1 GBP = 100.60 INR                       

BREAKING NEWS

കോവിഡ് പോരാട്ടത്തില്‍ ഇതാ ലോകം കാത്തിരുന്ന ചരിത്ര നിമിഷം; 90 ശതമാനം ഫലസിദ്ധി തെളിയിച്ച ഫൈസന്‍ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നല്‍കി യു കെ; അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങും; കോവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമെന്ന ബഹുമതിയും ബ്രിട്ടന്

Britishmalayali
kz´wteJI³

ലണ്ടന്‍: ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ട കോവിഡ് മഹാമാരിക്കെതിരെ പോരാട്ടത്തില്‍ ഇതാ ഒരു ചരിത്ര നിമിഷം. 90 ശതമാനം ഫലസിദ്ധി തെളിയിച്ച, ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍. അടുത്തയാഴ്ച മുതല്‍ വാക്സീന്‍ ഉപയോഗിച്ചു തുടങ്ങും. മുന്‍ഗണനാക്രമത്തിലായിരിക്കും വാക്സിന്‍ നല്‍കുക.

കോവിഡ് വാക്സീന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടന്‍. വാക്സിന്‍ വിതരണത്തിനായി ഒരുങ്ങാന്‍ ആശുപത്രികള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. പത്തുദിവസത്തിനുള്ളില്‍ ഫൈസര്‍/ബയോടെക് വാക്‌സീന്‍ ബ്രിട്ടനില്‍ വിതരണത്തിനു എത്തിക്കുമെന്നു എന്‍എച്ച്എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ബ്രിട്ടിഷ് മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ)യുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. മുന്‍ഗണനാ പട്ടികയിലുള്ളവരില്‍ ആര്‍ക്ക് ആദ്യം വാക്‌സീന്‍ നല്‍കണമെന്നത് സംബന്ധിച്ച് വാക്‌സീന്‍ കമ്മിറ്റി തീരുമാനമെടുക്കും. വാക്‌സീന്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫൈസര്‍ പ്രതികരിച്ചു. വാക്‌സീന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസര്‍ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജര്‍മന്‍ പങ്കാളിയായ ബയോടെക്കുമായി ചേര്‍ന്ന് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സീന് ഗൗരവമേറിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ലെന്നും അവര്‍ വ്യക്തമാക്കി.

വാക്സിന്‍ യുകെയില്‍ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു.അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു.പ്രായം, ലിംഗ, വര്‍ണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category