1 GBP = 101.90 INR                       

BREAKING NEWS

നഴ്സുമാരും ഡോക്ടര്‍മാരും കെയറര്‍മാരും കൊറോണയെ നേരിടാന്‍ കഷ്ടപ്പെടുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു എന്‍എച്ച്എസ് ആശുപത്രിയിലെ കാഴ്ച്ചകള്‍ കണ്ടെങ്കിലും കയ്യടിക്കൂ ഈ ഹീറോകള്‍ക്കായി

Britishmalayali
kz´wteJI³

ഇംഗ്ലണ്ടിലെ ഏഴിലൊന്ന് ആശുപത്രികളില്‍ രോഗികളുടെ ഏണ്ണം പരമാവധി അതിന് ഉള്‍ക്കൊള്ളാവുന്ന നിലയിലെത്തിയിരിക്കുകയാണ്. ഇനിയും രോഗികളുടെ പ്രവാഹം വര്‍ദ്ധിച്ചാല്‍ ചികിത്സ നല്‍കുന്നതില്‍ വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായി വരും എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഡോക്ടര്‍ പറഞ്ഞത്. അതേസമയം ക്രിസ്ത്മസ്സിനു മുന്‍പായി ടയര്‍ 4 നിയന്ത്രണങ്ങളിലേക്ക് കടന്ന ലണ്ടനിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് ദൃശ്യമാകുന്നുണ്ട്.

ജനുവരി 9 ലെ കണക്ക് പ്രകാരം 35,000 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ഉണ്ടായിരുന്നത്. ആദ്യ വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ ഉണ്ടായതിന്റെ ഇരട്ടിയോളം വരും ഇത്. നിലവില്‍ രോഗവ്യാപനത്തില്‍ കുറവുണ്ടെങ്കിലും ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വരുന്ന ആഴ്ച്ച വര്‍ദ്ധനവ് പ്രതീക്ഷിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. രോഗബാധ അരംഭിച്ച് രണ്ടാഴ്ച്ചയെങ്കിലും കഴിയുമ്പോഴാണ് രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ എത്തേണ്ട സ്ഥിവിശേഷം സംജാതമാകുന്നത് എന്നതിനാലാണിത്.

അതേസമയം, ഡെയ്ലി മെയില്‍ പത്രത്തിന്റെ ലേഖകന്‍ ഒരു എന്‍ എച്ച് എസ്സ് ആശുപത്രി സന്ദര്‍ശിച്ചതിന്റെ വിവരണംഹൃദയഭേദകമയിരുന്നു. ആൂപത്രിയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭയാനകമായ ഒരുതരം ശാന്തതയാണ്. നിരനിരയയി കിടക്കുന്നത് ബോധം നഷ്ടപ്പെട്ടവരും ഗുരുതര രോഗം ബാധിച്ചവരുമായ രോഗികള്‍. ട്യുബുകളും വയറുകളുമാണ് അവരില്‍ പലരേയും ഇന്ന് ഭൂമിയില്‍ തുടിക്കുന്ന ജീവനുമായി ബന്ധപ്പെടുത്തുന്നത്.

ഇത്തരക്കാരുടേ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്‍'. ഇതിന് ഉടനെയൊന്നും ഒരു അവസാനം കാണാനാകും എന്ന് തോന്നുന്നില്ല. ദിവസം മുഴുവന്‍ മുറികള്‍ക്കുള്ളില്‍ തെളിഞ്ഞു കത്തുന്ന വിളക്കുകള്‍ക്കടിയില്‍ ഒരിക്കലും മനസ്സില്‍ നിന്നും മായ്ക്കാന്‍ ആകാത്ത ദുരന്തക്കാഴ്ച്ചകള്‍. അതിനിടയിലും സാന്ത്വനസ്പര്‍ശവുമായി കുറച്ച് മാലാഖമാര്‍ നടക്കുന്നുണ്ട്. ഓരോ കട്ടിലിനടുത്തും സൂക്ഷിച്ചിരിക്കുന്ന ചികിത്സാ വിശദാംശങ്ങള്‍ അപ്പപ്പോള്‍ പുതുക്കിക്കൊണ്ട്. അപ്പോഴും അവിടെങ്ങും നിശബ്ദതയാണ് ചില ജീവന്‍ രക്ഷാ ഉപകരണങ്ങളില്‍ നിന്നുയരുന്ന ബീപ് ശബ്ദങ്ങള്‍ അല്ലാതെ.

കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ മുന്നണിയിലെ കാഴ്ച്ചകളാണിത്. ഒരല്പം മുന്‍പ് ഒരിക്കലും കൈവരിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന ഒരു റെക്കോര്‍ഡ് കൈവരിച്ചതിന്റെ ഞെട്ടലിലായിരുന്നു അപ്പോള്‍ ആ അശുപത്രിയിലെ ജീവനക്കാര്‍. ഇതാദ്യമായി ആശുപത്രിയിലെ കിടക്കകളെല്ലാം നിറഞ്ഞിരിക്കുന്നു. ഇന്റന്‍സീവ് കെയര്‍ ഇനി ലഭ്യമല്ല. ചരിത്രത്തിലാദ്യമായാണ് ഇത് സംഭവിക്കുന്നത്. ഇനിയെന്ത് ചെയ്യും എന്നചോദ്യമാണ് ആ ജീവനക്കാരുടെ മുഖങ്ങളില്‍.

ഒരാളെപ്പോലും കൊറോണയ്ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ല ആ നഴ്സുമാരും ഡോക്ടര്‍മാരും കെയറര്‍മാരും. ജീവന്‍ പണയപ്പെടുത്തിയും അവര്‍ പോരാടുകയാണ് ഈ രാക്ഷസനോട്. പക്ഷെ പലപ്പോഴും സാഹചര്യങ്ങള്‍ അവരെ പരാജയപ്പെടുത്തുന്നു. അത്തരത്തിലൊരു സാഹചര്യമാണ് ഇപ്പോള്‍ ഉയര്ന്നു വന്നിരിക്കുന്നത്. പഠിച്ച പാഠങ്ങളിലെല്ലാം, ക്രിട്ടിക്കല്‍ കെയറില്‍ ഒരു രോഗിക്ക് ഒരു നഴ്സ് എന്നായിരുന്നു. ഇന്നിവിടെ അത് മൂന്ന് രോഗിക്ക് ഒരു നഴ്സ് എന്നായിരിക്കുന്നു. ചിലപ്പോഴൊക്കെ നാല് രോഗികളെ വരെയാണ് ക്രിറ്റിക്കല്‍ കെയറില്‍ ഒരു നഴ്സിന് നോക്കേണ്ടിവരുന്നത്.

ഇനിയും കോവിഡിന്റെ ഗൗരവം മനസ്സിലാക്കാത്തവര്‍ ഈ അശുപത്രി വാര്‍ഡിലൂടെ ഒന്നു കറങ്ങണം. വെറുമൊരു ഫ്ളൂ പോലെ തള്ളിക്കളയേണ്ട ഒരു രോഗമല്ലിതെന്ന് അപ്പോള്‍ മനസ്സിലാകും. പാഠപുസ്തകങ്ങളോ സയന്‍സ് മാനുവലുകളോ പഠിച്ചുള്ള അറിവൊന്നും വേണ്ട, കേവലം ഒരു മനുഷ്യ ഹൃദയമുണ്ടായാല്‍ മതി ഈ രാക്ഷസന്റെ ഇരകളായവരുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ കേള്‍ക്കാന്‍. വ്യാപകമായ മഹാമാരികളെ ചെറുക്കാന്‍ 1828-ല്‍ സ്ഥാപിച്ച ആശുപത്രിയുടെ ഇരുന്നൂറാം വാര്‍ഷികം അടുത്തുവരുമ്പോഴാണ് ഈ ദുരന്തം സംഭവിക്കുന്നത്.

2014- ല്‍ എബോള ബ്രിട്ടനില്‍ തലപൊക്കിയപ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞവരാണ് ഈ പോരാളികള്‍. കോവിഡിന്റെ ആദ്യകാലത്തും കാര്യക്ഷമമായി രോഗബാധ തടയാനായി. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായ കാലതാമസവും പിന്നെ പൊതുജനങ്ങളുടെ നിരുത്തരവാദപരമായസമീപനവും കൊറോണയ്ക്ക് കാട്ടുതീ പോലെ പടര്‍ന്നു കയറാനുള്ള അവസരമൊരുക്കി.

വാക്സിനേഷന്‍ പുരോഗമിക്കുന്നുണ്ട്. എന്നിരുന്നാലും പുതിയ ഇനം വൈറസുകളെ പറ്റി ചോദിക്കുമ്പോള്‍ ഈ മുന്നണിപ്പോരാളികളുടെ മുഖത്ത് നിഴലിക്കുന്നത് നിര്‍വ്വികാരതയാണ്. ഒരുപക്ഷെ നിസ്സഹായതയില്‍ നിന്നും ഉണ്ടാകുന്ന ഒരുതരം നിര്‍വ്വികാരത. എന്താകുമെന്ന് അറിയില്ല, പക്ഷെ നേരിട്ടേ മതിയാകൂ. അവര്‍ ഒന്നടങ്കം പറയുമ്പോള്‍ ആ മുഖത്ത് നിഴലിക്കുന്നത് നിശ്ചയദാര്‍ഢ്യമാണ്. വീടുകളിലെ ആഘോഷങ്ങളെ കുറിച്ചോ വാരാന്ത്യ പരിപാടികളെ കുറിച്ചോ ഇപ്പോള്‍ തങ്ങള്‍ ചിന്തിക്കുന്നുപോലുമില്ല എന്നാണ് ഈ മുന്നണിപ്പോരാളികള്‍ പറയുന്നത്. ഇപ്പോള്‍ തങ്ങളുടെ മനസ്സിലുള്ളത് ഒരേയൊരു ലക്ഷ്യം മാത്രം, അവസാന മനുഷ്യനേയും ഈ രാക്ഷസന്റെ കൈയ്യില്‍ നിന്നും രക്ഷിക്കുക.അവര്‍ പറയുന്നു.

എന്നാല്‍, സാഹചര്യം ഒരിക്കലും അവര്‍ക്ക് അനുകൂലമല്ല, ചികിത്സയില്‍ പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ഗതികേടിലാണവര്‍. സ്ഥല പരിമിതിയും മറ്റ് അസൗകര്യങ്ങളും നിമിത്തം സമ്പൂര്‍ണ്ണമായ ശ്രദ്ധ ഓരോ രോഗിക്കും നല്‍കാന്‍ കഴിയാത്ത്തിന്റെ ദുഃഖത്തിലാണവര്‍. എന്നിരുന്നാലും തോറ്റുകൊടുക്കുവാന്‍ തയ്യാറല്ലവര്‍. പരിമിതികള്‍ക്കുള്ളില്‍ നിന്നും പടവെട്ടി ഓരോ മനുഷ്യനേയും ഈ രാക്ഷസവൈറസിന്റെ പിടിയില്‍ നിന്നുംമോചിപ്പിക്കുമ്പോള്‍ അവര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിടും. പിന്നെയും യുദ്ധം തുടരും, അവസാന മനുഷ്യനും രക്ഷനേടുന്നതുവരെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category