1 GBP = 100.60 INR                       

BREAKING NEWS

വിഷന്‍ 2020യില്‍ ടിസി ലക്ഷ്യമിട്ടത് കൂടുതല്‍ രാജ്യാന്തര താരങ്ങളെ; അനന്തനാരായണന്റെ ക്രാഷ് കേരളയില്‍ വിടര്‍ന്ന താരം അത്ഭുതം കാട്ടുന്നത് 2021ല്‍; രണ്ട് കൊല്ലത്തെ വാട്മോറിന്റെ കോച്ചിംഗും ഫലം കണ്ടു; 1994ല്‍ ന്യൂസിലണ്ടില്‍ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസറുദ്ദീന്‍; അന്ന് ജനിച്ച കുട്ടി ഇന്ന് കേരളാ ക്രിക്കറ്റിന്റെ അഭിമാനമാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കേരളാ ക്രിക്കറ്റിലെ പുത്തന്‍ താരോധയത്തെ സൃഷ്ടിച്ചത് കേരളാ ക്രിക്കറ്റിന്റെ വിഷന്‍ 2020 പദ്ധതി. തൊട്ടടുത്ത വര്‍ഷം തന്നെ ഈ പദ്ധതിയുടെ ചൂടറഞ്ഞത് മുംബൈയും. കോവിഡു കാലത്ത് സീസണ്‍ നീട്ടിയതു കൊണ്ടാണ് മുഷ്താഖ് അലി ട്രോഫി 2021ലേക്ക മാറ്റിയത്. അതുകൊണ്ട് തന്നെ ഈ സീസണില്‍ ദേശീയ തലത്തിലെ ഏതെങ്കിലും കിരീടം കേരളം നേടിയാല്‍ അത് വിഷന്‍ 2020യുടെ വിജയമായി മാറും. അതിനുള്ള കരുത്ത് കേരള പടയ്ക്കുണ്ടെന്നാണ് ആദ്യ കളികള്‍ ചൂണ്ടിക്കാട്ടുന്നതും.

1994 ല്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസറുദീന്‍ ആണ്.. അന്നാണ് കാസര്‍കോട്ട് ഈ പയ്യന്‍ ജനിച്ചത്. മൂത്ത സഹോദരന്‍ ആണ് മുഹമ്മദ് അസറുദ്ദീന്‍ എന്ന ഇതിഹാസ താരത്തിന്റെ പേര് കുഞ്ഞ് അനിയന് ഇട്ടത്. അസുറുദ്ദീനെ ആരാധിച്ച അച്ഛനും അത് സമ്മതമായി. ഇനി ഐപിഎല്ലില്‍ ഈ താരം എത്തുമെന്നും ഏതാണ്ട് ഉറപ്പാകുകയാണ്. അടുത്ത മാസം നടക്കുന്ന താരലേലത്തില്‍ അസറുദ്ദീനും ഉണ്ടാകും. വിഷന്‍ 2020 എന്ന പേരില്‍ കേരളാ ക്രിക്കറ്റ് അവതരിപ്പിച്ച പദ്ധതിയുടെ കണ്ടെത്തലാണ് കാസര്‍കോടിന്റെ ഈ മുത്ത്. ക്രാഷ് കേരളാ പദ്ധതിയുടെ ഭാഗമായി മുഹമ്മദ് അസറുദ്ദീന്‍ എത്തി. 2021ല്‍ മുംബൈ എന്ന ക്രിക്കറ്റ് കരുത്തരെ ആത്മവിശ്വാസത്തോടെ തോല്‍പ്പിക്കുന്ന ടീമായി കേരളം മാറുകയും ചെയ്തു.

എസ് കെ നായരില്‍ നിന്ന് ക്രിക്കറ്റിന്റെ ഭരണനേതൃത്വം ടിസി മാത്യു ഏറ്റെടുത്തതോടെയാണ് വിഷന്‍ കേരളയും വിഷന്‍ 2020യും എത്തുന്നത്. ക്രാഷ് കേരളയുടെ ഭാഗമായി കൊച്ചിയില്‍ അക്കാഡമി എത്തി. ഇതിലെ താരമായിരുന്നു അസറുദ്ദീന്‍. അന്ന് കെസിഎ സെക്രട്ടറിയായിരുന്ന അനന്തനാരായണന്റെ പ്രത്യേക ശ്രദ്ധ ഈ കുട്ടികൂട്ടായ്മയ്ക്ക് കിട്ടി. അതില്‍ നിന്ന് പലരും ഉയര്‍ത്തെണീറ്റു. അതിലൊരാളാണ് അസുറുദ്ദീനും. ഗോഡ് ഫാദര്‍മാരില്ലാതെ കേരളത്തിന്റെ ശ്രദ്ധേയതാരമായി ഈ മിടുക്കന്‍.

ശ്രീശാന്തും സഞ്ജു വി സാംസണും ഈ കേരളാ ടീമിലുണ്ട്. ടിനു യോഹന്നാനാണ് കോച്ച്. മിക്കവാറും എല്ലാ താരങ്ങളും ഐപിഎല്‍ ടീമിന്റെ ഭാഗമായവരും. അതുകൊണ്ട് തന്നെ മതിയായ മത്സര പരിചയമുള്ളവരാണ് ടീമിലുള്ളത്. ഇവര്‍ക്കൊപ്പം മുഹമ്മദ് അസുറൂദ്ദീനെ പോലുള്ള താരങ്ങള്‍ മികവ് കാട്ടിയാല്‍ കേരളത്തിന് കുതിക്കാനാകും. ഇനിയുള്ള കരുത്ത് കേരളത്തിനുണ്ടെന്ന് ഏവരും സമ്മതിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയാണ് കേരളാ ക്രിക്കറ്റ് ഈ തലത്തിലേക്ക് ഉയരുന്നത്.

കേരളത്തില്‍ ഉടനീളം ടിസിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയങ്ങളുണ്ടായി. ഇടുക്കിയിലും കാസര്‍ഗോഡും പോലും അതിന്റെ മാറ്റങ്ങള്‍ കണ്ടു. ടിസി മാത്യുവിനെ പുറത്താക്കി പുതിയ നേതൃത്വം അധികാരം പിടിച്ചപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നോട്ട് പോകാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൂടുതല്‍ കളിക്കാരെത്തി. വാട്മോറെ കേരളത്തിന്റെ കോച്ചാക്കിയും കളിക്കാരുടെ സമീപനത്തില്‍ വലിയ മാറ്റം വരുത്തി. അങ്ങനെയാണ് കേരളാ ക്രിക്കറ്റ് മുന്നേറുന്നത്.

സെയീദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുബയ്യെ എട്ടുവിക്കറ്റിന് തകര്‍ക്കുകയായിരുന്നു കേരളം. 37 ബോളില്‍ അതിവേഗ സെഞ്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് അസറൂദ്ദീനാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. 54 ബാളില്‍ 11 സിക്സും 9 ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ അസറുദ്ദീന്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. 197 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. 33 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും 22 റണ്‍സെടുത്ത ക്യാപ്ടന്‍ സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

സച്ചിന്‍ ബേബി 2 റണ്‍സുമായി പുറത്താാകാതെ നിന്നു. മുംബയ്ക്ക് വേണ്ടി തുഷാര്‍ ദേശ് പാണ്ഡെയും മുലാനിയും ഓരോ വിക്കറ്റുകള്‍ വീതം നേടി.ടോസ് നേടിയ കേരള ക്യാപ്ടന്‍ സഞ്ജു സാംസണ്‍ മുംബയ്യെ ബാറ്റിംഗിനയക്കുകയായിരുന്നു, ഓപ്പണര്‍മാരായ ഭൂപീന്ദ്ര ജെയിസ്വാളും ആദിത്യ താരെയും ചേര്‍ന്ന് മുംബയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാംവിക്കറ്റില്‍ ഇവര്‍ 88 റണ്‍സ് നേടി. 9.5 ഓവറില്‍ ജലജ് സക്സേനയുടെ ബൗളിംഗില്‍ റോബിന്‍ ഉത്തപ്പയുടെ ക്യാച്ചില്‍ ആദിത്യ 42 റണ്‍സിന് പുറത്തായി.

തൊട്ടുപിന്നാലെ 40 റണ്‍സെടുത്ത ജെയ്‌സ്വാളും പുറത്തായി നിതീഷിനായിരുന്നു വിക്കറ്റ്. ക്യാപ്ടന്‍ സൂര്യ 38 റണ്‍സ് നേടി. കേരളത്തിന് വേണ്ടി. ജലജ് സക്സേനയും ആസിഫും മൂന്നുവിക്കറ്റ് വീതവും നിതീഷ് ഒരു വിക്കറ്റും നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category