1 GBP = 100.60 INR                       

BREAKING NEWS

അധ്യാപകരെ രക്ഷിക്കാന്‍ കുട്ടികളെ വീട്ടിലിരുത്തണമെന്നു സ്‌കൂളുകള്‍; തപാല്‍ വാങ്ങാനും വിതരണത്തിനും റോയല്‍ മെയിലിനു മടി; വെയ്സ്റ്റ് ബിന്‍ എടുക്കല്‍ അവതാളത്തിലായി; ബ്രിട്ടന്‍ രോഗക്കിടക്കയിലേക്ക്; തങ്ങളെ ചൊറിയേണ്ടെന്നു ബോറിസിനോട് ചൈന

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡിന്റെ രണ്ടാം വരവിനെ ബ്രിട്ടന്‍ കരുതിയതിലും ജാഗ്രതയോടെ നേരിടേണ്ടിയിരുന്നുവെന്നു വേദനയോടെ തിരിച്ചറിയുകയാണ് രാജ്യമിപ്പോള്‍. ഇനിയെന്ത് എന്ന ചോദ്യത്തിന് എവിടെയും ഉത്തരം ഇല്ലാത്ത അവസ്ഥ. ഏതു പ്രതിസന്ധിയിലും കൈകോര്‍ത്തു നിന്നിട്ടുള്ള ബ്രിട്ടീഷ് ജനതയ്ക്ക് ഇപ്പോള്‍ അത്ര ആത്മവിശ്വാസം പോരെന്ന തോന്നലുകള്‍ കൂടിയാണ് പുറത്തു വരുന്നത്. രണ്ടു ലോക യുദ്ധങ്ങളുടെ തീവ്രതയും തീക്ഷ്ണതയും കണ്ട രാജ്യത്തിന് കോവിഡ് നല്‍കിയ പ്രഹരം ആഴത്തില്‍ ഉള്ള മുറിവ് സമ്മാനിച്ചെന്നു ബോധ്യപ്പെടുത്തും വിധം അവശ്യ സര്‍വീസുകള്‍ വരെ തടസപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇക്കൂട്ടത്തില്‍ ആശുപത്രികള്‍ മാത്രമല്ല, സ്‌കൂളുകള്‍, പോസ്റ്റല്‍ സേവനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, കൗണ്‍സിലുകള്‍ എന്നിവയുടെ എല്ലാം പ്രവര്‍ത്തനം ജീവനക്കാര്‍ ഇല്ലാതെ പോയതോടെ തടസപ്പെടുകയാണ്. ഇത് ജനജീവിതത്തിന്റെ ഒഴുക്കിനെ സാരമായ വിധത്തില്‍ ഈ ദിവസങ്ങളില്‍ ബാധിക്കും എന്നും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആശുപത്രി പ്രവര്‍ത്തനം 50 ശതമാനത്തില്‍ അധികം തടസ്സപ്പെട്ട സാഹചര്യത്തില്‍ അത്യാഹിതം ഉണ്ടായി രോഗിയായി മാറരുതേ എന്ന പ്രാത്ഥനയിലാണ് സാധാരണ ജനം. ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും ബ്രിട്ടന്‍ രോഗക്കിടക്കിയിലാണ്.
 
കുട്ടികളെ സ്‌കൂളിലേക്ക് തല്ക്കാലം വിടേണ്ടെന്നു കത്തുകള്‍
ആദ്യ ലോക്ഡോണ്‍ മൂലം സ്‌കൂളുകള്‍ അടച്ചപ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ തങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ സ്‌കൂളുകള്‍ ഇപ്പോള്‍ നിവൃത്തിയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടരുത് എന്ന അര്‍ഥം വരുന്ന നോട്ടീസുകള്‍ മാതാപിതാക്കള്‍ക്ക് അയക്കുകയാണ്.  നേരത്തെ മാതാപിതാക്കള്‍ക്ക് ജോലിക്കു പോകാനുള്ള സാഹചര്യത്തില്‍ കുട്ടികളുടെ മേല്‍നോട്ട ചുമതല ഏറ്റെടുത്ത സ്‌കൂളുകള്‍ അധ്യാപകരുടെ ജീവന്‍ രക്ഷിക്കേണ്ടത് ധാര്‍മിക ബാധ്യത ആണെന്ന് ചൂണ്ടിക്കാട്ടി തന്നെയാണ് കത്തുകള്‍ എഴുതുന്നത്. സാധിക്കുമെങ്കില്‍ കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തണമെന്നും കഴിവതും ഓണ്‍ ലൈന്‍ ക്ളാസുകള്‍ ചെയ്തു സാഹചര്യത്തോടു സഹകരിക്കണം എന്നുമാണ് കത്തിലെ ഉള്ളടക്കം. മാതാപിതാക്കളില്‍ ഒരാള്‍ എങ്കിലും കീ വര്‍ക്കര്‍ പോസ്റ്റില്‍ അല്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ ഇരുത്താന്‍ സാധിക്കില്ലെന്ന് തുറന്നു പറയുന്ന സ്‌കൂളുകളുമുണ്ട്. നിത്യവും നൂറിലേറെ കുട്ടികള്‍ പല സ്‌കൂളിലും എത്തി തുടങ്ങിയതോടെയാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്കു സ്‌കൂളുകളും തയ്യാറാക്കുന്നത്. മിക്കവാറും ലോക് ഡൌണ്‍ മാസങ്ങള്‍ നീളും എന്ന സാഹചര്യത്തില്‍ എങ്ങനെയും ചെറിയ ക്ളാസുകളില്‍ പോലും ഓണ്‍ലൈന്‍ പഠനം കാര്യക്ഷമം ആക്കാന്‍ സ്‌കൂളുകള്‍ അധ്യാപകരോടും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം വിജയകരമായി മാറും എന്ന കാര്യത്തില്‍ അധ്യാപകരും ആശങ്കപ്പെടുന്നു.

രോഗവ്യാപനം ശക്തമായിടങ്ങളില്‍ തപാല്‍ വിതരണമില്ല, പോസ്റ്റ് ചെയ്തിട്ടും കാര്യമില്ല
രോഗവ്യാപനം കലശലായ പ്രദേശങ്ങളില്‍ വരും ആഴ്ചകളില്‍ റോയല്‍ മെയില്‍ പ്രവര്‍ത്തനം തടസപ്പെടുന്നതും പതിവാകും. തങ്ങളുടെ ജീവനക്കാര്‍ കോവിഡ് ബാധിതരാകാതിരിക്കാന്‍ ഉള്ള മുന്‍കരുതല്‍ ആണ് റോയല്‍ മെയില്‍ എടുക്കുന്നത്. കോവിഡ് അതിപ്രസരം ഉള്ള സ്ഥലങ്ങളില്‍ സ്ഥിതി മെച്ചപ്പെടും വരെ കത്തുകള്‍ പോസ്റ്റ് ബോക്‌സില്‍ നിന്നും എടുക്കേണ്ടെന്നാണ് തീരുമാനം .വരുന്ന കത്തുകള്‍ വിതരണം ചെയ്യുന്നതിലും കാലതാമസം നേരിട്ടേക്കാം. നിലവില്‍ ഇത്തരത്തില്‍ ബ്ലാക്ലിസ്റ്റില്‍ പെട്ട 28 സ്ഥലങ്ങളുടെ പട്ടികയും പുറത്തു വന്നിട്ടുണ്ട്. ലണ്ടന്‍, ലീഡ്‌സ്, കെന്റ് എന്നിവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വരും ദിവസങ്ങളിലും പോസ്റ്റല്‍ വിതരണം തടസപ്പെടും. ഇവിടെ നിന്നുള്ള പോസ്റ്റുകളും കാലതാമസം എടുത്തേ ആവശ്യക്കാരുടെ കൈകളിലെത്തൂ.

വിതരണം ചെയുന്ന പ്രധാന ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തിലും വ്യത്യാസമുണ്ടാകും. നൂറുകണക്കിന് ജീവനക്കാര്‍ ഒറ്റയടിക്ക് ഐസലേഷനില്‍ പോയ സാഹചര്യം മറികടക്കാന്‍ വിഷമിക്കുകയാണ് റോയല്‍ മെയില്‍ .കോവിഡ് പുറത്തു വന്ന അന്നുമുതല്‍ സേവനം തടസപ്പെടാതിരിക്കാന്‍ കഷ്ടപ്പെടുകയാണ് റോയല്‍ മെയില്‍ എന്ന് കമ്പനി ഇന്നലെ പുറത്തു വിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ കത്തും പാഴ്സലും തങ്ങള്‍ക്കു പ്രധാനപ്പെട്ടത് തന്നെയാണ് എന്ന സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധിയില്‍ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും കമ്പനി അഭ്യര്‍ത്ഥിക്കുന്നു. തപാല്‍ വിതരണത്തിലെ തടസം കോവിഡ് വാക്‌സിനേഷന്‍ അറിയിപ്പിനെയും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും കമ്പനിക്കുണ്ട്. കാരണം ഫോണും ഇമെയിലും ഇല്ലാത്ത പ്രായം ചെന്ന രോഗികള്‍ക്കും മറ്റും തപാല്‍ മുഖേനയാണ് വിവരം കൈമാറ്റം ചെയ്യപ്പെടുന്നത്.

യൂറോപ്പിലേക്കുള്ള കത്ത് വിതരണവും കോവിഡ് വൈറസ് രൂപമാറ്റം മൂലം തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിന് തപാല്‍ ഉല്‍പ്പന്നങ്ങളാണ് വിവിധ സോര്‍ട്ടിങ് കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ക്രിസ്മസ് ദിനം മുതല്‍ ഉള്ള തപാല്‍ ഉരുപ്പടികള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ കുറെയധികം റോയല്‍ മെയിലിനെ ആശ്രയിക്കുന്നതിനാല്‍ കോവിഡിന് ശേഷമുള്ള കാലത്തു കൈകാര്യം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ആധിക്യത്തിനും കാരണമായിട്ടുണ്ട്.

വെയ്സ്റ്റ് ബിന്‍ കളക്ഷന്‍ പലയിടത്തും മുടങ്ങി, വഴിയരികില്‍ എങ്ങും പായ്ക്കറ്റില്‍ കെട്ടിയ മാലിന്യങ്ങള്‍
കോവിഡ് ദുരിതം അയവില്ലാതെ മുറുകുമ്പോള്‍ ബ്രിട്ടനിലെ തെരുവുകളും മാലിന്യക്കൂമ്പാരമായി മാറുന്നു എന്ന ആശങ്ക ശക്തമാകുകയാണ്. ക്രിസ്മസ് അവധിക്കു ശേഷം ബിന്‍ എടുക്കാന്‍ ഒട്ടേറെ പ്രദേശ്ങ്ങളില്‍ കൗണ്‍സില്‍ ജീവനക്കര്‍ എത്തിയിട്ടില്ല എന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. ആഴ്ചയില്‍ എടുക്കേണ്ട മാലിന്യങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ശേഖരിക്കാത്ത സ്ഥലങ്ങളും ഏറെയാണ്. ഇവിടെയും ജീവനക്കാര്‍ രോഗം പിടിച്ചു അവധിയിലായതാണ് പ്രശ്നമായി മാറിയിരിക്കുന്നത്. കോവിഡ് ഇത്തരത്തില്‍ സര്‍വ മേഖലയെയും കീഴടക്കുമ്പോള്‍ രാജ്യം തന്നെ രോഗക്കിടക്കയില്‍ വീണ അവസ്ഥയാണ് രൂപപ്പെടുന്നത്.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണ മാലിന്യങ്ങളും പേപ്പര്‍, പ്ലാസ്റ്റിക്, ഇലക്ട്രിക് അവശിഷ്ടങ്ങളും ഏറ്റവും അധികം ശേഖരിക്കേണ്ട സമയത്തു തന്നെയാണ് തടസം ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അധികമുള്ള മാലിന്യം പ്ലാസ്റ്റിക് കവറുകളില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിക്കാന്‍ കൗണ്‍സില്‍ പറഞ്ഞതോടെ ഓരോ വീഥിക്കും ഇരുവശവും ടണ്‍ കണക്കിന് മാലിന്യ കൂമ്പാരം രൂപമെടുത്തിരിക്കുകയാണ്. ഇവ എന്ന് ശേഖരിക്കപ്പെടും എന്ന കാര്യത്തിലും ആര്‍ക്കും ഉറപ്പു പറയാനാകുന്നില്ല. കഴിവതും വേഗത്തില്‍ മാലിന്യം ശേഖരിക്കപ്പെടും എന്ന മെസേജുകള്‍ മാത്രമാണ് പല കൗണ്‍സിലും നല്‍കുന്നത്. ചിലയിടത്താകട്ടെ കൗണ്‍സിലില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയിലും എത്തിയിട്ടുണ്ട്.

തങ്ങളെ ചൊറിയാന്‍ വരേണ്ടെന്ന് ചൈന ബോറിസിനോട്
കോവിഡ് കൈവിട്ടു പോയതിന്റെ പേരില്‍ അടിസ്ഥാന രഹിത ആരോപണവുമായി തങ്ങളുടെ നേരെ ചൊറിയാന്‍ വരേണ്ടെന്ന് ചൈന ബോറിസ് ജോണ്‍സന് താക്കീത് നല്‍കി. തിങ്കളാഴ്ച നടന്ന പ്ലാനറ്റ് സമ്മിറ്റില്‍ ബോറിസ് നടത്തിയ പ്രസംഗമാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.'' പ്രകൃതിയുമായി മനുഷ്യ ബന്ധത്തില്‍ ഉള്ള അസമത്വ ഇടപെടലിന്റെ സൃഷ്ടിയാണ് കോവിഡ് വൈറസ് എന്നത് മറക്കരുത്. ഗ്രീക്കില്‍ പ്‌ളേഗ് പടര്‍ന്നപ്പോള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയതിനെ പറ്റി ഇലിയഡ് എഴുതിയത് വായിച്ചതു ഞാന്‍ ഓര്‍ക്കുന്നു. ഇത്തരം രോഗങ്ങള്‍ ഏതു മൃഗങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണെന്നു മനുഷ്യര്‍ വിശ്വസിച്ചാലും പ്രകൃതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത് എന്നാണ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്'' ബോറിസ് തന്റെ പ്രസംഗത്തില്‍ ഇങ്ങനെയാണ് ചൈനയെ കൊള്ളിച്ചു പറഞ്ഞത്.

ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റിലെ വൃത്തിരഹിതമായ അന്തരീക്ഷത്തില്‍ നിന്നുമാണ് കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ടത് എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാകാം ബോറിസ് ഇങ്ങനെ പറഞ്ഞത് എന്ന ധാരണയില്‍ കയ്യോടെ തന്നെ ചൈനയുടെ പ്രതികരണവുമെത്തി. ''കൂടുതല്‍ വ്യക്തത ഉള്ളതും ഏറ്റവും സൂക്ഷമവുമായ പഠനമാണ് കോവിഡ് വൈറസിന്റെ ഉത്ഭവത്തെ പറ്റി പറയേണ്ടത്. കേട്ടുകേള്‍വികള്‍ അല്ല.'', ബോറിസിന് ഈ മറുപടി നല്‍കിയാണ് ചൈനീസ് വിദേശകാര്യ വകുപ്പിന്റെ വക്താവ് ഷാവോ ലിജിയന്‍ രംഗത്ത് വന്നത്. അടിസ്ഥാനമില്ലാത്ത വസ്തുതകള്‍ വെറുതെ നിരത്തുന്നത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്താന്‍ മാത്രമേ കരണമാകൂ എന്ന ശക്തമായ ഭാഷ ഉപയോഗിക്കാനും തുടര്‍ന്ന് അദ്ദേഹം തയാറായി. ബ്രിട്ടന് നല്‍കാനുള്ള മറുപടി കടുപ്പിച്ചതിലൂടെ ചൈന നല്‍കുന്ന സന്ദേശം വക്താവും കൃത്യത ഉള്ളതുമാണ്, ആരും ചൊറിയാന്‍ ഇങ്ങോട്ടു വരേണ്ട.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category