
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വസ്തു തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദ ഭൂമി ഉടമയായ വസന്ത പോക്കുവരവ് ചെയ്തതില്‍ ദുരൂഹത. ഇക്കാര്യത്തില്‍ സംശയങ്ങള്‍ തീര്‍ക്കാന്‍ ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തു. ഭൂമി കൈമാറ്റത്തില്‍ ചട്ടലംഘനമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇടപാട് നേരാംവഴിയാണോ നടന്നതെന്ന് അറിയാനാണ് പൊലീസ് അന്വേഷണം നടത്തുനന്ത്.
ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത അവകാശപ്പെട്ടിരുന്നു. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയിലാണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിക്കുമെന്നും വസന്ത പറഞ്ഞിരുന്നു. തര്‍ക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് നേരത്തെ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയാണെന്നും തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോഎന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും തഹസീല്‍ദാര്‍ ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്.
2006ല്‍ സുഗന്ധി എന്ന സ്ത്രീയില്‍ നിന്നും പണം നല്‍കിയാണ് വസന്ത ഭൂമി വാങ്ങിയത്. ഈ മൂന്ന് സെന്റ് ഭൂമി രാജന് കയ്യേറി ഷെഡ് കെട്ടിയതെന്നാണ് കണ്ടെത്തല്‍. 40 വര്‍ഷം മുമ്പ് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി അതിയന്നൂര്‍ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍.
ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പൊലീസിനെതിരേ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. രക്ഷിതാക്കള്‍ മരിക്കാനിടയായത് എസ്ഐയും അയല്‍വാസിയുമായ വസന്തയും കാരണമാണെന്ന് രാജന്- അമ്പിളി ദമ്പതികളുടെ രാഹുലും രഞ്ജിത്തും മൊഴി നല്‍കിയിരുന്നു. അച്ഛന് തലയില്‍ പെട്രോള്‍ ഒഴിച്ചത് ആത്മഹത്യ ചെയ്യാനല്ലെന്നും മറിച്ചു വന്നവരെ പിന്തിരിപ്പിക്കാന് വേണ്ടിയാണെന്നും കേസില്‍ ദൃക്സാക്ഷിയായ രാഹുല്‍ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു.
പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജനും ഭാര്യ അമ്പിളിക്കും കഴിഞ്ഞ 22ന് ആണ് വീടൊഴിപ്പിക്കുന്നതിനിടെ പൊള്ളലേല്‍ക്കുന്നത്. 28ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിച്ചു. അതേസമയം മരിച്ച രാജന്-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് ലൈഫ് മിഷനില്‍ വീട് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ മാതാപിതാക്കളെ അടക്കിയ ഭൂമിയില്‍ തന്നെ വീട് വേണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന ക്രമത്തില്‍ വീട് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് സര്‍ക്കാര്‍ സ്വയം ഭരണ വകുപ്പ് ഉത്തരവ് ഇറക്കി. ലൈഫ് മിഷനില്‍ പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
എന്നാല്‍, വീട് നിര്‍മ്മിച്ചു നല്‍കേണ്ട സ്ഥലത്തിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ട്. മാതാപിതാക്കളെ അടക്കിയ ഭൂമിയില്‍ തന്നെ വീട് വേണമെന്ന് കുട്ടികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് സാധ്യമാകില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ മറ്റൊരു സ്ഥലത്തായിരിക്കും ഇരുവര്‍ക്കുമുള്ള വീട് നിര്‍മ്മിച്ചു നല്‍കുക.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam