1 GBP = 100.60 INR                       

BREAKING NEWS

കവലയിലെ കടയിലേക്ക് പോകവെ മൂന്ന് പെണ്‍കുട്ടികളെയും ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയില്‍ എത്തിയ പിക്ക് അപ്പ് വാന്‍; ശ്രുതിയും കെസിയയും മരിച്ചത് യാത്രാമധ്യേ; ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; രണ്ട് മക്കളെയും നഷ്ടമായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അലക്സിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സുഹൃത്തുക്കള്‍

Britishmalayali
kz´wteJI³

കൊല്ലം: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തിരക്കിനിടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അലക്സിനെ തേടി ആ ദുരന്തവാര്‍ത്ത എത്തിയത്. തന്റെ രണ്ട് പെണ്‍മക്കളെയും വാഹനം ഇടിച്ചു തെറിപ്പിച്ചു എന്ന വാര്‍ത്ത കേട്ടു നിലവിളിച്ച് അലക്സിനെ തേടി വൈകാതെ പൊന്നുമക്കള്‍ പോയെന്ന വാര്‍ത്തയും എത്തി. ഇതോടെ തീര്‍ത്തും തകര്‍ന്ന അലക്സിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് പോലും അറിയാത്ത അവസ്ഥയിലായി സുഹൃത്തുക്കളും ബന്ധുക്കളും. അലക്സ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉറുകുന്ന് ആറാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ്. കുട്ടികള്‍ അലക്സിന്റെ ഉറുകുന്നിലുള്ള കടയില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

സഹോദരിമാര്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെയും ജീവന്‍ അമിതവേഗത്തില്‍ ചീറിപ്പാഞ്ഞ പിക്ക് അപ്പ് വാഹനമെടുത്തു. ഇന്നലെ രണ്ടു മണിയോടെ കൊല്ലം തിരുമംഗലം ദേശീയപാതയിലായിരുന്നു നാടിനെ നടുക്കിയ അപകടം. ഉറുകുന്ന് നേതാജി ഓലിക്കല്‍ പുത്തന്‍വീട്ടില്‍ അലക്സ് (സന്തോഷ്) സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (14), ശ്രുതി (11), ടിസന്‍ ഭവനില്‍ കുഞ്ഞുമോന്‍ സുജ ദമ്പതികളുടെ മകള്‍ കെസിയ (17) എന്നിവരാണു മരിച്ചത്.

ഉറുകുന്ന് സൊസൈറ്റി കവലയ്ക്കു സമീപം അലക്സ് നടത്തുന്ന ചായക്കടയിലേക്കു പോയ ശാലിനിക്കും ശ്രുതിക്കും ഒപ്പം കൂട്ടുകാരി കെസിയയും ചേരുകയായിരുന്നു. റോഡരികിലൂടെ നടന്നു പോകവേ മൂവരെയും തമിഴ്നാട്ടിലേക്കു പോയ വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്നു വാന്‍ താഴ്ചയിലേക്കു മറിഞ്ഞു. കേരളത്തില്‍ പച്ചക്കറി ഇറക്കി മടങ്ങുകയായിരുന്നു വാന്‍. അമിതവേഗത്തിലെത്തിയ പിക്-അപ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പറയുന്നത്.

ഓടിക്കൂടിയ പരിസരവാസികള്‍ മൂവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രുതിയും കെസിയയും മരിച്ചു. പുനലൂര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാലിനി ഇടമണ്‍ വിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസിലെയും ശ്രുതി ഒറ്റക്കല്‍ വെല്‍ഫെയര്‍ യുപിഎസ് ആറാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ്. ഒറ്റക്കല്‍ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കെസിയ. ടിസനാണ് കെസിയയുടെ സഹോദരന്‍. വാന്‍ ഡ്രൈവര്‍ കന്യാകുമാരി ആളൂര്‍ കുലലാര്‍ തെരുവില്‍ വെങ്കിടേശ് സംഭവസ്ഥലത്തു നിന്ന് ഓടി തെന്മല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ശ്രുതിയുടെയും കെസിയയുടെയും മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ശാലിനിയുടെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മൂന്ന് പെണ്‍കുട്ടികളുടെ ദാരുണ മരണത്തില്‍ വിറങ്ങലിച്ചിരിക്കയാണ് ഉറുകുന്ന് ഗ്രാമം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category