1 GBP = 100.60 INR                       

BREAKING NEWS

ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ലോഗോയില്‍ നിന്നും ഗുരുദേവന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ സേവനം യു കെ

Britishmalayali
kz´wteJI³

ഗുരുധര്‍മ്മ പ്രചരണസഭയുടെ യുകെയിലെ യൂണിറ്റായ സേവനം യുകെഗുരുദേവന്റെ സാന്നിദ്ധ്യമില്ലാത്ത ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു. പാചത്യരാജ്യങ്ങളില്‍ പോലും ഗുരുദേവ ദര്‍ശനം പ്രചരിപ്പിക്കുവാന്‍ സഹായിക്കുന്ന ഗുരുദേവന്റെ പേരില്‍ ഉള്ള ഈ സര്‍വകലാശാലയുടെ ലോഗോയില്‍ നിന്നും ഗുരുവിന്റെ ചിത്രം ഒഴുവാക്കിയ നടപടി ഉള്‍കൊള്ളാന്‍ ആകില്ലല്ലന്നും അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ അടിയന്തിരമായി ചേര്‍ന്ന സേവനം യു കെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

വിവിധ വര്‍ണങ്ങളിലുള്ള ജ്യാമിതീയ രൂപങ്ങള്‍ ചേര്‍ത്തുവച്ചതാണ് ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോ. ലോഗോ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ധ്യാനസ്ഥനായി ഇരിക്കുന്ന ഗുരുദേവനെ മുകളില്‍ നിന്നും വീക്ഷിക്കുന്ന അനുഭവം ഉണ്ടാകുമെന്നാണ് ലോഗോ തയ്യാറാക്കിയ കലാകാരന്റെ അവകാശവാദം. ബഹുവര്‍ണ അച്ചടിയില്‍ മാത്രമേ അത് ലഭിക്കുകയുമുള്ളു. പക്ഷെ ലോഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റായി ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ച് അര്‍ത്ഥങ്ങളൊന്നുമില്ലാത്ത രൂപമാണ്. വര്‍ണ അച്ചടിയില്‍ തന്നെ വിശീദകരണം കൂടി ലഭിച്ചാലെ അവകാശവാദം പോലെ ആകാശ വീക്ഷണ അനുഭവം ചിലര്‍ക്കെങ്കിലും ലഭിക്കുകയുള്ളു. സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പര്‍കര്‍പ്പാകും വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഉപയോഗിക്കുക. അര്‍ത്ഥങ്ങളില്ലാത്ത ലോഗോ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു.

ദൈവമാണ് പ്രകാശം എന്നെഴുതിയ പുസ്തകമാണ് ലോകോത്തര സര്‍വകലാശാലയായ ഓക്‌സ്‌ഫോര്‍ഡിന്റെ ലോഗോയിലെ പ്രധാന ഘടകം. അറിവാണ് അധികാരം എന്ന സൂചനയും നല്‍കുന്നു. എല്ലാ സര്‍വകലാശാലയുടെയും ലോഗോകളും ഇങ്ങനെ അറിവിന്റെയും ശാസ്ത്ര സാങ്കേതികതയുടെയും പ്രാധാന്യം ഉയര്‍ത്തി ക്കാട്ടുന്നവയാണ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ലോഗോയില്‍ ശങ്കാരാചാര്യരുടെ രേഖാചിത്രമുണ്ട്. കൂടാതെ സര്‍വ്വകലാശാലയിലേയ്ക്ക് സ്വാഗതമരുളിക്കൊണ്ട് ശങ്കരാചാര്യരുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു.

എം.ജി സര്‍വകലാശാലയുടെ ലോഗോയില്‍ ഗാന്ധിജിയോടുള്ള ആദര സൂചകമായി ഛര്‍ക്കയുണ്ട്. കാമ്പസില്‍ മഹാത്മാവിന്റെ പ്രതിമയും ഉണ്ട്. പക്ഷെ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ വിദ്യയുടെ പ്രാധാന്യത്തിനൊപ്പം ഗുരുവുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ പോലും വേണ്ടെന്ന് വയ്ക്കുന്നതാണ്. സര്‍വകലാശാലയുടെ ലക്ഷ്യമായി പറയപ്പെടുന്ന സര്‍വത്രികമായ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ സൂചനയും ലോഗോയില്‍ ഇല്ല.

ലഭിച്ച ലോഗോകള്‍ പരിശോധിച്ച് എറ്റവും ഉചിതമായത് തിരഞ്ഞെടുക്കാന്‍ സര്‍വകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയിലെ അംഗങ്ങള്‍ മേഖലയില്‍ വിദഗ്ദരല്ലെന്നും സമിതി തിരഞ്ഞെടുത്ത ലോഗോയല്ല പ്രസിദ്ധപ്പെടുത്തിയതെന്നും ആരോപണമുണ്ട്. എത്ര ലോഗോകള്‍ ലഭിച്ചെന്നും ലോഗോ നിശ്ചയിച്ച വിദ്ഗദ സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയെന്നും വെളിപ്പെടുത്താനും സര്‍വകലാശാല അധികൃതര്‍ തയ്യാറാകുന്നില്ല.

ഈ ഗുരുദേവ നിന്ദയ്‌ക്കെതിരെ സേവനം യു കെ യിലെ അംഗങ്ങള്‍ ഒന്നടങ്കം മുഖ്യമന്ത്രിക്കും, വിദ്യാഭാസ മന്ത്രിക്കും, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്സിലറിനും ഈ ലോഗോയില്‍ മാറ്റം വരുത്തി ഇതു ശ്രീനാരായണ ഗുരു യൂണിവേഴ്‌സിറ്റി ആണ് എന്നു തോന്നും വിധമുള്ള ഒരു ലോഗോ ഉണ്ടാകണം എന്ന് അപേക്ഷിച്ചു കൊണ്ട് ഒരു നിവേദനം നല്‍കുവാന്‍ തീരുമാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category