1 GBP = 100.60 INR                       

BREAKING NEWS

ഈ തിരിച്ചുവരവ് പുനര്‍ജന്മം; സ്വീറ്റ് റിവഞ്ച് എന്ന മാനസികാവസ്ഥയൊന്നും ഇപ്പോഴില്ല; രണ്ടാം വരവില്‍ നിലപാട് വ്യക്തമാക്കി ശ്രീശാന്ത്

Britishmalayali
kz´wteJI³

കൊച്ചി: അഗ്രഷന്‍ എന്നത് കളിയുടെ ഭാഗം മാത്രമാണെന്ന് ശ്രീശാന്ത്. അഗ്രഷന്‍ ഒട്ടും വ്യക്തിപരമല്ലെന്നും ശ്രീശാന്ത് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സ്വീറ്റ് റിവഞ്ച് ആണല്ലോ എന്നൊക്കെ ചിലര്‍ പറയുമെങ്കിലും അങ്ങനെ ഉള്ള മാനസികാവസ്ഥ ഒന്നും ഇപ്പോള്‍ ഇല്ലെന്നും താരം പറയുന്നു. പണ്ട് അങ്ങനെയൊക്കെ ഉണ്ടായിരുന്നെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു.

ഈ തിരിച്ചുവരവ് തന്റെ പുനര്‍ജന്മമാണെന്നാണ് ശ്രീശാന്ത് പറയുന്നത്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കാന്‍ പോലും താന്‍ തയ്യാറാണ് എന്നതാണ് സത്യമെന്നും അത്രയ്ക്ക് ആഗ്രഹിച്ചുള്ള തിരിച്ചുവരവാണിതെന്നും താരം പറയുന്നു. ഏത് ഫോര്‍മാറ്റിലാണ് കളിക്കാന്‍ താത്പര്യപ്പെടുന്നതെന്ന് മുന്‍പ് തന്നോട് ചിലര്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ അവരോട് താന്‍ പറഞ്ഞത് സഹാറ മരുഭൂമിയില്‍ ദാഹിച്ചു വലയുന്ന മനുഷ്യനോട് കുടിക്കാന്‍ ജ്യൂസില്ല, വെള്ളം കൊണ്ട് തൃപ്തിപ്പെടണം എന്നുപറയും പോലെയാണ് എന്നോട് ഫോര്‍മാറ്റിനെ കുറിച്ചൊക്കെ ചോദിക്കുന്നത് എന്നാണെന്നും ശ്രീശാന്ത് പറയുന്നു.

വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്ന ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ കേരളത്തിനായി ശ്രീശാന്ത് വിക്കറ്റും സ്വന്തമാക്കിയിരുന്നു. പുതുച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിനെയാണ് ശ്രീശാന്ത് വിക്കറ്റിനു മുന്നില്‍ കുടുക്കിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് 2013ലാണ് രാജസ്?ഥാന്‍ റോയല്‍സ് താരങ്ങളായ അജിത്ത് ചന്ദില, അങ്കിത്? ചവാന്‍ എന്നിവര്‍ക്കൊപ്പം ശ്രീശാന്തിനെ ബി.സി.സിഐ വിലക്കിയത്?. കഴിഞ്ഞ വര്‍ഷം ശ്രീയുടെ ആജീവനാന്ത വിലക്ക് ഏഴുവര്‍ഷമാക്കി കുറച്ചതിനെത്തുടര്‍ന്നാണ് മടങ്ങിവരവ് സാധ്യമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category