1 GBP = 100.60 INR                       

BREAKING NEWS

മൂംബൈക്കെതിരെ ഇത്തരമൊരു ഇന്നിങ്ങ്സ് അസാധ്യമെന്ന് സേവാഗ്; മുന്‍ക്യാപ്റ്റന്റെ പേരില്‍ അസാധാരണക്കാരനായൊരു താരംകൂടിയെന്ന് ഹര്‍ഷ ഭോഗ്ല; അവിശ്വസനീയ ഇന്നിങ്ങ്സിന് പിന്നാലെ അസ്ഹറുദ്ദിന് അഭിനന്ദന പ്രവാഹം; സമ്മാനവുമായി കെസിഎയും

Britishmalayali
kz´wteJI³

മുംബൈ: വാംങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയെ കൊന്ന് കൊലവിളിച്ച കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനത്തില്‍ അഭിനന്ദന പ്രവാഹവുമായി മുന്‍താരങ്ങള്‍. ഇന്ത്യന്‍ വിസ്ഫോ ടന ബാറ്റിങ്ങിന്റെ അംബാസിഡറായ സേവാഗ് മുതല്‍ ഹര്‍ഷ ഭോഗ്ല ഉള്‍പ്പടെയുള്ള താരങ്ങള്‍ അഭിനന്ദനവുമായി രംഗത്ത് വന്നു. വണ്ടറടിച്ച് മുന്‍ താരം വിരേന്ദ്ര സെവാഗും കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലയും.അസ്ഹറുദ്ദീന്റെ ഇന്നിങ്‌സ് ആസ്വദിച്ചുവെന്ന് വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ കുറിച്ചു. മുംബൈയെപ്പോലൊരു ടീമിനെതിരെ ഇത്തരത്തില്‍ ഒരിന്നിങ്‌സ് കടുപ്പമേറിയതാണ്. 54 പന്തില്‍ നിന്ന് 137 റണ്‍സടിച്ച് അദ്ദേഹം ജോലി പൂര്‍ത്തിയാക്കി. അസ്ഹറുദ്ദീന്റെ ഇന്നിങ്‌സ് ആസ്വദിച്ചു- വീരേന്ദ്ര സെവാഗ് ട്വീറ്റ് ചെയ്തു.വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേരില്‍ അസാധാരണമായ കളിക്കാരനെ കണ്ടു. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരാളെ കാണുന്നു. അദ്ദേഹ ത്തിന് മനോഹരമായ ഷോട്ടുകള്‍ പായിക്കാന്‍ സാധിക്കുന്നു-ഹര്‍ഷ ഭോഗ്ല ട്വീറ്റ് ചെയ്തു. ഇരുവരു ടെയും ട്വീറ്റില്‍ അസ്ഹറുദ്ദീനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയത്.

ഇതിന് പിന്നാലെയാണ് അസ്ഹറുദ്ദീന് അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തിയത്. 1.37 ലക്ഷം രൂപയാണ് അസ്ഹറുദ്ദീന്റെ മാസ്മരിക ഇ ന്നിങ്‌സിന് കെസിഎ നല്‍കുന്ന സമ്മാനത്തുകയെന്ന് സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ അറിയിച്ചു.

സെഞ്ച്വറിയേക്കാള്‍ സന്തോഷം ടീം ജയിച്ചതിലാണെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ പ്രതികരിച്ചു. തുടര്‍ന്നുള്ള കളികളിലും ജയിച്ച് ഗ്രൂപ്പില്‍ നിന്ന് മുന്നേറാനാണ് ടീം ശ്രമിക്കുക യെന്നും താരം വ്യക്തമാക്കി. മുഷ്താഖ് അലി ട്വന്റി20യിലെ രണ്ടാംമത്സരത്തില്‍ മുംബൈയെ കേരളം അനായാ സം കീഴടക്കിയപ്പോള്‍ 54 പന്തില്‍ 137 റണ്‍സുമായി അസ്ഹറുദ്ദീനായിരുന്നു വിജയശില്‍പ്പി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category