1 GBP = 100.60 INR                       

BREAKING NEWS

ആദര്‍ശങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കില്ല; അമിത് ഷാ നേരിട്ട് ഇടപ്പെട്ടിട്ടും വഴങ്ങാതെ കര്‍ഷക സംഘടനകള്‍; കര്‍ഷക സമരം കൂടുതല്‍ കരുത്ത് പ്രാപിക്കുന്നു; വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ചിലേക്ക് എത്തിച്ചേരുന്നു; സമരം തുടര്‍ന്നാല്‍ ഡല്‍ഹിയിലുണ്ടാകുക വന്‍ പ്രതിസന്ധി

Britishmalayali
kz´wteJI³

ഡല്‍ഹി:രാജ്യ തലസ്ഥാനത്തെ വിറപ്പിച്ചു സംയുക്ത കര്‍ഷക സമിതിയുടെ ഡല്‍ഹിചലോ മാര്‍ച്ച് ഏഴാം ദിവസത്തിലേക്കു നീങ്ങുന്നു. പ്രശ്‌നപരിഹാര ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.വിവാദ കരിനിയമങ്ങള്‍ പിന്‍വലിക്കാതെ യാതൊരുവിധ ചര്‍ച്ചയ്ക്കും തങ്ങള്‍ ഒരുക്കമല്ലെന്നു കര്‍ഷക സംഘടനകള്‍ നിലപാടു കടുപ്പിച്ചതോടെ കേന്ദ്ര നേതൃത്വങ്ങളുടെ സമവായനീക്കങ്ങള്‍ അപ്പാടെ തകര്‍ന്നു. അമിത് ഷ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളുടെ എല്ലാ നിര്‍ദ്ദേശങ്ങളും തള്ളിയാണ് കര്‍ഷക സമരം മുന്നോട്ട് പോകുന്നത്.

പരാതികള്‍ പരിശോധിക്കാന്‍ അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിക്കാമെന്നു മാത്രമായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. നാളെ വീണ്ടും ചര്‍ച്ച നടത്താമെന്നു കേന്ദ്രം അറിയിച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്നതു സംബന്ധിച്ചല്ലാതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് നേതാക്കള്‍ മറുപടി നല്‍കി. നിയമങ്ങള്‍ തല്‍ക്കാലം മരവിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാമെന്ന കേന്ദ്ര വാഗ്ദാനവും തള്ളി.

പഞ്ചാബിലെ വിവിധ സംഘടനകളിലെ 32 നേതാക്കളും സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റിയിലെ 3 അംഗങ്ങളുമാണു കര്‍ഷകരെ പ്രതിനിധീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണപ്രകാരമാണ് അഞ്ചംഗ സമിതിയെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. 4 മണിക്കുറോളം നീണ്ട ചര്‍ച്ചക്കിടയില്‍ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ചായസല്‍ക്കാരത്തിനുള്ള ക്ഷണം കര്‍ഷകര്‍ നിഷേധമടക്കമുള്ള നാടകീയ രംഗങ്ങള്‍ക്കും വേദിയായി.

ചര്‍ച്ചയുടെ ഇടവേളയില്‍ ചായയ്ക്കുള്ള മന്ത്രിമാരുടെ ക്ഷണവും നിരസിച്ച കര്‍ഷകര്‍, കേന്ദ്രത്തിനെതിരെ പോരാടാനുറച്ചാണു തങ്ങള്‍ എത്തിയിരിക്കുന്നതെന്ന വ്യക്തമായ സൂചന നല്‍കി. നിയമങ്ങള്‍ കര്‍ഷകര്‍ക്കു വരുമാന വര്‍ധനയ്ക്കുള്ള പുതിയ അവസരങ്ങള്‍ തുറക്കുമെന്ന പഴയ നിലപാട് മന്ത്രിമാര്‍ ആവര്‍ത്തിച്ചു. നിയമങ്ങള്‍ താങ്ങുവില ഇല്ലാതാക്കുമെന്നും കോര്‍പറേറ്റുകളുടെ അടിമകളാകാന്‍ തങ്ങളില്ലെന്നും കര്‍ഷകര്‍ തിരിച്ചടിച്ചു.മാത്രമല്ല കര്‍ഷക സംഘടനാ നേതാക്കള്‍ കൃഷി വകുപ്പ് മന്ത്രിയെ സിംഘുവിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ ചായയും ജിലേബിയും കഴിച്ച് പ്രശ്‌നങ്ങള്‍ ഹൃദയം തുറന്ന് ചര്‍ച്ച ചെയ്യാമെന്നായിരുന്നു കര്‍ഷക നേതാക്കളുടെ മറുപടി.

സമരം കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംയുക്ത സമര സമിതി ഭാവി പരിപാടികള്‍ ആലോചിക്കുകയാണ്. കൂടുതല്‍ കര്‍ഷകരെ ഇറക്കി ഡല്‍ഹിയുടെ മറ്റ് അതിര്‍ത്തികള്‍ കൂടി ഉപരോധിക്കുന്ന കാര്യവും ആലോചനയിലുണ്ട്. സംയുക്ത കര്‍ഷക സമിതി കൂടുതല്‍ കര്‍ഷകരെ പങ്കെടുപ്പിച്ചു കൊണ്ടു സമരം വ്യാപിപ്പിച്ചാല്‍ ഡല്‍ഹിയുടെ തുറന്നു ഇരിക്കുന്ന അതിര്‍ത്തികളില്‍ കൂടി ഗതാഗത സ്തംഭനം ഉണ്ടാകാന്‍ ഇടയുണ്ടു.

പ്രധാനമായും ഉത്തര്‍ പ്രദേശിന്റെയും മധ്യപ്രദേശിന്റെയും അതിര്‍ത്തികള്‍ അടഞ്ഞാല്‍ ഡല്‍ഹി കൂടുതല്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും,ഇതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.രണ്ടര ലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലുണ്ട്. ഹരിയാന ഡല്‍ഹി അതിര്‍ത്തിയിലെ സിംഘുവില്‍ 14 കിലോമീറ്ററും തിക്രിയില്‍ 11 കിലോമീറ്ററും നീളത്തില്‍ ദേശീയപാതയില്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുകയാണ്. യുപി ഡല്‍ഹി അതിര്‍ത്തിയിലെ ഗസ്സിപ്പുരിലും ആയിരക്കണക്കിനു പേരുണ്ട്. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി വഴിതടയല്‍ സമരം നടത്തുമെന്നു കിസാന്‍ സഭ അറിയിച്ചു.

അതേസമയം കര്‍ഷക സമരത്തിന് പിന്തുണ ഏറിവരികയാണ്.കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹരിയാനയിലെ ദാദ്രിയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ: സോംബിര്‍ സാങ്വാന്‍ ബിജെപി ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന നിലയിലേക്കെത്തുമ്പോള്‍ പ്രശ്‌നത്തില്‍ എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പിനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറും പീയുഷ് ഗോയലും ആഭ്യന്തര മന്ത്രി അമിത്ഷാ യും ആയുള്ള ഉന്നതതല കൂടി കാഴ്ച്ച ഡല്‍ഹിയില്‍ നടന്നു വരുകയാണ്,കര്‍ഷക സമരം കൂടുതല്‍ നീണ്ടു പോകുന്നതു ഡല്‍ഹിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴിവെയ്ക്കും ഇപ്പോള്‍ തന്നെ പച്ചകറികള്‍ക്കും പഴങ്ങള്‍ക്കും തലസ്ഥാനത്തു കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category