1 GBP = 101.90 INR                       

BREAKING NEWS

വീടിന് പുറത്തിറങ്ങാന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം അനുവാദം; നഴ്സറികള്‍ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിടും; ചെറിയ പിഴവുകള്‍ക്ക് പോലും 200 പൗണ്ട് പിഴ; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് എല്ലാം നിരോധിക്കുന്നതിനെ കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച തുടങ്ങി

Britishmalayali
kz´wteJI³

നി കുറേനാള്‍ ബ്രിട്ടീഷുകാര്‍ വീടുകളില്‍ ബന്ധനസ്ഥരാക്കപ്പെടുമോ?  ലോക്ക്ഡൗന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ കാബിനറ്റിന്റെ ഒരു രഹസ്യയോഗം ബോറിസ് ജോണ്‍സണ്‍ വിളിച്ചുകൂട്ടി. കായികവ്യായാമം ചെയ്യുന്നതില്‍ പരിമിതി നിശ്ചയിക്കുക, മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക, സോഷ്യല്‍ ബബിളുകള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ എന്ന് ചില വൃത്തങ്ങള്‍ അറിയിക്കുന്നു.

ഇത്തരത്തില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കുമെന്ന വാര്‍ത്ത നിഷേധിക്കുവാന്‍ കാബിനറ്റ് ഓഫീസ് തയ്യാറായിട്ടില്ല. മറിച്ച് അതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി മാറ്റ് ഹാന്‍കോക്കിന്റെ അവ്യക്തമായ ഒരു പ്രസ്താവന ചൂണ്ടിക്കാട്ടുക മാത്രമാണ് അവര്‍ ചെയ്തത്. ഇത്തരത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന നേരിട്ടുള്ള ചോദ്യത്തിന് അത് ഉണ്ടാകുമോ ഇല്ലയോ എന്ന് വ്യക്തമായി ഉത്തരം നല്‍കാതെ ബ്രിട്ടനിലെ നിയമങ്ങള്‍ എല്ലാവരും പാലിക്കണം എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍, ഇന്ന് ചര്‍ച്ച ചെയ്ത പുതിയ നിര്‍ദ്ദേശങ്ങളില്‍ ജനങ്ങള്‍ ആഴ്ച്ചയിലൊരിക്കല്‍ മാത്രമേ വീടുവിട്ട് പുറത്തിറങ്ങാവൂ എന്ന നിബന്ധന കൂടിയുണ്ടെന്നാണ് ചില വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ അറിയിച്ചത്. നിലവിലെ നിയമപ്രകാരം ബ്രിട്ടീഷുകാര്‍ക്ക് ദിവസേന ഒരു മണിക്കൂര്‍, മറ്റൊരാള്‍ക്കൊപ്പം കായികാഭ്യാസത്തില്‍ ഏര്‍പ്പെടാം. എന്നാല്‍, പാര്‍ക്കുകളിലെ കിയോസ്‌കുകളില്‍ കൂട്ടുകാരുമൊത്തു പോയി കാപ്പി കുടിക്കുവാനായി ധാരാളം പേര്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നു എന്നാണ് അധികാരികള്‍ പറയുന്നത്.

ഇന്നലെ 573 മരണങ്ങളാണ്യു കെ യില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലിന് ശേഷമുള്ള ഞായറാഴ്ച്ചകളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. മഹാവ്യാധിയുടെ ആരംഭം മുതല്‍ക്കുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഞായറാഴ്ച്ചകളിലെ പ്രതിദിന മരണകണക്കുകളില്‍ ഏറ്റവു കൂടിയ മൂന്നാമത്തേതും. കോവിഡ് വ്യാപനം കനക്കുമ്പോഴും, പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പോലും വകവയ്ക്കാതെ ജനങ്ങള്‍ ബീച്ചുകളിലും ടൗണ്‍ സെന്ററുകളിലും വാരാന്ത്യത്തില്‍ തടിച്ചുകൂടിയിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

അതുപോലെ, നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കടകളിലും മറ്റ് തൊഴില്‍ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സൂപ്പാര്‍മാര്‍ക്കറ്റുകളിലായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുക. നിരവധി ഉപഭോക്താക്കള്‍ എത്തുന്ന ഇവിടങ്ങളില്‍, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അത് രോഗവ്യാപനം ശക്തമാകാനുള്ള കാരണമായേക്കും. നിലവിലെ ലോക്ക്ഡൗണ്‍ രോഗവ്യാപനം തടയുവാന്‍ സഹായിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി ഒരാഴ്ച്ച കൂടി കാത്തിരിക്കണം എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

നിലവിലെ നിയന്ത്രണങ്ങള്‍, വൈറസിനെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായി വരും എന്ന് ശാസ്ത്രജ്ഞരും പറയുന്നു. സാമൂഹ്യ സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങളായിരിക്കും ഇനി വരിക എന്നാണ് അനുമാനിക്കപ്പെടുന്നത്. അതേസമയം, നിലവിലെ നിയന്ത്രണങ്ങള്‍ അപര്യാപ്തമാണെങ്കില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറും ആവശ്യപ്പെട്ടു. നഴ്സറികള്‍ ഉള്‍പ്പടെ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എല്ലാം അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category