1 GBP = 101.90 INR                       

BREAKING NEWS

കോവിഡ് വാക്സിന്റെ പാര്‍ശ്വഫലം മൂലം നോര്‍വെയില്‍ 23 പേര്‍ മരിച്ചു; വാക്സിന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഇഷ്ടമുള്ളവര്‍ എടുത്താല്‍ മതിയെന്ന് സ്‌കാന്‍ഡി നേവിയന്‍ രാജ്യം; ബ്രസീലിയന്‍ വകഭേദം വാക്സിനുകളേയും അതിജീവിക്കുമെന്ന് ആശങ്ക

Britishmalayali
kz´wteJI³

നോര്‍വേയില്‍ 23 മുതിര്‍ന്ന പൗരന്മാരുടെ മരണത്തിന് ഇടയാക്കിയത് കോവിഡ് വാക്സിന്റെ പാര്‍ശ്വഫലമായിരിക്കാം എന്ന് നോര്‍വീജിയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രസ്താവിച്ചു. ഇതില്‍ 13 പേരില്‍ നടത്തിയ ഓട്ടോപ്സിയില്‍ പാര്‍ശ്വഫലങ്ങളായ പനി, ശര്‍ദ്ദി എന്നിവയുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവരെല്ലാവരും തന്നെ നഴ്സിംഗ് ഹോം അന്തേവാസികളായ 80 വയസ്സില്‍ അധികം പ്രായമുള്ളവരാണ്. ഈയടുത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നവരുമാണിവര്‍.

മരണത്തെക്കുറിച്ച് ആശങ്കയില്ലെന്നും ചില മരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും നോര്‍വീജിയന്‍ മെഡിക്കല്‍ വിഭാഗം പറഞ്ഞു. അതുകൊണ്ടു തന്നെ അവര്‍ നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി. ദുര്‍ബലരായ രോഗികള്‍ക്ക് വാക്സിന്‍ നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഡോക്ടര്‍മാര്‍ക്ക് നല്‍കി. പനി, ശര്‍ദ്ധി തുടങ്ങിയവ എം ആര്‍ എന്‍ എവാക്സിനുകള്‍ക്ക് പാര്‍ശ്വഫലമായി വരാനിടയുള്ളവയാണ്. സ്വതവേ ആരോഗ്യസ്ഥിതി ദുര്‍ബലമായവരില്‍ ഇത് മരണത്തിന് കാരണമായേക്കാം.

ഇതുവരെ 30,000 പേര്‍ വാക്സിന്‍ സ്വീകരിച്ച നോര്‍വേയില്‍ 29 പേര്‍ക്കാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പാര്‍ശ്വഫലങ്ങള്‍ അത്ര ഭയക്കേണ്ട ഒന്നല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. വാക്സീന്‍ എടുക്കാതെ, കൂടുതല്‍ ഗുരുതരമായ കോവിഡ് അനുഭവിക്കുന്നതിലും നല്ലത്, പാര്‍ശ്വഫലങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കുന്നതാണെന്നാണ് പൊതുവേയുള്ള വികാരം.

ഇത്രയും വ്യാപകമായി വാകിസ്ന്‍ നല്‍കുമ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇനിയും വാക്സിന്റെ പാര്‍ശ്വഫലങ്ങളുടെ ഫലമായുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. അമേരിക്ക, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നും ഇത്തരം പാര്‍ശ്വഫലം ഉള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അതിനിടെ ബ്രിട്ടനില്‍ പതിനൊന്നോളം പേര്‍ക്ക് ബ്രസീലിയന്‍ കൊറോണ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് വാക്സിനുകളെ ചെറുത്തുനില്‍ക്കാനുള്ള കഴിവുകളുണ്ടെന്ന് ചില കോണുകളില്‍ നിന്നും വന്ന വാര്‍ത്തയാണ് ഇത്തരത്തിലുള്ള ആശങ്കകള്‍ക്ക് കാരണം. മാത്രമല്ല, ഈ ഇനം വൈറസുകള്‍ക്ക് കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

ബ്രസീലില്‍ ചൈനയില്‍ വികസിപ്പിച്ചെടുത്ത വാക്സിന്‍ പ്രയോഗിച്ചപ്പോള്‍ 50 ശതമാനം മാത്രമായിരുന്നു അനുകൂല ഫലമുണ്ടായത്. അതുകൊണ്ടാണ് പുതിയ വാക്സിനുകള്‍ ഈ പുതിയ വകഭേദത്തെ നിയന്ത്രിക്കാന്‍ ഉതകില്ല എന്നൊരു ആശങ്ക വന്നത്. ഈ കരുത്തുറ്റ വൈറസാണ് ഇപ്പോള്‍ ബ്രിട്ടനില്‍ എത്തിയിരിക്കുന്നത്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ മുതല്‍ തന്നെ ഈ ഇനം വൈറസ് ബ്രിട്ടനിലുണ്ട്. ഇത് സത്യമാണെങ്കില്‍, കേവലം 11 പേരിലല്ല, ഇനിയും എത്രയോ അധികം പേരില്‍ ഇത് വ്യാപിച്ചിരിക്കും എന്നാണ് ആശങ്ക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category