
മഹാമരികള്ക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ ആദ്യമായല്ല. ഒരു കുട്ടി ജനിക്കുന്നതു മുതല്‍ പല കാലഘട്ടങ്ങളിലായി പലതരം രോഗ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായി, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് പദ്ധതിയായി മാറുകയാണ് കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് പദ്ധതി. ഒരുപക്ഷെ, സമാധാനകാലത്ത് ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന പദ്ധതി കൂടിയാകാം ഇത്. പക്ഷെ, അതിന്നര്‍ത്ഥം ഇത് നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കും എന്നാണോ ?
ഫൈസര്‍/ബയോണ്‍ടെക് വാക്സിന് ബ്രിട്ടനില്‍ ലഭ്യമാകുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അത് ആര്‍ക്കൊക്കെ ലഭിക്കും? എപ്പോള്‍ ലഭിക്കും തുടങ്ങിയ വിശദാംശങ്ങളും പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തിനു മുന്‍പായി ദശലക്ഷക്കണക്കിന് പ്രതിരോധ മരുന്നു ഡോസുകള്‍ ലഭ്യമാക്കാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥര്‍. ഓരോരുത്തര്‍ക്കും രണ്ട് ഡോസ് മരുന്നാണ് വേണ്ടത് എന്നതിനാല്‍ ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ വാക്സിന് നല്കാന് കഴിയും.
അതേസമയം, എന്‍ എച്ച് എസ്സിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, രോഗവ്യാപന സാധ്യത അധികമായി ഉള്ളവര്‍, പ്രായമായവര്‍, കെയര്‍ ഹോം അന്തേവാസികള്‍ എന്നിവര്‍ക്ക് അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഈ വാക്സിന് ലഭ്യമാക്കുക എന്നത് അനിതരസാധാരണമായ സംഘാടനം ആവശ്യമായതും അതീവ സങ്കീര്‍ണ്ണമായതുമായ ഒരു പ്രക്രിയയാണ്. ഇതിനു ശേഷം, അടുത്ത വര്‍ഷം ആരംഭത്തോടെ ആയിരിക്കും രാജ്യത്തെ മറ്റുള്ളവര്‍ക്ക് ഇത് ലഭ്യമാക്കുക. ഈ വാക്സിന്റെ വഴികളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം, ഇതിനെ കൂടുതല്‍ അടുത്തറിയാം.
ബെല്‍ജിയത്തിലെ പൂഴ്സിലുള്ള ഫൈസര്‍ കമ്പനിയില്‍ നിന്നാണ് യാത്ര തുടരുന്നത്. ഓരോ സ്യുട്ട്കേസിന്റെ വലിപ്പത്തിലുള്ള പ്രത്യേകം നിര്‍മ്മിച്ച കണ്ടെയ്നറുകളിലായിരിക്കും ഈ വാക്സിന് ട്രക്കുകളില്‍ കയറ്റുക. വളരെ താഴ്ന്ന താപനിലയില്‍ സംരക്ഷിക്കേണ്ടതിനാല്‍, ഡ്രൈ ഐസ് നിറച്ചായിരിക്കും പാക്കിംഗ്. വാക്സിനേഷന് ആന്‍ഡ് ഇമ്മ്യുണൈസേഷന്റെ ജോയിന്റ് കമ്മിറ്റിയുടെ ഉപദേശപ്രകാരം കെയര്‍ ഹോം അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ആയിരിക്കും ആദ്യം വാക്സിന് ലഭ്യമാക്കുക.

അതേസമയം ഇത്തരം ഉദ്പന്നങ്ങള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്ന തവണകളുടെ എണ്ണത്തില്‍ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഈ പ്രക്രിയ അതീവ സങ്കീര്‍ണ്ണമായിരിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. 975 ഡോസുകള്‍ അടങ്ങിയ ഒരു പാക്കറ്റ്, ഒട്ടു പാഴാകാതെ എവിടേയ്ക്കൊക്കെ ഉപയോഗിക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കഴിയും. അതായത്, അടുത്ത ആഴ്ച്ച എത്തുന്ന ആദ്യ ബാച്ചുകള്‍ സംഭരണ സൗകര്യമുള്ള 50 ഹോസ്പിറ്റല്‍ ഫെസിലിറ്റികളിലേക്ക് പോകും.
പിന്നീട് ഇവ കെയര്‍ ഹോമുകളിലെ അന്തേവാസികള്‍, കെയര്‍ ഹോമിലേയും എന്‍ എച്ച് എസിലേയും ജീവനക്കാര്‍, അടുത്ത് ആശുപത്രികള്‍ സന്ദര്‍ശിക്കാനിരിക്കുന്ന മുതിര്‍ന്നവര്‍ എന്ന മുന്‍ഗണനാ ക്രമത്തില്‍ കൊടുത്തു തുടങ്ങും. വാക്സിന് തെല്ലും പാഴാകരുത് എന്ന ഉദ്ദേശത്തിലാണ് ഇത്തരത്തില്‍ ഒരു മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം ആരംഭത്തോടെ കൂടുതല്‍ വാക്സിന് ഡോസുകള്‍ ലഭ്യമാകുമ്പോള്‍, പ്രാദേശിക വാക്സിനേഷന് സെന്ററുകളില്‍ ഇവ നല്കുവാനായി ആളുകളെ കത്ത് മുഖാന്തിരമോ ടെക്സ്റ്റ് മെസേജ് മുഖാന്തിരമോ ക്ഷണിക്കും.
ഇത്തരം സെന്ററുകളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്സ്, പ്രത്യേക പരിശീലനം സിദ്ധിച്ചമറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ലഭ്യമാകും. ഫാര്‍മസിസ്റ്റുമാര്‍, സൈക്കോതെറാപിസ്റ്റുമാര്, ദന്ത ചികിത്സകര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍, സെയിന്റ് ജോണ്‍സ് ആംബുലന്‍സ് മെംബര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ലൈഫ്ഗാര്‍ഡുകള്‍, അഗ്നിശമന സേനാ പ്രവര്‍ത്തകര്‍, എയര്‍ലൈന്‍ ജീവനക്കാര്‍ എന്നിവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നടത്തുവാനുള്ള പരിശീലനം നല്‍കും.

ജി പി മാര്‍ക്ക് കെയര്‍ ഹോമുകളിലും വീടുകളിലും പോയി വാക്സിന് നല്കുവാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. എന്നാല്‍, ഇത്തരം ഉദ്പന്നങ്ങള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീക്കം ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങള്‍ മൂലം ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് പറയുവാന്‍ കഴിയില്ല. മുന്‍ഗണനാ പ്രകാരമുള്ളവര്‍ക്ക് നല്കിക്കഴിഞ്ഞാല് പിന്നെ വ്യാപകമായ രീതിയില്‍ വാക്സിന് നല്കാന് ആരംഭിക്കും. ഫുട്ബോള്‍ ഗ്രൗണ്ട് പോലുള്ള വേദികളിലായിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക.ആഴ്ച്ചയില്‍ ഏഴു ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കുന്നവയായിരിക്കും ഇത്തരം വാക്സിനേഷന് കേന്ദ്രങ്ങള്‍.
വാക്സിന് എടുത്തുകഴിഞ്ഞാല്‍ പിന്നെ അതിന്റെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കുന്ന പദ്ധതിയില്‍ ചേരുവാന്‍ ആളുകളോട് ആവശ്യപ്പെടും. ഇതുവരെയും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam