഗങ്ങളുടെയും സോഷ്യല്‍ വര്‍ക്ക് പ്രൊഫ്ഷന്റെയും ഉന്നമനത്തിനായി മറ്റു സംഘടനകളും, അസോസിയേഷനുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി IFSW ( International Federation of Social Workers) ബ്രിട്ടീഷ് അസോസിയേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് (BASW), കേരളാ പ്രൊഫ്ഷണല്‍ സോഷ്യല്‍ വര്‍ക്ക് ഫോറം (KAPS) അതോടൊപ്പം തന്നെ വിവിധ യൂണിവേഴ്സിറ്റികളും കൗണ്‍സിലുകളും ആയി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി ലക്ഷ്യമിടുന്നു.

സംഘടനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന വെബ്സൈറ്റ് വിസിറ്റ് ചെയ്യുക. http://www.ukmswforum.org
സംഘടനയില്‍ അംഗമാകാന്‍ താല്പര്യപ്പെടുന്നവര് താഴെ പറയുന്നവരുമായി ബന്ധപെടാവുന്നതാണ്.
സിബി തോമസ് - 07988996412
ബിജു ആന്റണി - 078809285451
തോമസ് ജോസഫ് - 07939492035
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam