1 GBP = 102.50 INR                       

BREAKING NEWS

അഞ്ചു ലക്ഷം രൂപയുടെ കടം; സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍; ആശുപത്രിയില്‍ പോകാന്‍ സഞ്ചരിക്കേണ്ടത് 150 കി.മീ; സ്തനാര്‍ബു ദം ബാധിച്ച 39കാരി ഷീല തേടുന്നത് സഹതാപമല്ല സഹായമാണ്

Britishmalayali
ഷാജി ലൂക്കോസ്

''ആശ്വാസവാക്കുകള്‍ കേട്ട് മടുത്തു. കാണുന്നവര്‍ക്കെല്ലാം പറയാനുള്ളത് ഒരേ കാര്യം മാത്രം. എല്ലാം ശരിയാകും, രോഗം ഭേദമാകും. പക്ഷെ ചികിത്സാ നടത്താതെ രോഗം ഭേദമാകുന്നതെങ്ങനെ? ''ജീവിതത്തിന്റെ സുന്ദര നിമിഷങ്ങളിലൂടെ പട്ടിണി ആണെങ്കില്‍ പോലും സന്തോഷവും സമാധാനവും അനുഭവിച്ചു കടന്നു പോകേണ്ട ഇടുക്കി രാമക്കല്‍മേഡ് സ്വദേശി ഷീല വാസുവിന്റെ വാക്കുകളാണിത്. കാരണം ഇവരെക്കണ്ടാല്‍ ആശ്വാസവാക്കുകള്‍ പറയാത്ത ആരുമില്ല. കേട്ടുകേട്ട് കാതുകള്‍ക്ക് തന്നെ പതം വന്നുകഴിഞ്ഞു. ചികിത്സക്കായി കണ്ടവരില്‍ നിന്നൊക്കെ കടം വാങ്ങിയ കുടുംബം ഇനി മുന്നോട്ടു എങ്ങനെ എന്ന ചോദ്യം മുന്നില്‍ വന്നു നില്‍കുമ്പോള്‍ കയ്യിലെടുത്ത അന്നം തൊണ്ടയിലൂടെ ഒരു ഇരുമ്പാണി തുളഞ്ഞു കയറുന്ന വേദനയോടെയാണ് കഴിച്ചിറക്കുന്നത്. കാരണം അവര്‍ അനുഭവിക്കുന്ന മാനസിക പ്രയാസം അത്ര വലുതാണ് . 
അഞ്ചുലക്ഷം രൂപയിലേക്കു വളര്‍ന്ന കടവും സ്‌കൂളില്‍ പഠിക്കുന്ന മക്കളുടെ മുഖവും കാണുമ്പോള്‍ തന്റെ രോഗം നല്‍കുന്ന വേദന ഷീലയ്ക്ക് ഒന്നുമല്ല. കോവിഡ് വന്നപ്പോള്‍ നിരന്തരമുള്ള ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ 150 കിലോമീറ്റര്‍ യാത്ര ചെയ്തു എത്തണം. ഇന്‍ഫെക്ഷന്‍ സാധ്യത ഉള്ളതിനാല്‍ പൊതു വാഹനത്തില്‍ കയറുന്നതും സുരക്ഷിതമല്ല. നിര്‍ധന കുടുംബം ആയതിനാല്‍ സര്‍ക്കാര്‍ സഹായത്തോടെ സൗജന്യ കീമോ തെറാപ്പി ചികിത്സ ലഭിക്കും. എന്നാല്‍ ആശുപത്രി വരെ എങ്ങനെ എത്തിക്കിട്ടും? യാത്ര ഒഴിവാക്കാന്‍ ആശുപത്രിക്കു അടുത്തെങ്ങാനും താമസിക്കാമെന്നു വച്ചാല്‍ ബന്ധുക്കളാരും അവിടെയില്ല. വാടക നല്‍കി താമസിക്കാനൊന്നും ഈ കുടുംബത്തിന് സാധിക്കില്ല. ഈ അവസ്ഥയില്‍ ഒരു യാത്രക്കുള്ള പണം എങ്കിലും ആരെങ്കിലും നല്‍കിയാല്‍ അത്രയ്ക്കും ആശ്വാസമാണ് ഈ യുവതിക്ക്. ഇത്രയും ദയനീയ അവസ്ഥയില്‍ ആണ് ആരോ പറഞ്ഞറിഞ്ഞു ഷീല വാസു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സഹായം തേടി കത്തെഴുതുന്നത്. 

ഇത്തവണ ബി എം സി എഫ് യുകെ മലയാളികള്‍ക്ക് വേണ്ടി എത്തിക്കുന്ന സാധുക്കളില്‍ എന്തുകൊണ്ടും ഏറ്റവും പരിഗണന അര്‍ഹിക്കുന്ന കുടുംബം കൂടിയാണ് ഷീലയുടേത്. ഈ കുടുംബത്തെ കുറിച്ച് ട്രസ്റ്റ് അംഗങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ തന്നെ സാധിക്കുമെങ്കില്‍ എന്തെങ്കിലും സഹായം നല്‍കി കുടുംബത്തെ സഹായിക്കണമെന്നാണ് നാട്ടുകാര്‍ നല്‍കിയ മറുപടി. ഇപ്പോള്‍ രാമക്കല്‍മേട്ടിലെ ആ നാട്ടുകാരുടെ കൂട്ടായ അഭ്യര്‍ത്ഥനയാണ് ഞങ്ങള്‍ പ്രിയ വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നത്. 

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിയ്ക്കുന്നുണ്ടെങ്കിലും   ചെറിയ പണികളൊക്കെ ചെയ്ത് ഉള്ളത് കൊണ്ട്   സന്തുഷ്ടമായി  കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇടുക്കി ജില്ലയിലെ  രാമക്കല്‍മേട് കൊമ്പമുക്ക്  സ്വദേശികളായ വാസുവിന്റെതും ഷൈലയുടെതും. സ്‌കൂള്‍ പഠനം നടത്തുന്ന രണ്ട് ആണ്‍മക്കളടങ്ങുന്ന കുടുംബത്തിന് ഒരു ആഘാതമായിട്ടാണ് ഷൈലക്ക് ഒരു വര്‍ഷം മുമ്പ് , തന്റെ മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ സ്തനാര്‍ബുദം (ബ്രെസ്‌റ് ക്യാന്‍സര്‍) ബാധിക്കുന്നത്. പിന്നെ ചികിത്സകള്‍ക്കായി പല ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വന്നു. ആകെയുള്ള 15 സെന്റ് സ്ഥലവും ഒരു ചെറിയ വീടുമാണ് ആകെയുള്ള  സാമ്പാദ്യം. രണ്ടുപേരും കൂലിപ്പണി ചെയ്തുകൊണ്ടാണ്  കുടുംബം പുലര്‍ത്തി പോന്നിരുന്നത്. പക്ഷേ  പൊടുന്നനെയുള്ള അസുഖം നിമിത്തം ഷൈലയ്ക്ക് ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലായി. 

ഭാര്യയുടെ ചികിത്സയും അതിനുവേണ്ടിയുള്ള യാത്രയും കൂടിയായപ്പോള്‍ ഭര്‍ത്താവ് വാസുവിനും ദിവസേന ജോലിക്ക്  പോകാനുള്ള അവസരവും ഇല്ലാതായി. ഇതോടെ ഇവരുടെ കുടുംബത്തിന്റെ സാമ്പത്തിക നില താളം തെറ്റി. കൂടാതെ ഷൈലയുടെ അര്‍ബുദ ചികിത്സയ്ക്ക് വേണ്ടിയുള്ള മരുന്നും യാത്രാച്ചെലവും വേറെ കണ്ടെത്തേണ്ടതായും വന്നു. സുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന സമൂഹം സഹായിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ രീതിയില്‍ മാത്രമേ അവര്‍ക്കും സാധിക്കുന്നുള്ളൂ. 

ചികിത്സയുടെ ഭാഗമായി അസുഖം ബാധിച്ച ശരീരത്തിലെ ഭാഗം സര്‍ജറി ചെയ്തു നീക്കം ചെയ്യേണ്ടി വന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആണ് ഇപ്പൊള്‍ ചികിത്സ നടത്തുന്നത്. കീമോതെറാപ്പി ചികിത്സയും മറ്റു മരുന്നുകളുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനിടയിലുള്ള  കോവിഡ് എന്ന മഹാമാരിയുടെ വരവ് ഈ കുടുംബത്തെയാകെ  ഇപ്പോള്‍ തളര്‍ത്തിയിരിക്കുകയാണ്. ഓരോ പ്രാവശ്യത്തെ ചികിത്സയ്ക്കും  രാമക്കല്‍മേട്ടില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് വരെയുള്ള ഏകദേശം 150 കിലോമീറ്റര്‍ യാത്ര  ചെയ്തുപോയി വരേണ്ട അവസ്ഥയിലാണ് ഇപ്പോള്‍. കോവിഡിന്റ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ താമസിച്ചുകൊണ്ടുള്ള   ചികിത്സ ഇപ്പോള്‍ അനുവദിക്കുന്നില്ല. മറിച്ച് ഓരോ റേഡിയേഷന്‍ തെറാപ്പിക്കും ഇവര്‍ക്ക്  വളരെ ദൂരം യാത്ര ചെയ്യുകയേ നിവൃത്തിയുള്ളൂ. റേഡിയേഷന്‍ സൗജന്യമാണെങ്കിലും മറ്റു മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കും   ഗണ്യമായ തുക മുടക്കേണ്ടി വരുന്നു. കൂടാതെ യാത്രാച്ചെലവും നല്ലൊരു തുകയാണ് ചെലവാകുന്നത്. 

മാത്രമല്ല ഏകദേശം അഞ്ച് ലക്ഷം രൂപയോളം  ഇപ്പോള്‍ കടബാധ്യതയും ഉണ്ട്. കോവിട്  ബാധിക്കുന്നവര്‍ക്ക് മാത്രമല്ല മറ്റ് അസുഖങ്ങള്‍ കൊണ്ട്  വലയുന്നവരും  ഇക്കാലയളവില്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ കുടുംബത്തിന്റെ അവസ്ഥ.ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും വിഷമം അനുഭവിക്കുന്ന ഈ കുടുംബം യുകെ മലയാളികളുടെ കരുണയ്ക്കായി കൈനീട്ടി നിങ്ങളുടെ മുമ്പിലെത്തിയിരിക്കുക യാണ്. കോവിഡ് എന്ന മഹാമാരിയിലൂടെ നമ്മള്‍ ഏവരും ഏതെങ്കിലും വിധത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെങ്കിലും നമുക്ക് പരസ്പരം കൈകോര്‍ത്ത് ഇതിനെ അതിജീവിക്കാന്‍ ശ്രമിക്കാം. നമുക്കാവുന്ന വിധത്തില്‍ ഈ നിര്‍ധന കുടുംബത്തിനായി സഹായം നല്‍കാം.
ഈ നിര്‍ദ്ധന ജീവിതങ്ങളിലും ഒരു കുഞ്ഞു പുല്‍ക്കൂട് മെനയാനോ     നക്ഷത്ര വിളക്കിനു പകരം പ്രതീക്ഷയുടെ ഒരു കൈത്തിരി എങ്കിലും തെളിക്കുവാനോ നമുക്ക് കഴിഞ്ഞാല്‍ അതാവും ഈ ആഘോഷകാലത്തെ നമ്മുടെ ജീവിതം ധന്യമാക്കുന്ന പുണ്യപ്രവര്‍ത്തി.  ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍  ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും ഒങഞഇ ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്  ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് ഒങഞഇ ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട്  വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക

Name : British Malayali Charity Foundation

Account number: 72314320

Sort Code: 40 47 08

Reference : Xmas-New Yr 2021 Appeal

IBAN Number: GB70MIDL40470872314320

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ആദ്യ ദിവസം എത്തിയത് 735 പൗണ്ട് 
ഇന്നലെ ആരംഭിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ആദ്യ ദിവസം എത്തിയത് 735 പൗണ്ട്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 625 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 110 പൗണ്ടുമാണ്ലഭിച്ചത്. ബാങ്ക് വഴി രണ്ട് പേരും വിര്‍ജിന്‍ മണി അക്കൗണ്ട് വഴി എട്ട് പേരും ചേര്‍ന്നാണ് ഇത്രയും തുക നല്കിയത്.
ബാങ്ക് വഴി ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category