1 GBP = 100.60 INR                       

BREAKING NEWS

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു; കേരളാ കോണ്‍ഗ്രസ് നേതാവായ ജോര്‍ജുകുട്ടി ഇരുമ്പുകുഴിയുടെ മരണം സംഭവിച്ചത് പ്രചാരണത്തിനുശേഷം വീട്ടിലെത്തി വിശ്രമിക്കവെ: മരണ കാരണം ഹൃദയാഘാതം

Britishmalayali
kz´wteJI³

കണിച്ചാര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജുകുട്ടി ഇരുമ്പുകുഴി (63) യാണ് അന്തരിച്ചത്. ബുധനാഴ്ച പ്രചാരണത്തിനുശേഷം രാത്രി വീട്ടിലെത്തി വിശ്രമിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തില്‍നിന്ന് ജോസഫ് വിഭാഗത്തിലെത്തിയ ഇദ്ദേഹം ഓഫീസ് ചാര്‍ജുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമാണ്.നേരത്തെ കേരള കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ്, പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2005-2010 കാലഘട്ടത്തില്‍ കണിച്ചാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.

2015-2020-ല്‍ കണിച്ചാര്‍ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനായിരുന്നു. കൊളക്കാട് നെടുംപുറംചാല്‍ സ്വദേശിയായ ജോര്‍ജുകുട്ടി രണ്ടാം തവണയായിരുന്നു ജനവിധി തേടുന്നത്. തലശ്ശേരി അതിരൂപത അജപാലന സമിതി അംഗമാണ്.

ഭാര്യ: തങ്കമ്മ (മണ്ണാര്‍കുളത്ത് കുടുംബാംഗം). മക്കള്‍: രാജേഷ്, രാജി, ജിസ് തെരേസ്. മരുമക്കള്‍: ടീന, ലെനിന്‍, വര്‍ഗീസ് പ്രശാന്ത്. സഹോദരങ്ങള്‍: കത്രീന (തൊണ്ടിയില്‍), മേരി (അട്ടപ്പാടി), പെണ്ണമ്മ (കീഴ്പ്പള്ളി), പരേതയായ അന്നമ്മ. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് നിടുംപുറംചാല്‍ സെയ്ന്റ്് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category