
യൂണിവേഴ്സിറ്റിക്ക് നല്കിയ ഉദാരമായ സേവനങ്ങളെ ആദരിച്ചു കൊണ്ട്, യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്, അവരുടെ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിന് ഒരു ഇന്ത്യാക്കാരന്റെ പേര് നല്‍കുകയാണ്. ഇന്ത്യന്‍ ഫാര്‍മസ്യുട്ടിക്കല്‍ രംഗത്തെ ഭീമന്മാരായ സിപ്ലയുടെ നോണ്‍-എക്സിക്യുട്ടീവ് ചെയര്മാന് ആയ യൂസഫ് ഹമീദിന്റെ പേരിലായിരിക്കും യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ കെമിസ്ട്രി വിഭാഗം 2050 വരെ അറിയപ്പെടുക. ലോകപ്രശസ്തമായ ഈ യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ ഹമീദ്, ഇവിടത്തെ കെമിസ്ട്രി വിഭഗത്തെ പഠനത്തിലും ഗവേഷണത്തിലും ലോകോത്തരമാക്കാനുള്ള പിന്തുണയാണ് നല്‍കിയിട്ടുള്ളത്.
രസതന്ത്രത്തില്‍ ലോകത്തിലെ മികച്ച പ്രതിഭകളെ കണ്ടെത്തുവാനും അവരെ യൂണിവേഴ്സിറ്റിയിലേക്ക് ആകര്ഷിക്കുവാനുമുള്ള ഒരു സ്കോളര്‍ഷിപ്പ് ഫണ്ട് ഉള്‍പ്പടെയുള്ളതാണ് ഡോ. ഹമീദിന്റെ സഹായം. ആരംഭഘട്ടത്തിലുള്ള ഗവേഷകര്‍, പ്രത്യേകിച്ചും സിന്തെറ്റിക് ഓര്‍ഗാനിക് കെമിസ്ട്രിയില്‍, അതുപോലെ അതിസമര്‍ത്ഥരായ ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവരെ യൂണീവേഴ്സിറ്റിയിലേക്ക് ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഹമീദ് സ്കോളേഴ്സ് പ്രോഗ്രാം. ഇനി മുതല്‍ രസതന്ത്ര വിഭാഗം അറിയപ്പെടുക യൂസഫ് ഹമീദ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കെമിസ്ട്രി എന്ന പേരിലായിരിക്കും.
രസതന്ത്ര വിദ്യാഭാസത്ത് തനിക്ക് ഒരു അടിത്തറയുണ്ടാക്കിയത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയാണെന്നും അതിനോടൊപ്പം, സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിപ്പിക്കണമെന്ന് പഠിപ്പിച്ചതും ഇതേ യൂണിവേഴ്സിറ്റിയാണെന്നും ഡോ. ഹമീദ് പറയുന്നു. തനിക്ക് എന്നും ഈ മഹത്തായ പ്രസ്ഥാനത്തോട് കടപ്പാടുണ്ടെന്നും പണ്ടൊരു സ്കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥിയായി ഇവിടെയെത്തിയ തനിക്ക് ഇന്ന് പുതിയ തലമുറയ്ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും നല്കുന്നതില് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 66 വര്‍ഷമായി തന്റെ കോളേജായ ക്രൈസ്റ്റ് കോളേജിനും, കെമിസ്ട്രി വിഭാഗത്തിനും ആവശ്യമായ സഹായങ്ങള്‍ നല്കി യൂണിവേഴ്സിറ്റിയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുകയാണ് ഡോ. ഹമീദ്. കേംബ്രിഡ്ജില്‍ ഒരു അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയും പിന്നീട് ഒരു പി എച്ച് ഡി വിദ്യാര്‍ത്ഥിയും ആയിരിക്കുമ്പോള്‍, തന്റെ ഗുരുനാഥനായിരുന്ന നോബല്‍ അവാര്‍ഡ് ജേതാവ് ലോര്‍ഡ് അലക്സാന്‍ഡര്‍ ടോഡ് വഹിച്ചിരുന്നവിഭഗം തലവന്റെ പദവിയ്ക്കും 2018 ല്‍ ഹമീദിന്റെ സംഭാവന ഉണ്ടായിരുന്നു. ഇന്ന് യൂസഫ് ഹമീദ് 1702 ചെയര്‍ എന്നറിയപ്പെടുന്ന ഈ പദവി ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ വിദ്യാഭ്യാസമേഖലയിലെ ഉന്നതസ്ഥാനങ്ങളില്‍ ഒന്നാണ്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗത്തിന് ഡോ. ഹമീദ് നല്കിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും സഹായത്തിനും നന്ദി രേഖപ്പെടുത്തുന്നു എന്നും, അദ്ദേഹത്തിന്റെ സ്കോളര്‍ഷിപ്പ് പദ്ധതി മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമര്‍ത്ഥരായ ശാസ്ത്രജ്ഞരെ യൂണിവേഴ്സിറ്റിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും എന്നും യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗം തലവന്‍ ഡോ. ജെയിംസ് കീലെര് പറഞ്ഞു. ആഗോളതലത്തില്‍ തന്നെ മനുഷ്യ സമൂഹം നേരിടുന്ന പല വെല്ലുവിളികള്‍ക്കുമുള്ള ഉത്തരം കണ്ടെത്താന്‍ ഇവരിലൂടെ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വികസ്വര രാജ്യങ്ങളിലേക്ക് കുറഞ്ഞ വിലയ്ക്ക് എച്ച് ഐ വി/ എയ്ഡ്സ് മരുന്നുകള്‍ നല്‍കുക വഴി ലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിച്ചു എന്നതു തുടങ്ങി കോവിഡ്-19 മഹാവ്യാധിക്കാലത്ത് രോഗികള്‍ക്ക് ഡോ. ഹമീദ് നല്കുന്ന സേവനം വരെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ മഹാവ്യാധികാലത്തും കൂടുതല്‍ പേരിലേക്ക് ചികിത്സയെത്തിക്കാന്‍ സിപ്ല കുറഞ്ഞ വിലയ്ക്ക് മരുന്ന് നല്‍കുന്നുണ്ടെന്നും യൂണിവേഴ്സിറ്റിയുടെ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പദ്മഭൂഷണ്‍ ഡോ, ഹമീദിക്ക് ലഭിച്ചിട്ടുണ്ട്. 2004-ല്‍ ക്രൈസ്റ്റ് കോളേജിന്റെ ഓണററി ഫെല്ലോഷിപ്പ് ലഭിച്ചപ്പോള്‍, 2005 ലായിരുന്നു പദ്മഭൂഷണ്‍ ലഭിച്ചത്. 2012-ല്‍ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയില്‍ ഓണററി ഫെല്ലോഷിപ്പും 2014-ല്‍ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജില്‍ നിന്നുമോണററി ഡോക്ടറേറ്റും ലഭിച്ചു. 2019 ല്‍ റോയല്‍ സൊസൈറ്റിയിലേക്ക് ഓണററി ഫെല്ലോ ആയും ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയില്‍ ഫെല്ലോ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam