1 GBP = 102.00 INR                       

BREAKING NEWS

അഭയാക്കേസ്; അധികാരികള്‍ അറിഞ്ഞിരിക്കേണ്ട അറിയാപ്പുറങ്ങള്‍; പോള്‍ മണ്ഡലം എഴുതുന്നു

Britishmalayali
പോള്‍ മണ്ഡലം

രോപണ വിധേയരാകുമ്പോള്‍ തന്നെ ഇക്കൂട്ടരെ പൗരോഹിത്യവൃത്തിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനുപകരം ആത്മീയകേന്ദ്രങ്ങളുടേയും മറ്റും തലപ്പത്തു കുടിയിരുത്തുന്നു. വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നു. ഇവിടെയാണ് വിശ്വാസികള്‍ പൊട്ടിത്തെറിക്കുന്നത്.

അഭയാക്കേസ്, 28 വര്‍ഷങ്ങളിലെ നിയമപോരാട്ടം. അവസാനം ആ വിധി വന്നു.  രണ്ടുപേര്‍ കുറ്റക്കാരെന്നു കണ്ടെത്തി.  അവര്‍ ശിക്ഷിക്കപ്പെട്ടു. കുറ്റം വിധിച്ചത് ഇന്ത്യന്‍ നീതിന്യായക്കോടതിയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം സാംശീകരിച്ച് വിധി നടപ്പാക്കുന്ന നീതി പീഠം. നിയമത്തിന്റെ തലമുടിനാരിഴ കീറിപ്പരിശോധിച്ച് ഏതെങ്കിലും പഴുതുണ്ടെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം നല്കി രക്ഷപെടുത്തുന്ന കോടതിയാണ് ശിക്ഷവിധിച്ചത്. ഏതായാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു. നിയമത്തിന്റെയു ദൈവത്തിന്റേയും മുമ്പില്‍ ഇവര്‍ കൊടും കുറ്റവാളികള്‍ തന്നെ.

അണിയറയിലെ കൊടും ക്രിമിനലുകള്‍
എന്നാല്‍ അണിയറയില്‍ ഇതിലും വലിയ കുറ്റവാളികള്‍ ഒളിഞ്ഞിരുപ്പില്ലേ എന്ന ചോദ്യം ഉദിക്കുന്നു. കാരണം ഇത്രയും ഭീകരമായ കുറ്റകൃത്യം ചെയ്തവരെ രക്ഷിക്കുവാന്‍ സഭ എത്രമാത്രം പണം ചിവവാക്കി എന്നോര്‍ക്കുമ്പോഴാണ് വിശ്വാസികള്‍ അന്തംവിട്ടുപോകുന്നത്. പൗരോഹിത്യവൃത്തിയിലിരുന്നുകൊണ്ട് കൊലപാതകം സ്ത്രീപീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തുന്ന പുരോഹിതരെ സംരക്ഷിക്കുകയല്ല സഭ ചെയ്യേണ്ടിയത്. അവരെ നിയമത്തിന്റെ വഴിക്കുവിടുകയാണു ചെയ്യേണ്ടിയത്.
കൊടും കൊലപാതകം നടത്തിയ ക്രിമിനലുകളെ രക്ഷിക്കുവാന്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതി വരെ പോയി പണിറായി സര്‍ക്കാര്‍. ആ നയം സഭ സ്വീകരിക്കുന്നതാണ് അത്ഭുതം. ഇതിനുള്ള പണം ആരുടേത്? വിശ്വാസികളുടെ പണം ആണ് ഈ ക്രിമിനലുകള്‍ക്കുവേണ്ടി ചിലവാക്കുന്നത്.

വിശ്വാസികളോടു സഭ ചെയ്യുന്ന കൊടുംചതി
എന്നാല്‍ വിശ്വാസികള്‍ ആകെ തകര്‍ന്നു പോകുന്ന ഇതിലും വലിയ ഒരു കഠോരകൃത്യം കൂടി സഭ ചെയ്യുന്നു. ഇത്രയും കുറ്റാരോപിതരായ ഇവരെ, ഈ കൊടും ക്രമിനലുകളെ സഭയുടെ ആത്മീയ കേന്ദ്രങ്ങളുടെ  അധിപരായി അവരോധിക്കുന്നു! സഭാ സ്ഥാപനങ്ങളുടെ അധികാരികളായി നിയമിക്കുന്നു.! ഈ കൊടുംക്രിമിനലുകള്‍ സഭയുടെ ആത്മീയ കേന്ദ്രങ്ങളുടേയും മറ്റും അധികാരികളായി വിലസുന്ന കാഴ്ച കാണുമ്പോഴാണ് വിശ്വാസികളുടെ ഹൃദയം തകരുന്നത്. ആരോപണ വിധേയരെ ആത്മീയ കേന്ദ്രങ്ങളുടെ ആസ്ഥാനത്തു നിന്നും പരിപൂര്‍ണ്ണമായി മാറ്റി നിര്‍ത്തുകയാണ് സഭ ചെയ്യേണ്ടിയത്. ഇവര കോടതി വെറുതേ വിട്ടാല്‍ പോലും ആത്മീയ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കരുത്. തെളിവുകളുടെ അഭാവത്തില്‍ ഇവരെ കോടതി ചിലപ്പോള്‍ വെറുതേ വിട്ടെന്നിരിക്കും. പക്ഷേ അവര്‍ കുറ്റവാളികള്‍ തന്നെ. അവര്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപെട്ടവരായിരിക്കാം. അവരെ തിരികെ പ്രവേശിപ്പിക്കുവാന്‍ ഇതു കേരളത്തിലെ രാഷ്ട്രീയമല്ല. ഇത് ആത്മീയതയാണ്.

പൗരോഹിത്യത്തിന്റെ പാവനത
യേശുവിന്റെ ബലിപീഠത്തിലേയ്ക്കു കയറി വരുന്ന പുരോഹിതന്‍ എത്രമാത്രം പരിശുദ്ധരായിരിക്കണമെന്ന് ബൈബിള്‍ കര്‍ശനമായ ഭാഷയില്‍ പ്രബോധനം നല്കുന്നുണ്ട്.

'നീ ബലിയര്‍പ്പിക്കുമ്പോള്‍ നിന്നോട് ആര്‍ക്കെങ്കിലും വിരോധം ഉണ്ടെന്നു തോന്നിയാല്‍ ബലിവസ്തു അവിടെ വച്ചിട്ട് അവനോടു പോയി രമ്യതപ്പെടുക അതിനുശേഷം വന്ന് ബലിയര്‍പ്പിക്കുക' മത്തായി 5: 24എത്ര മനോഹരവും അഗാധവുമായ ബൈബിള്‍ വചനം! നിനക്ക് വിരോധമുള്ളവരോടല്ല നിന്നോട് ആര്‍ക്കെങ്കിലും വിരോധമുണ്ടെന്നു തോന്നിയാല്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ബലി പൂര്‍ത്തീകരിക്കാതെ പോയി രമ്യതപ്പെടുക. ഒരു ബലി പീഠവും ബലിയര്‍പ്പിക്കുന്നവരും എത്രമാത്രം വിശുദ്ധി ഉള്ളതായിരിക്കണമെന്നല്ലെ ഈ വചനം സൂചിപ്പിക്കുന്നത്.

'ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു.' 1 കൊറിന്തോസ് 11: 27 അപ്പം ഭക്ഷിക്കുന്നവന്റെ ഗതി ഇതാണെങ്കില്‍ അപ്പം വിഭജിച്ചു നല്‍കുന്നവന്‍ പാപിയെങ്കില്‍ അവന്റെ ഗതി എന്തായിരിക്കും? യഥാര്‍ത്ഥ യോഗ്യതയോടെ അല്ലെങ്കില്‍ അവനും കര്‍ത്താവിനെതിരെ കൊടിയ തെറ്റു ചെയ്യുകയല്ലേ ചെയ്യുന്നത്. അപ്പം വിഭജിച്ചു നല്‍കുമ്പോള്‍ അതുള്‍കൊള്ളുന്നവരിലേക്ക് കൂടി  വ്യാപിക്കുകയല്ലേ ചെയ്യുന്നത്? ബൈബിളില്‍ പലയിടത്തും ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവിടെ സാത്താന്‍ അല്ലേ ആവേശിക്കുന്നത്?  വൈദികന്റെ പാപത്തിന്റെ വൈറസുകള്‍  അവന്‍ വിഭജിച്ചു നല്‍കുന്ന അപ്പത്തിലൂടെ ജനങ്ങളിലേയ്ക്കും വ്യാപിക്കും എന്നതില്‍ തര്‍ക്കമില്ല.

'ഇങ്ങനെ പാപം ചെയ്തു ജനങ്ങളുടെ മേല്‍ കുറ്റം വരുത്തി വയ്ക്കുന്നത് അഭിഷിക്തനായ ഒരു പുരോഹിതനാണെങ്കില്‍ അവന്‍ ഊനമറ്റ ഒരു കാളക്കുട്ടിയെ കര്‍ത്താവിന് പാപ പരിഹാര ബലിയായി സമര്‍പ്പിക്കണം. ' ലേവ്യര്‍ 4:3)

അപ്പോള്‍ ഒരു പുരോഹിതന്റെ പാപം ജനങ്ങളുടെ മേല്‍ പതിക്കും എന്നാണ് ബൈബിള്‍ പറയുന്നത്. ബൈബിളിന്റെ പല ഭാഗങ്ങളിലും ഇതു സൂചിപ്പിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്റെ വിശുദ്ധിയെപ്പറ്റി  എത്രമാത്രം ശക്തമായ ഭാഷയിലാണ് ബൈബിള്‍ പറയുന്നത്. ഉദാഹരണമായി ലേവ്യര്‍ 21 ല്‍ അതു വ്യക്തമായിട്ടുണ്ട്.

'ദൈവത്തിന്റെ മുമ്പില്‍ അവര്‍ വിശുദ്ധരായിരിക്കണം. ദൈവത്തിന്റെ നാമം അശുദ്ധമാകരുത്. അവരാണ് ദൈവത്തിന് ദഹന ബലികള്‍ അര്‍പ്പിക്കുന്നത്. അതുകൊണ്ട് അവര്‍ വിശുദ്ധരായിരിക്കണം. ലേവ്യര്‍ 21: 6'ക്രിസ്തുവിന്റെ ദാസന്മാരും ദൈവ രഹസ്യങ്ങളുടെ കാര്യസ്ഥരുമായിട്ടാണ് അവരെ പരിഗണിക്കേണ്ടിയത്. (1 കൊറിന്തോസ് 4: 1)അങ്ങനെ എത്രയെത്ര വചനങ്ങളാണ് പൗരോഹിത്യത്തിന്റെ വിശുദ്ധിയെപ്പറ്റി ബൈബിള്‍ പ്രതിപാദിച്ചിരിക്കുന്നത്. അപ്പോള്‍ കൊലപാതകവും ബാലികാ പീഡനവും നടത്തിയാലും ഒരു പുരോഹിതന്‍ അര്‍പ്പിക്കുന്ന ബലി ദൈവസന്നിധിയില്‍ സ്വീകാര്യമാകുമെന്നും അവര്‍ കുമ്പസാരിപ്പിക്കുമ്പോള്‍ പാപം മോചിപ്പിക്കപ്പെടുമെന്നുമുള്ള ചിന്താഗതി എത്ര അപഹാസ്യം.'തങ്ങളുടെ പ്രേഷിത വേല ഞങ്ങളുടേതു പോലെയാണെന്ന് വന്‍പു പറയുന്നവരുടെ അവകാശവാദം ഞങ്ങള്‍ ഖണ്ഡിക്കുകയും ചെയ്യും. 

അത്തരക്കാര്‍ കപട നാട്യക്കാരും വഞ്ചകരും ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരായി വ്യാജവേഷം ധരിച്ചവരുമാണ് (2 കൊറിന്തോസ് 11: 12)
പൗരോഹിത്യത്തിന്റെ വിശുദ്ധിയും പരിശുദ്ധിയും ആണ് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലും പ്രബോധനങ്ങളിലും ഉടനീളം നിറഞ്ഞു നില്‍ക്കുന്നത്
~ഒരു മഹാ പാപികളായ പുരോഹിതരോടു കൂടി യേശുവും ദൈവത്തിന്റെ പരിശുദ്ധാത്മാവും സഹവസിക്കുന്നുണ്ടോ? ഇല്ല. ഇവരുടെ കൂടെ വസിക്കുന്നതു സാത്താനാണ്. അവര്‍അര്‍പ്പിക്കുന്ന ബലിയല്ല കശാപ്പാണ്. ബലിയര്‍പ്പിക്കുന്നവന്റെ പാവനത നഷ്ടപ്പെട്ടാല്‍ ബലി കശാപ്പായി മാറും. അതേ ഈ കൊടും ക്രിമിനലുകളായ പുരോഹിതര്‍ ബലിപീഠത്തില്‍ ക്രിസ്തുവിനെ കശാപ്പു ചെയ്യുകയാണു ചെയ്യുന്നത്.

അഭയാകേസിലെ പ്രതികള്‍ കഴിഞ്ഞ 28 വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്നത് ഇതാണ്. അവര്‍ ആത്മീയ കേന്ദ്രത്തിന്റെ അധിപരായി വാണു. അര്‍ത്താരയില്‍ ബലിയര്‍പ്പിച്ചും വിശ്വാസികള്‍ക്ക് പ്രബോധനം നല്കി പ്രസംഗങ്ങള്‍ നടത്തി  എത്ര ഭയാനകം!ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകരെ സൂക്ഷിച്ചു കൊള്ളുവിന്‍ ഉള്ളില്‍ അവര്‍ കടിച്ചു കീറുന്ന ചെന്നായ്ക്കളാണ്'   മത്തായി 7:18

വിശ്വാസികള്‍ പൊട്ടിത്തെറിക്കുന്നതെപ്പോള്‍
അഭയയെ കൊന്ന പുരോഹിതരോട് ജനങ്ങള്‍ക്ക് കടുത്ത അമര്‍ഷവും വെറുപ്പും എല്ലാമുണ്ട്. ഇവിടെ വിശ്വാസികള്‍ ആകെ തകര്‍ന്നുപോകുന്നു. എന്നാല്‍ വിശ്വാസികള്‍ പൊട്ടിത്തെറിക്കുന്ന സന്ദര്‍ഭം മറ്റൊന്നാണ്.  ആരോപണ വിധേയരാകുമ്പോള്‍ തന്നെ ഇക്കൂട്ടരെ പൗരോഹിത്യവൃത്തിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനുപകരം ആത്മീയകേന്ദ്രങ്ങളുടേയും മറ്റും തലപ്പത്തു കുടിയിരുത്തുന്നു. വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നു. ഇവിടെയാണ് വിശ്വാസികള്‍ പൊട്ടിത്തെറിക്കുന്നത്. ഇതനുവദിക്കുന്ന ബിഷപ്പുമാരാണ് ഇവരേക്കാള്‍ കൊടും ക്രിമിനലുകള്‍. അവര്‍ യേശുവിനോടും വിശ്വാസികളോടും ചെയ്യുന്ന അക്ഷന്ത്യവ്യമായ അപരാധമാണിത്.

സഭയുടെ നീതിബോധം
ഈ മഹാപാപികളെ സംരക്ഷിക്കുവാന്‍ കൊടിക്കണക്കിനു രൂപയാണ് സഭ ചിലവാക്കിയത്. ആപണം ആരുടെ? വിശ്വാസികളുടെ പണം! മാത്രമല്ല ഈ പൈശാചികാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം  ചെയ്യുന്നു. ഫ്രാങ്കോ മുളയ്ക്കന്റെ അംശവടിയും കിരീടവും  ഊരിവാങ്ങുന്നതിനു പകരം ഇന്നും ബിഷപ്പായി വിരാജിക്കപ്പെടുന്നു. മുളയ്ക്കനു വേണ്ടിയും സഭ വിശ്വാസികളെകൊണ്ടു പ്രാര്‍ത്ഥിപ്പിച്ചു. മാത്രമല്ല അദ്ദേഹത്തെ പുണ്യവാളനാക്കുവാനുള്ള ശ്രമവും നടത്തുന്നു! ഇവരെ ഊനമറ്റ ബലിയാടുകളായി പല ധ്യാനഗുരുക്കന്മാരും പ്രഖ്യാപിക്കുന്നു!
എന്നാല്‍ ഈ കശ്മലന്മാരാല്‍ നിഷ്‌കരുണം വധിക്കപ്പെട്ട സിസ്റ്റര്‍ അഭയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആരുമില്ലാതെ പോയല്ലോ എന്നോര്‍ക്കുമ്പോഴാണ് മനസ്സ് തകരുന്നത.് എങ്കില്‍ ഒന്നോര്‍ക്കുക. പാപത്തിന്റെ അഴുക്കുചാലില്‍ മുങ്ങിയ മേലങ്കി ധരിച്ചുകൊണ്ട് യേശുവിന്റെ പാവനമായ ബലി പീഠത്തില്‍ നിത്യേന പ്രവേശിക്കുകയും പാപക്കറപുരണ്ട കരങ്ങള്‍കൊണ്ട്  വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കുകയും അതു വിശ്വാസികളുടെ നാവിന്‍ തുമ്പില്‍ വച്ചു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്ന ഈ പുരോഹിതര്‍ ശിക്ഷിക്കപ്പെടുവാന്‍ വേണ്ടി ദൈവം അയച്ച ബലിയാടാണ് സിസ്റ്റര്‍  അഭയ.അതേ അഭയയ്ക്കുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category