1 GBP = 101.90 INR                       

BREAKING NEWS

ഒരു ഭാഗത്ത് ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ്; മറുഭാ?ഗത്ത് ശക്തമാകുന്ന മുസ്ലിം രാഷ്ട്രീയം; മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ മുസ്ലിം വോട്ടുകള്‍ ചോര്‍ത്താന്‍ അബ്ബാസ് സി?ദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്; പശ്ചിമ ബം?ഗാളില്‍ മമതയെ കാത്തിരിക്കുന്നത് നാണംകെട്ട തോല്‍വിയോ?

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ബിജെപി ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെ മമതക്ക് വെല്ലുവിളിയായി പശ്ചിമ ബം?ഗാളില്‍ മുസ്ലിം രാഷ്ട്രീയവും ശക്തമാകുന്നു. മുസ്ലിം ആത്മീയ നേതാവ് അബ്ബാസ് സിദ്ദിഖി പുതിയ പാര്‍ട്ടി രൂപീകരിച്ചതാണ് തൃണമൂല്‍ കോണ്‍?ഗ്രസിന് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇക്കാലമത്രയും തൃണമൂല്‍ കോണ്‍?ഗ്രസിന് പിന്നില്‍ അടിയുറച്ച് നിന്നിരുന്ന മുസ്ലിം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ അബ്ബാസ് സി?ദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്ന പാര്‍ട്ടിക്ക് കഴിയും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹുഗ്ലിയിലെ ഫുര്‍ഫുറ ഷെരീഫ് ദര്‍ഗയിലെ പീര്‍സാദയാണ് അബ്ബാസ് (34). ഈ ഭയം മമത ബാനര്‍ജിക്കുമുണ്ട്. ഒരു ഭാ?ഗത്ത് ഹിന്ദു വോട്ടുകള്‍ ബിജെപി സമാഹരിക്കുകയും മറ്റൊരു ഭാ?ഗത്ത് മുസ്ലിം വോട്ടുകള്‍ കേന്ദ്രീകരിക്കുകയും ചെയ്താല്‍ തുടര്‍ഭരണം എന്ന മമതയുടെ സ്വപ്നം അസ്ഥാനത്താകും.

ബംഗാള്‍ ജനസംഖ്യയില്‍ 30% മുസ്ലിംകള്‍ ആണ്. ദിനാശ്പൂര്‍, മാല്‍ഡ, മൂര്‍ഷിദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ അബ്ബാസിന് നിര്‍ണായക സ്വാധീനമുണ്ട്. അബ്ബാസിന്റെ പാര്‍ട്ടിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് സ്വാഗതം ചെയ്തു. പാര്‍ട്ടി രൂപീകരിക്കുകയെന്നത് ജനാധിപത്യാവകാശമാണെന്നും പറഞ്ഞു.

ആത്മീയ നേതാവ് അബ്ബാസ് സിദ്ദിഖിയുടെ 'ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്' (ഐഎസ്എഫ്) എന്ന പുതിയ പാര്‍ട്ടി തനിക്കൊപ്പം എക്കാലവും ഉറച്ചുനിന്ന മുസ്ലിം വോട്ട് ഭിന്നിപ്പിക്കുമോ എന്നാണ് മമത ഭയപ്പെടുന്നത്. അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മുമായി ചേര്‍ന്നാവും ഐഎസ്എഫ് മല്‍സരിക്കുക. 2 പാര്‍ട്ടികളും ചേര്‍ന്ന് 100 സീറ്റിലെങ്കിലും മത്സരിക്കാന്‍ ആലോചിക്കുന്നു.ഉവൈസിയുടെ പാര്‍ട്ടി മുസ്ലിം വോട്ടു ഭിന്നിപ്പിച്ചതാണ് ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യത്തിന് ഭരണം കിട്ടാന്‍ സഹായകമായതെന്ന് ആരോപണമുണ്ട്. പാര്‍ട്ടിക്ക് ബിഹാറില്‍ 5 സീറ്റാണ് ലഭിച്ചത്.

ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിന് മുന്നില്‍ പിടച്ചു നില്‍ക്കാന്‍ പാടുപെടുന്ന മമതക്ക് പുതിയ വെല്ലുവിളിയാണ് മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി. ഇന്നലെയാണ് വനം മന്ത്രി രാജീവ് ബാനര്‍ജി മന്ത്രിസഭയില്‍ നിന്നു രാജിവച്ചത്. 30, 31 തീയതികളില്‍ അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം, പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന് ബല്ലിയില്‍ നിന്നുള്ള നിയമസഭാംഗം വൈശാലി ഡാല്‍മിയയെ തൃണമൂല്‍ പുറത്താക്കുകയും ചെയ്തു.

രണ്ടുദിവസം മുമ്പാണ് തൃണമൂല്‍ കോണ്‍?ഗ്രസ് എംഎല്‍എ അരിന്ദം ഭട്ടാചര്യ ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഭട്ടാചാര്യ ബിജെപി അം?ഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ശക്തമായ നിലപാടുകള്‍ പശ്ചിമ ബം?ഗാള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴും സ്വന്തം നേതാക്കള്‍ ഒരുവാക്കു പോലും പറയാതെ ബിജെപി പാളയത്തിലേക്ക് ചേക്കേറുന്ന കാഴ്ച്ചയാണ് പശ്ചിമ ബം?ഗാളില്‍.

പാര്‍ട്ടിയില്‍ തന്നെപോലുള്ള യുവാക്കളുടെ വഴി തൃണമൂല്‍ നേതൃത്വം തടയുകയാന്നെന്ന് ബിജെപി അംഗത്വമെടുത്ത ശേഷം ഭട്ടാചാര്യ ആരോപിച്ചു. ബംഗാളിലെ യുവാക്കള്‍ തൊഴിലില്ലായ്മയില്‍ മടുത്തു. നിരവധി വാഗ്ദാനങ്ങളുണ്ടെങ്കിലും യുവാക്കള്‍ക്കൊന്നും ജോലി ലഭിക്കുന്നില്ല. സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുകളോ ഭാവിയിലേക്കുള്ള ആസൂത്രണമോ ഇല്ല. ഏറെ പ്രതീക്ഷയോടെയാണ് തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇന്ന് ബംഗാളിയുടെ പേര് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ലജ്ജാകരമാണ്. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതും ആത്മനിര്‍ഭര്‍ ബംഗാളുമാണ് ഞങ്ങളുടെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

മമത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 41 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറാണെന്ന് നേരത്തെ കൈലാഷ് വിജയ്വര്‍ഗീയ അവകാശപ്പെട്ടിരുന്നു. ഇതോടെ മമത സര്‍ക്കാര്‍ താഴെവീഴുമെന്നും എന്നാല്‍ ഇതില്‍ ആരെയൊക്കെ പാര്‍ട്ടിയില്‍ എടുക്കണമെന്ന കാര്യം നേതൃത്വം പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ ചേരേണ്ടവര്‍ക്ക് പോകാമെന്നും എന്നാല്‍ താന്‍ അതുകൊണ്ടൊന്നും ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്നും കഴിഞ്ഞ ദിവസം മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18 ഉം വിജയിച്ച ബിജെപി കനത്ത ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തൃണമൂല്‍ കോണ്‍?ഗ്രസിന് തലവേദനയാകുന്നത് പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റമാണ്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബിജെപിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എംഎല്‍എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല. മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തന്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാന്‍ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category