1 GBP = 100.60 INR                       

BREAKING NEWS

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടപ്പോള്‍ ഉണ്ടാക്കിയത് വലിയ നാശനഷ്ടങ്ങള്‍; ജാഫ്നയില്‍ അടക്കം നിരവധി വീടുകള്‍ തകര്‍ന്നു; ഇന്ന് വൈകുന്നേരം തമിഴ്നാട് തീരത്തെതത്തുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരള തീരത്തെത്തും; തെക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ അതീവ ജാഗ്രത തുടരുന്നു; ശബരിമല തീര്‍ത്ഥാടനത്തിന് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തി കരുതലോടെ സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടപ്പോള്‍ അവിടെ ഉണ്ടായത് വലിയ നാശനഷ്ടം. ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് തീരം തൊട്ടത്. ജാഫ്ന നഗരത്തിലും ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ നിരവധി വീടുകള്‍ അടക്കം തകര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകീട്ടോടെ തമിഴ്നാട് തീരത്ത് എത്തുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയോടെയാകും കേരളത്തില്‍ എത്തുക.

നിലവില്‍ മണിക്കൂറില്‍ 90 കിമീ വരെ വേഗത്തിലായിരിക്കും ബുറേവി സഞ്ചരിക്കുക. ബുറേവി ചുഴലിക്കാറ്റിന്റെ സ്വാധീനം നാളെ ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയില്‍ അനുഭവപ്പെട്ടു തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ ഭരണകൂടം സജ്ജമാണ്. കളക്‌റ്റ്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 1077 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

ഉച്ചയ്ക്ക് പാമ്പനില്‍ കേന്ദ്രീകരിക്കും (വേഗം 90 കിലോമീറ്റര്‍വരെ), രാത്രി/നാളെ പുലര്‍ച്ചെ -പാമ്പനും കന്യാകുമാരിക്കും ഇടയില്‍ തീരത്ത് കടക്കും (90 കിലോമീറ്റര്‍വരെ), നാളെ ഉച്ചയോടെ -തിരുവനന്തപുരത്ത് (വേഗം 70 കിലോമീറ്റര്‍വരെയായിരിക്കും കാറ്റിന്റെ വേഗം.).

നേരിടാന്‍ യുദ്ധസന്നാഹം

കേന്ദ്ര ദുരന്തപ്രതികരണസേനയുടെ എട്ടുസംഘങ്ങള്‍ കേരളത്തിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്‌സ് ബേസില്‍ തയ്യാറാണ്. നാവികസേനയും തയ്യാറെടുത്തുകഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ചുഴലിക്കാറ്റ് വീശുന്നത് അപൂര്‍വമാണ്. 2017-ല്‍ ഓഖി ചുഴലിക്കാറ്റ് വീശിയെങ്കിലും അത് കരയിലായിരുന്നില്ല. കടലിലൂടെ കേരളത്തിന് വളരെ അടുത്തായി കടന്നുപോയതിന്റെ പ്രത്യാഘാതങ്ങളാണ് കേരളം അനുഭവിച്ചത്. കഴിഞ്ഞവര്‍ഷം ഗജ ചുഴലിക്കാറ്റ് ശക്തികുറഞ്ഞശേഷം കേരളത്തിന്റെ ഒരു ഭാഗത്തുകൂടെ കടന്നുപോയി. ആലപ്പുഴ ജില്ലയില്‍ ഗജ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.

നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

പ്രധാനമന്ത്രി വിളിച്ചു

ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി അടിയന്തരസാഹചര്യം വിശദീകരിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് നിരീക്ഷണത്തിന് നിര്‍ദ്ദേശം നല്‍കി.

ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം

ബുറെവി ചുഴലിക്കാറ്റിന്റെ ഭാഗമായി പത്തനംതിട്ടയില്‍ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം വിലയിരുത്തി കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

പത്തനംതിട്ടയില്‍ ചുഴലിഭീഷണി ആദ്യം

ചരിത്രത്തില്‍ ആദ്യമായിട്ടാണ് പത്തനംതിട്ട ജില്ല ഒരു ചുഴലിക്കാറ്റിന്റെ നിഴല്‍പ്പാടിലാകുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനും ഇടയിലൂടെ വരുന്ന ബുറെവി ചുഴലിയുടെ ഗതി ഏതുവഴിയായിരിക്കുമെന്നതു സംബന്ധിച്ച് ചില അവ്യക്തത ഇപ്പോഴും ബാക്കി നില്‍ക്കുന്നു. തൂത്തുക്കുടിയില്‍ ഇന്നലെ രാത്രിയോടെ എത്തിയ ചുഴലി ഇനി രണ്ടു വഴികളിലൂടെ പോകാനാണു സാധ്യത. തെക്കോട്ടു ഗതി മാറി നാഗര്‍കോവില്‍, കന്യാകുമാരി വഴി മുന്‍പ് ഓഖി ചുഴലിക്കാറ്റ് വന്ന വഴിയാണ് ഒന്ന്.

എന്നാല്‍ തൂത്തുക്കുടിയില്‍ കരകയറുന്നതിനിടെ കടലില്‍ നിന്ന് കൂടുതല്‍ ജലം സംഭരിച്ച് കരുത്താര്‍ജിച്ചാല്‍ ചുഴലി തെങ്കാശി, കൊല്ലം ജില്ലകളുടെ മുകളിലൂടെ സഞ്ചരിക്കും. ഇങ്ങനെ വന്നാല്‍ പത്തനംതിട്ട ജില്ലയിലും 24 മണിക്കൂറില്‍ 20 സെമീ (200 മില്ലീമീറ്റര്‍) വരെ അതിശക്തമായ മഴയും ചിലയിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ ശക്തിയുള്ള കാറ്റും വീശാം. ഇതില്‍ ഏതു സംഭവിക്കാം എന്ന ചോദ്യമാണ് ജില്ലയുടെ മനസ്സില്‍. ഇന്നും നാളെയുമായി ഇതിന്റെ ഉത്തരം പെയ്തിറങ്ങും. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടവും തയ്യാറെടുപ്പിലാണ്. മഴ പെയ്താലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു നിരീക്ഷകര്‍ സൂചിപ്പിച്ചു.

കിഴക്കു കോട്ടപോലെ നില്‍ക്കുന്ന പശ്ചിമഘട്ടവും തലയെടുപ്പോടെ നില്‍ക്കുന്ന ഇടനാടന്‍ കുന്നുകളും പാറകളുമാണ് ജില്ലയുടെ സുരക്ഷാ കവചം. പ്രളയത്തെ നെഞ്ചിലേറ്റാന്‍ തണ്ണീര്‍ത്തടങ്ങളും ഒഴിക്കുക്കൊണ്ടുപോകാന്‍ നദികളുമുണ്ട്. തോട്ടപ്പള്ളി സ്പില്‍വേയിലൂടെ അതിവേഗം വെള്ളം കടലിലെത്തും. ബാക്കി വെള്ളത്തെ വേമ്പനാട് കായല്‍ വരവേല്‍ക്കും. നികത്തല്‍ കാരണം വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടതും മഴയുടെ രീതി തീവ്രമായതുമാണ് ഭീഷണി.

എന്തുകൊണ്ട് ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി അന്തരീക്ഷ താപനില വര്‍ധിക്കുന്നതാണു ചുഴലികളുടെ എണ്ണത്തിലും ദിശയിലും മാറ്റമുണ്ടാക്കുന്നത്. ചുഴലികളില്‍ നിന്നു കേരളം പൊതുവേയും പത്തനംതിട്ട ജില്ല പ്രത്യേകിച്ചും സുരക്ഷിതമായിരുന്നു. 1099ലെ വെള്ളപ്പൊക്കം കഴിഞ്ഞാല്‍ കാര്യമായ ഒരു പ്രകൃതി ദുരന്തവും സംഭവിച്ചിട്ടില്ലാത്ത മധ്യതിരുവിതാംകൂറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് 2018 ലെ പ്രളയവും കോവിഡും ചുഴലിയുമാണ്.

ചെറുതും വലുതുമായ ഇരുപതിലേറെ ഡാമുകളുമാണ് ജില്ലയിലുള്ളത്. ശബരിഗിരിയുമായി ബന്ധപ്പെട്ട ഡാമുകളിലെല്ലാം നിലവില്‍ ശേഷിയുടെ 8085 ശതമാനത്തോളം ജലമുണ്ട്. കനത്ത മഴ പെയ്താല്‍ ഇവയില്‍ ചിലതു തുറക്കേണ്ടി വന്നേക്കാം. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണന്നും വിദഗ്ദ്ധര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category