1 GBP = 100.60 INR                       

BREAKING NEWS

കുടുംബ കലഹത്തിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു: സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത് ദമ്പതികളുടെ ആറു വയസ്സുള്ള കുട്ടി

Britishmalayali
kz´wteJI³

പീരുമേട്: കുടുംബകലഹത്തിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തിരച്ചിലാരംഭിച്ചു. ഗവി സ്വദേശിനി രാജലക്ഷ്മി (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം രാജലക്ഷ്മിയുടെ ഭര്‍ത്താവ് രാജ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിര്ചചില്‍ ആരംഭിച്ചു.

ഏതാനും ദിവസങ്ങളായി ഇരുവരും സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല കലഹവും പതിവായിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയില്‍ ഇന്നലെ രാത്രി 9.30നാണ് സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുകൂടുന്നതായി രാജയുടെ മാതാവ് അയല്‍വീട്ടില്‍ എത്തി പറഞ്ഞു. അയല്‍വാസികളുടെ സഹായം തേടുകയും ചെയ്തു.

എന്നാല്‍, ദിവസങ്ങളായി ഇവരുടെ വീട്ടില്‍ കലഹം പതിവായിരുന്നതിനാല്‍ സമീപവാസികള്‍ ഇടപെടാന്‍ താല്‍പര്യം കാട്ടിയില്ല. മാതാവ് തിരികെ വീട്ടില്‍ എത്തിയപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. ഇവര്‍ ബഹളം കൂട്ടിയതോടെ ആളുകള്‍ എത്തി കൊലപാതക വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ദന്്പതികളുടെ ആറു വയസ്സുള്ള കുട്ടി സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category