1 GBP = 100.60 INR                       

BREAKING NEWS

ഐസക്കിനെ നിയമസഭാ സമിതിക്ക് മുന്നിലേക്ക് എത്തിച്ചത് സിപിഎമ്മിലെ വിഭാഗീയതയോ? ചരിത്രത്തില്‍ ആദ്യമായി ധനമന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുമ്പിലെത്തുമ്പോള്‍ ക്ഷീണം ഐസക്കിന് തന്നെ; സമിതിയിലും സഭയിലും ഭൂരിപക്ഷമുള്ളതിനാല്‍ മന്ത്രിക്കെതിരെ നടപടിക്ക് സാധ്യതയില്ല; ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി ഐസക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍ന്‍സ് റെയ്ഡിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് തീര്‍ത്തും ഒറ്റപ്പെട്ട സംഭവം സിപിഎമ്മിലെ വിഭാഗീയതയിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ഐസക്കും രണ്ടു ചേരികളിലായി നിലകൊള്ളുന്നതിനിടെയാണ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഐസക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിശദീകരണം നല്‍കണമെന്ന ആവശ്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉന്നയിച്ചത്. വേണമെങ്കില്‍ സ്പീക്കര്‍ക്ക് തന്നെ തീരുമാനം എടുക്കാവുന്ന വിഷയം ആയിരുന്നിട്ടും എത്തിക്ക്സ് കമ്മിറ്റിക്ക് വിട്ടതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങളുണ്ടോ എന്ന സംശയവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ നല്‍കിയ അവകാശലംഘന നോട്ടിസിലാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്കു വിട്ടിരിക്കുന്നത്. ഇകതോടെ ചരിത്രത്തില്‍ ആദ്യമായി ഒരു ധനമന്ത്രി നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തുകയും ചെയ്യുന്നു എന്ന പ്രത്യേകതയാണ് ഉള്ളത്. സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കം വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടെന്നതാണ് മന്ത്രിക്കെതിരായ പരാതി. എംഎല്‍എമാര്‍ക്കും മറ്റുമെതിരായ നോട്ടിസുകള്‍ മുന്‍പ് സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്കു വിട്ടിട്ടുണ്ടെങ്കിലും ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി കൈമാറുന്നതു നിയമസഭാ ചരിത്രത്തില്‍ ആദ്യമാണ്.

നാളെ ചേരുന്ന എത്തിക്സ് കമ്മിറ്റി യോഗത്തില്‍ തുടര്‍നടപടികള്‍ ആരംഭിക്കുമെന്നു സമിതി ചെയര്‍മാന്‍ എ.പ്രദീപ് കുമാര്‍ എംഎല്‍എ അറിയിച്ചു. അതേസമയം സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയതിന്റെ പേരില്‍ മന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന നോട്ടിസ് സ്പീക്കര്‍ നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു വിട്ടെങ്കിലും മന്ത്രിക്കെതിരെ നടപടിക്കു സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 9 അംഗ സമിതിയില്‍ അധ്യക്ഷനടക്കം 6 പേര്‍ എല്‍ഡിഎഫ് അംഗങ്ങളാണ്.

കമ്മിറ്റിക്കു മുന്നില്‍ 2 വഴികളാണുള്ളത്. ഒന്നുകില്‍ വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ നടപടി ആവശ്യമില്ലെന്നു സ്പീക്കറോടു ശുപാര്‍ശ ചെയ്യാം. അല്ലെങ്കില്‍ കമ്മിറ്റിക്കു ശുപാര്‍ശകള്‍ സമര്‍പ്പിക്കാം. അതു നിയമസഭയില്‍ അവതരിപ്പിക്കാമെങ്കിലും ഭൂരിപക്ഷ ബലത്തില്‍ സര്‍ക്കാരിനു തീരുമാനം അനുകൂലമാക്കാം.

പാര്‍ട്ടിയുടെ അനുമതി വാങ്ങിയും നിയമോപദേശം തേടിയുമാണു മന്ത്രി തോമസ് ഐസക് സിഎജി റിപ്പോര്‍ട്ട് വെളിയില്‍ വിട്ടതെങ്കിലും തിരിച്ചടിയായത് അത് അന്തിമ റിപ്പോര്‍ട്ടാണെന്നു തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍. പല തവണ സര്‍ക്കാരിനോടു സംശയങ്ങള്‍ ചോദിച്ചും മറുപടി വാങ്ങിയുമാണു സിഎജി റിപ്പോര്‍ട്ട് തയാറാക്കുന്നത്. ആദ്യം കരടു റിപ്പോര്‍ട്ട് സര്‍ക്കാരിന് അയയ്ക്കും. ധനസെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും കാണുന്നതിനാല്‍ കരടിനു രഹസ്യ സ്വഭാവം കുറവ്. അന്തിമ റിപ്പോര്‍ട്ട് ചോരില്ലെന്നു സത്യവാങ്മൂലം വാങ്ങിയ ശേഷമാണു സ്വകാര്യ പ്രസില്‍ അച്ചടിക്കുക. തുടര്‍ന്നു ധനസെക്രട്ടറിക്കു കൈമാറും. ധനമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ച ശേഷം റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ അനുമതി തേടി ധനസെക്രട്ടറി ഗവര്‍ണര്‍ക്ക് അയയ്ക്കും. അനുമതി ലഭിച്ചാല്‍, റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെ സീല്‍ ചെയ്ത കവറിലാക്കി നിയമസഭാ സെക്രട്ടറിക്ക് എത്തിക്കും.

നിയമസഭ ചേരുമ്പോള്‍ ധനമന്ത്രി അതു മേശപ്പുറത്തു വയ്ക്കും. ഈ നടപടിക്രമങ്ങള്‍ തെറ്റിച്ചു മന്ത്രി റിപ്പോര്‍ട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തിയതാണ് അവകാശ ലംഘന നോട്ടിസിനു കാരണമായത്. എത്തിക്കസ് കമ്മിറ്റിയില്‍ എല്‍ഡിഎഫില്‍ നിന്നും എ. പ്രദീപ്കുമാര്‍ (അധ്യക്ഷന്‍), വി.കെ.സി. മമ്മദ്കോയ, ജോണ്‍ ഫെര്‍ണാണ്ടസ്, ഡി.കെ. മുരളി, ഇ.ടി. ടൈസണ്‍, ജോര്‍ജ് എം. തോമസ് എന്നിവരാണ് ഉള്ളത്. യുഡിഎഫില്‍ നിന്നും വി എസ്. ശിവകുമാര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുമുണ്ട്.

നേരത്തെ മന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം വാങ്ങി നടപടി അവസാനിപ്പിക്കാനാണു സ്പീക്കര്‍ ആലോചിച്ചത്. എന്നാല്‍, നേരിട്ടു ഹാജരായി നല്‍കിയ വിശദീകരണത്തില്‍ മന്ത്രി ഖേദപ്രകടനത്തിനു തയാറായില്ല. പകരം എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ വരെ ഒരുക്കമാണെന്ന നിലപാടെടുത്തു. ഇതോടെ നോട്ടിസ് കമ്മിറ്റിക്കു കൈമാറാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'വി.ഡി. സതീശന്റെ പരാതിയിലും മന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണത്തിലും കഴമ്പുണ്ട്. സിഎജി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ നടപടിക്രമങ്ങളും അതു സഭയില്‍ സമര്‍പ്പിക്കുന്നതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങളും സംബന്ധിച്ചു സര്‍ക്കാരിന്റെ വിശദീകരണം തേടേണ്ടതുണ്ട്. ഇതു കേവലം അവകാശലംഘനത്തിന്റെ മാത്രം പ്രശ്നമല്ലെന്ന് സ്പീക്കര്‍ പറയുന്നു. അതേസമയം സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. എത്തിക്സ് കമ്മിറ്റി, ശിക്ഷ വിധിക്കാനുള്ള കോടതിയല്ല. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് കമ്മിറ്റിക്കു മുന്‍പില്‍ ലഭിക്കുക. അസാധാരണ സാഹചര്യം സൃഷ്ടിച്ചതു സിഎജി ആണ്. നടപടിക്രമം പാലിക്കാതെയാണു സിഎജി റിപ്പോര്‍ട്ട് നല്‍കിയത്.' എന്നായിരുന്നു ഐസക്കിന്റെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category