1 GBP = 100.60 INR                       

BREAKING NEWS

ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കര്‍ക്ക് വി ഡി സതീശന്റെ കാര്യത്തില്‍ വീണ്ടുവിചാരം; സതീശനും സാദത്തിനുമെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ സ്പീക്കര്‍ മടക്കി; എംഎല്‍എ എന്ന നിലയ്ക്കു ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായുള്ള കുഴപ്പങ്ങളാണോ ബോധപൂര്‍വം സംഭവിച്ചതാണോ എന്നു പരിശോധിക്കാന്‍ നിര്‍ദ്ദേശം

Britishmalayali
kz´wteJI³

തിരുവനന്തപുരം: പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് വിജിലന്‍സ് കേസുകളുമായി പിണറായി സര്‍ക്കാര്‍ രംഗത്തുവരുന്നത് എന്ന ആക്ഷേപം ശക്തമാണ്. സര്‍ക്കാറിനെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെയാണ് കേസുകള്‍ വരുന്നത്. സര്‍ക്കാറിനെ ഏറ്റവും പ്രതിരോധത്തില്‍ ആക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാമൂടി കെട്ടാന്‍ വേണ്ടി വിജിലന്‍സ് അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് സര്‍ക്കാര്‍ ഇതിന് ആയുധമാക്കിയത്. ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കുകയും ചെയ്തു. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി.സതീശനും അന്‍വര്‍ സാദത്തിനുമെതിരായ പരാതിയില്‍ സ്പീക്കര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അപേക്ഷ വിശദീകരണം തേടി സ്പീക്കര്‍ മടക്കി അയക്കുകയാണ് ഉണ്ടായത്.

മണ്ഡലത്തില്‍ പുനര്‍ജനി പദ്ധതി നടപ്പാക്കാന്‍ വിദേശഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തിലാണു വി.ഡി.സതീശനെതിരായ അന്വേഷണം. പാലം നിര്‍മ്മാണത്തില്‍ ക്രമക്കേടു കാട്ടിയെന്നാണ് അന്‍വര്‍ സാദത്തിനെതിരായ ആരോപണം. എംഎല്‍എ എന്ന നിലയ്ക്കു ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായുള്ള കുഴപ്പങ്ങളാണോ ബോധപൂര്‍വം സംഭവിച്ചതാണോ എന്നു പരിശോധിക്കാന്‍ വേണ്ടിയാണു ഫയല്‍ മടക്കിയതെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചു.

അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ഒരുതരത്തിലും പ്രതികാര നടപടിയാകാന്‍ പാടില്ല. അതിനാല്‍ വിശദമായ പരിശോധന ആവശ്യമാണ്. തെളിവുകള്‍, അനുബന്ധ രേഖകള്‍ എന്നിവ എന്തെങ്കിലുമുണ്ടെങ്കില്‍ സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ടാണു സര്‍ക്കാരിനു കത്തു നല്‍കിയത്. അതു കിട്ടിക്കഴിഞ്ഞേ എന്തെങ്കിലും നിലപാടു സ്വീകരിക്കൂവെന്നും സ്പീക്കര്‍ പറഞ്ഞു. ഇഡിക്കെതിരെ എം.സ്വരാജ് നല്‍കിയ അവകാശലംഘന നോട്ടിസില്‍ ധനവകുപ്പിന്റെ വിശദീകരണം തേടിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.

അതേസമയം തനിക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. സ്പീക്കര്‍ സര്‍ക്കാരിന്റെ പാവയായി പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നതായും നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ കേസ് എടുത്ത് അന്വേഷണം വേണമെന്ന ആഭ്യന്തര വകുപ്പിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടറുമായി സ്പീക്കര്‍ ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category