
ഗ്രേറ്റ് ബ്രിട്ടന് സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ മതപഠന ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തി വന്നിരുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായിട്ടുള്ളവരെ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്തുള്ള അനുമോദനയോഗം ജനുവരി 9 ാം തിയതി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ സംഘടിപ്പിക്കുന്നു.
ജൂണ്‍ 6 ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരിതെളിച്ച സുവാറ 2020 ബൈബിള്‍ ക്വിസ് മത്സരം മൂന്ന് റൗണ്ടുകളും പൂര്‍ത്തിയാക്കി ആണ് സമാപനം കുറിക്കുന്നത് . രൂപതയിലെ രണ്ടായിരത്തില്പരം വരുന്ന മതപഠന കുട്ടികളാണ് ഈ ബൈബിള്‍ ക്വിസ് പഠന മത്സരത്തില്‍ പങ്കെടുത്തത്.മൂന്ന് എയ്ജ് ഗ്രൂപ്പുകാര്‍ക്കായിട്ട് എല്ലാ ആഴ്ചകളിലുമാണ് മത്സരങ്ങള്‍ നടത്തിയിരുന്നത്. ഓരോ എയ്ജ് ഗ്രൂപ്പിലെ കുട്ടികള്‍ ബൈബിളിലെ അഞ്ചു പുസ്തകങ്ങള്‍ വച്ച് ഏകദേശം 80 തില്പരം അധ്യായങ്ങളാണ് ഈ ദിവസങ്ങളില്‍ വായിച്ച് പഠിച്ചത്. മൂന്ന് എയ്ജ് ഗ്രൂപ്പുകളിലായിട്ട് 15 പുസ്തകങ്ങളിലായിട്ട് ഏകദേശം 250 തില്‍ അധികം അധ്യായങ്ങളാണ് കുട്ടികള്‍ പഠിച്ചത്.
ബൈബിള്‍ ചലഞ്ചു
സുവാറ ബൈബിള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത 2040 കുട്ടികളുടെ പേരില്‍ കുറഞ്ഞത് 2040 ബൈബിളുകളെങ്കിലും മിഷന് പ്രദേശങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് നിങ്ങളുടെ മുമ്പില്‍ ബൈബിള്‍ ചലഞ്ചുമായി എത്തിയിരുന്നു.
ഒരു ബൈബിള്‍ സ്പോണ്സര് ചെയ്യുന്നതിന് 2.50 പൗണ്ടാണ് ചിലവാക്കുന്നത് .നിങ്ങളുടെ കുട്ടികളുടെ പേരില്‍ ബൈബിള്‍ സ്പോണ്സര് ചുന്നതുനു താല്പര്യപെടുന്നുവെങ്കില് ജനുവരി മാസം 8 ആം തിയതി 5 മണിക്ക് മുബായി പണം അയക്കണമെന്ന് താല്പര്യ പെടുന്നു. നിങ്ങള്‍ സ്പോണ്സര് ചെയുന്ന തുക മുഴുവനും ആന്ധ്ര പ്രദേശിലെ syro - malabar രൂപത ആയ അദിലാബാദ് (Adilabad) രൂപതാ ബിഷപ്പ് അഭിവന്ദ്യ ആന്റണി പ്രിന്‍സ് ( Bishop Mar Antony Prince Panengaden) പിതാവിന് ജനുവരി മാസം 9ആം തിയതി കൈമാറുന്നു. ഇനിയും ആര്കെങ്കിലും ബൈബിള്‍ ചലഞ്ചില്‍ പങ്കെടു ക്കുവാനും ബൈബിള്‍ സ്പോണ്സര് ചെയ്യുന്നതിനും ബൈബിള്‍ ചലഞ്ചിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും ഉണ്ടങ്കില്‍ ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക : http://smegbbiblekalotsavam.com/?page_id=761
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam