
കോട്ടയം: കേരളാ കോണ്‍ഗ്രസുകാര്‍ കോട്ടയം ജില്ലയിലെ കോണ്‍ഗ്രസുകാര്‍ക്ക് എന്നുമൊരു തലവേദനയാണ്. കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ പോലും ഇവര്‍ക്ക് സീറ്റു വിട്ടു കൊടുക്കേണ്ട അവസ്ഥയില്‍ പരിതപിച്ചു കഴിയുകയായിരുന്നു കോട്ടയത്തെ കോണ്‍ഗ്രസുകാര്‍. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയതോട് കോണ്‍ഗ്രസുകാര്‍ ശരിക്കുമൊന്ന് സ്വപ്നം കണ്ടു വന്നതായിരുന്നു. അപ്പോഴാണ് പി സി ജോര്‍ജ്ജും മാണി സി കാപ്പനും യുഡിഎഫ് വഞ്ചിയിലേക്ക് കണ്ണുനട്ടിരിക്കുന്നത്. ഇതു കൂടിയായപ്പോള്‍ കോണ്‍ഗ്രസുകാരുടെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ നില്‍ക്കുകയാണ്.
മാണി സി.കാപ്പനും പി.സി.ജോര്‍ജും യു.ഡി.എഫിലെത്തിയാല്‍ കോട്ടയത്ത് കൂടുതല്‍ സീറ്റുകളിലേക്ക് മത്സരിക്കാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ സ്വപ്നം സഫലമാകില്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസിന് കോട്ടയം ജില്ലയില്‍ മൂന്നുസീറ്റുമാത്രമാണ് മത്സരിക്കാന്‍ കിട്ടുന്നത്. പുതുപ്പള്ളി, കോട്ടയം, വൈക്കം എന്നിവയാണ് ഈ സീറ്റുകള്‍.
കേരള കോണ്‍ഗ്രസ് എം. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ എന്നിവയില്‍ മത്സരിക്കുന്നു. ജോസ് കെ. മാണി ഇടതിലേക്കുപോയതോടെ പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകളില്‍ കോണ്‍ഗ്രസിന് മത്സരിക്കാമെന്നാണ് നേതാക്കള്‍ കരുതിയിരുന്നത്.
സി.എഫ്. തോമസ് ജയിച്ച ചങ്ങനാശ്ശേരിയും മോന്‍സ് ജോസഫ് ജയിച്ച കടുത്തുരുത്തിയും നിലവില്‍ ജോസഫ് ഗ്രൂപ്പിന്റെ അക്കൗണ്ടിലാണുള്ളത്. സിറ്റിങ് സീറ്റ് അതതുകക്ഷികള്ക്ക് എന്ന തത്ത്വം പാലിച്ച് അവര്‍ക്കുതന്നെ നല്‍കേണ്ടിവന്നേക്കും. അല്ലെങ്കില്‍ വെച്ചുമാറി മറ്റൊരു സീറ്റ് വിട്ടുകൊടുക്കണം.
എന്നാലും ഏറ്റുമാനൂര്‍, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകള്‍ ഏറ്റെടുത്തുമത്സരിക്കാമെന്ന രീതിയില്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അവിടേക്ക് മത്സരിക്കാവുന്ന നേതാക്കളുടെ പേരുകളും അനൗദ്യോഗികമായി ചര്‍ച്ചചെയ്തു.
മാണി സി. കാപ്പന് യു.ഡി.എഫിലെത്തിയാല്‍ പാലാ അദ്ദേഹത്തിനുനല്കും. പി.സി.ജോര്‍ജ് രണ്ടുസീറ്റാണ് ജില്ലയില്‍ ചോദിച്ചത്. പൂഞ്ഞാറും മറ്റൊരു മണ്ഡലവും. ഇത് പാലായോ കാഞ്ഞിരപ്പള്ളിയോ ആകുന്നതാണ് അദ്ദേഹത്തിനുതാത്പര്യം. ഈ വീതംവെപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ജില്ലയില്‍ പ്രതീക്ഷിച്ചതില്‍ രണ്ടുസീറ്റെങ്കിലും കുറയും.
കോട്ടയം, പുതുപ്പള്ളി, വൈക്കം എന്നിവ കോണ്‍ഗ്രസും ചങ്ങനാശ്ശേരിയും കടുത്തുരുത്തിയും ജോസഫ് ഗ്രൂപ്പും പാലാ കാപ്പനും പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും പി.സി.ക്കും നല്കിയാല് പിന്നെ ബാക്കിവരിക ഏറ്റുമാനൂര്മാത്രമാണ്. ഇവിടെയാകട്ടെ കോണ്‍ഗ്രസിന് വിജയസാധ്യത കുറവാണ് താനും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam