1 GBP = 101.90 INR                       

BREAKING NEWS

ലോഫ്റ്റ് കണ്വേര്‍ഷന്‍...കിച്ചന്‍ റിനോവേഷന്‍...വീട് വില ഉയര്‍ത്താന്‍ ഇവയൊക്കെ മതിയാവും; യു കെയിലെ വീട് പുതുക്കും മു ന്‍പ് ഓര്‍ക്കേണ്ടവ

Britishmalayali
kz´wteJI³

സ്വന്തം ആവശ്യത്തിനായാലും. അതല്ല, മറിച്ചു വില്‍ക്കുമ്പോള്‍ കൂടുതല്‍ വില ലഭിക്കാന്‍ വേണ്ടിയാണെങ്കിലും വീട് പുതുക്കി പണിയുക എന്നത് ചെലവേറിയ ഒരു പണിതന്നെയണ്. അത്തരം സാഹചര്യത്തില്‍, ഏതൊക്കെ ഭാഗങ്ങള്‍ പുതുക്കിയാലാണ് വീടിന്റെ മൂല്യം വര്‍ദ്ദിക്കുക എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലികമായ മാറ്റങ്ങള്‍ വീടുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആയാല്‍ വീടിന്റെ മൂല്യം 10 ശതമാനത്തോളം വര്‍ദ്ധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അതേസമയം ഗാരേജ് കണ്‍വേര്‍ഷന്‍ നിങ്ങളുടെ വീടിന്റെ മൂല്യം കുറയ്ക്കുമെന്നും പറയുന്നു.

അടുത്തയിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തിയത് ബ്രിട്ടീഷുകാര്‍ ഓരോ വര്‍ഷവും 83 ബില്ല്യണ്‍ പൗണ്ടാണ് വീടുകള്‍ പുതുക്കിപ്പണിയുവാന്‍ ചെലവാക്കുന്നത് എന്നാണ്. എന്നാല്‍ പലപ്പോഴും വീടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാറില്ല. അതിനെ കുറിച്ച് ചില വിദഗ്ദര്‍ പറയുന്നത് ഇവിടെ വായിക്കാം.

കിച്ചന്‍ കൂടുതല്‍ ആധുനികമാക്കുക
ഏതൊരു വീടിന്റെയും ശ്രദ്ധാകേന്ദ്രം ആ വീട്ടിലെ അടുക്കളയാണ്. അത് പഴഞ്ചന്‍ രീതിയില്‍ ഉള്ളതാണെങ്കില്‍ വാങ്ങുവാന്‍ എത്തുന്നവര്‍ക്ക് വീടിനോടുല്ള്ള മതിപ്പ് തന്നെ കുറയും. അതുകൊണ്ടുതന്നെ കിച്ചന് രൂപാന്തരണം വരുത്തുന്നതില്‍ പണം മുടക്കുന്നതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാവുകയുള്ളു. ആധുനിക രീതിയിലുള്ള അടുക്കള ഒരുക്കിയാല്‍ വീടിന്റെ മൂല്യം ഏകദേശം 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

കാലികമായ മാറ്റങ്ങള്‍ വരുത്തുക
വീടുവാങ്ങാന്‍ എത്തുന്നവരില്‍ വളരെ ചുരുക്കം ചിലര്‍ മാത്രമാണ് പുരാതന രീതിയിലുള്ള വീടുകള്‍ വാങ്ങാന്‍ താത്പര്യം കാട്ടുന്നത്. കാലത്തിനൊത്ത സൗകര്യങ്ങളോടു കൂടിയ ആധുനിക രീതിയിലുള്ള വീടുകള്‍ക്ക് തന്നെയാണ് ഇപ്പോഴും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് സാഷ് വിന്‍ഡോകള്‍, ഫയര്‍ പ്ലേസ് തുടങ്ങിയവ. ഇത് വീടിന്റെ മൂല്യം 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ചേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

സ്വാഭാവിക പ്രകാശം വര്‍ദ്ധിപ്പിക്കുക
ഈ വര്‍ഷം ഏതാണ്ട് മുക്കാല്‍ ഭാഗവും വീടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്ന ഒരു ജനതയ്ക്ക് വീടിനെ കുറിച്ചുള്ള സങ്കല്പവും മാറിവന്നിരിക്കുന്നു. കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ഇന്ന് ഏറെ ആവശ്യം പ്രകൃതിദത്തമയ പ്രകാശം വീടിനുള്ളിലേക്ക് ആവശ്യത്തിന് എത്തുക എന്നതാണ്. ഗ്ലാസ്സ് ബൈഫോള്‍ഡ് ഡോറുകള്‍, സ്‌കൈ ലൈറ്റുകള്‍ തുടങ്ങിയവ കോവിഡിനു മുന്‍പേ ഇവിടുണ്ടായിരുന്നു. എന്നാല്‍ അവയൊക്കെ ഇന്ന് കൂടുതല്‍ കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിക്കുകയാണ്. ഇത്തരത്തിലുള്ള സങ്കേതങ്ങള്‍ വഴി വീടിനുള്ളില്‍ ലഭിക്കുന്ന പ്രകൃതിദത്ത പ്രകാശം അതിന്റെ പരമാവധിയാക്കുവാന്‍ ശ്രമിക്കുക.

ലോഫ്റ്റ് ഓഫീസ് മുറിയാക്കുക
മഹാവ്യാധിയുടെ കാലത്ത് മനുഷ്യന് തന്റെ വീടിനുള്ളില്‍ ഉയര്ന്നു വന്ന പുതിയൊരു ആവശ്യമായിരുന്നു, ഇരുന്ന് ജോലിചെയ്യുവാനൊരു ഇടം. വര്‍ക്ക് ഫ്രം ഹോം ഇനിയുള്ള ലോകത്ത് ജീവിതത്തിന്റെ ഭാഗമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍ ഇത്തരം സാഹചര്യത്തില്‍ ഭാവിയില്‍ വീടുകള്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ തീര്‍ച്ചയായും ഇരുന്ന് ജോലിചെയ്യുവാനായി ഒരു സ്ഥലം കൂടി ആവശ്യപ്പെടും. അധികമായ ഒരു കിടപ്പൂമുറിയോ, അല്ലെങ്കില്‍ ഒരു ലോഫ്റ്റോ നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഓഫീസ് മുറിയായി രൂപാന്തരം വരുത്താം.

ശുചിമുറിയും കുളിമുറിയും ആധുനികമാക്കുക
വീടുകള്‍ വാങ്ങുവാന്‍ എത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മറ്റൊരിടമാണ് ശുചിമുറികളും കുളിമുറികളും. ഇവയില്‍ പരമാവധി ആധുനിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതും, ഇവ മോടിപിടിപ്പിക്കുന്നതും വീടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category