1 GBP = 100.60 INR                       

BREAKING NEWS

'ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാനാകില്ല, അത് ചെയ്തു'; ഉത്രവധത്തില്‍ സൂരജിനെതിരെ മാപ്പുസാക്ഷിയുടെ വെളിപ്പെടുത്തല്‍; മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനീ മഹാപാപമെന്നു ചോദിച്ചപ്പോള്‍ സംഭവം ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പദോഷമായി തീരുമെന്നും പറഞ്ഞെന്നും മൊഴി

Britishmalayali
kz´wteJI³

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍. കേസില്‍ മാപ്പു സാക്ഷിയായ പാമ്പു പിടുത്തക്കാരന്‍ സുരേഷ് കുമാറാണ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യെന്നും അതുകൊണ്ട് 'അത് ചെയ്‌തെന്നും' സൂരജ് പറഞ്ഞതായി സുരേഷ് വിചാരണവേളയില്‍ കോടതിയില്‍ മൊഴിനല്‍കി. കേസില്‍ ആദ്യം പ്രതിയാവുകയും പിന്നീട് കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ് സുരേഷ്. ഇന്നലെ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം മനോജ് മുമ്പാകെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനീ മഹാപാപമെന്നു ചോദിച്ചപ്പോള്‍ സംഭവം ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പദോഷമായി തീരുമെന്നും ഇല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു. വിവരം പൊലീസില്‍ അറിയിക്കണമെന്ന് മകള്‍ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയില്‍ കഴിഞ്ഞില്ല. സഹതടവുകാര്‍ പറഞ്ഞതിനാലാണ് ഇപ്പോള്‍ സത്യം ബോധിപ്പിക്കുന്നത്. ഉത്രയുടെ മരണശേഷം സൂരജ് തന്നെ വിളിച്ചതായി സുരേഷ് മൊഴിനല്‍കി.

ഉത്രയെ കൊല്ലുകയെന്ന സൂരജിന്റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റതെന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്. ഉത്രയ്ക്ക് പാമ്പു കടിയേറ്റ് മരിച്ചെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചതെന്നും സുരേഷ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് പാമ്പിനെ വില്‍പന നടത്തിയതെന്നും സുരേഷ് കോടതിയില്‍ പറഞ്ഞു. ഉത്ര കൊല്ലപ്പെട്ട് ആറ് മാസം പിന്നിടവെയാണ് ഇന്നലെ കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതി സൂരജിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരി സൂര്യയും വിചാരണ കേള്‍ക്കാനായി കോടതിയിലെത്തി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ഹാജരായിരുന്നു. പാമ്പു പിടിത്തക്കാരന്‍ സുരേഷിന്റെ െകെയില്‍നിന്നു വാങ്ങിയ മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സൂരജിനു പാമ്പിനെ വിലയ്ക്കു നല്‍കിയ ചാവരുകാവ് സുരേഷിന്റെ വിചാരണ പൂര്‍ത്തിയായ ശേഷമേ മറ്റു സാക്ഷികള്‍ക്ക് സമന്‍സയയ്ക്കൂ. കേസില്‍ 217 സാക്ഷികളുണ്ട്.

മുമ്പ് ഉത്രയെ അണലിയെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താനും സൂരജ് ശ്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി അഞ്ചലിലെ കുടുംബ വീട്ടില്‍ കഴിയുമ്പോഴാണു വീണ്ടും പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയത്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category