1 GBP = 100.60 INR                       

BREAKING NEWS

രാത്രിയുടെ മറവില്‍ മുന്നറിയിപ്പില്ലാതെ ദുരന്തം എത്തിയ അതേ ജലവഴിയിലൂടെ പുതിയ ചുഴലിയും; 56 കൊല്ലം മുമ്പ് രാമേശ്വരത്ത് ട്രെയിന്‍ കടലിലേക്കു വീണ് ഉണ്ടായത് വന്‍ ദുരന്തം; കോവിഡാനന്തരം ജീവിതം തിരിച്ചുപിടിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ആശങ്കയായി ബുറെവി; സുനാമിയും ഓഖിയും ഉറക്കം കെടുത്തിയ ഡിസംബര്‍ വീണ്ടും ഭീതിപ്പെടുത്തുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിന്റെ തെക്കന്‍ ജില്ലക്കാര്‍ക്ക് ചുഴലിയും ന്യൂനമര്‍ദ്ദവുമൊന്നും പുതിയ അനുഭവമൊന്നുമല്ല, അത്രമേല്‍ പരീക്ഷിച്ചിട്ടുണ്ട് പ്രകൃതി ഈ ജനതെയെ. എങ്കിലും ഒരോ പ്രകൃതിക്ഷോഭ മുന്നറിയിപ്പും ഈ ജനതയ്ക്കുണ്ടാക്കുന്ന മുന്നറിയിപ്പ് ചെറുതല്ല. തമിഴ്നാടിനൊട് ചേര്‍ന്ന് കിടക്കുന്നതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു തരത്തില്‍ അവിടെയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളെയും ബാധിച്ചിരിക്കും. ഓഖിയും സുനിമായും ഉറക്കം കെടുത്തിയ ഡിസംബര്‍ വീണ്ടും ഭീതിപ്പെടുത്തുമ്പോള്‍

പ്രത്യേകിച്ചും തലസ്ഥാന നഗരിയെ.ബുറെവി തീരം തൊടുമ്പുമ്പോള്‍ ഓഖിയും തമിഴ്നാട്ടിലെ രാമേശ്വരം തീരത്ത് 1964 ലെ തുലാമഴക്കാലത്ത് വീശിയടിച്ച തീവ്രചുഴലിയെപ്പറ്റിയുള്ള ഓര്‍മകളുമൊക്കെയാണ് ആര്‍ത്തലച്ചെത്തുന്നത്. ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയിലുള്ള പാക്ക് കടലിടുക്കിലൂടെ 56 വര്‍ഷം മുന്‍പ് രാത്രിയുടെ മറവില്‍ മുന്നറിയിപ്പില്ലാതെയെത്തിയ അതേ ജലവഴിയിലൂടെയാവും പുതിയ ചുഴലിക്കാറ്റിന്റെയും വരവ്.അന്ന് ഡിസംബര്‍ 23നാണ് രാമേശ്വരം പാലത്തില്‍ നിന്നു ട്രെയിന്‍ കടലിലേക്കു വീണ് മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്കാണു ജീവഹാനി സംഭവിച്ചത്.

ശ്രീലങ്കയിലേക്കുള്ള പ്രധാന തുറമുഖമായിരുന്ന ധനുഷ്‌കോടി റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്ന യാത്രക്കാരെയും ഉയര്‍ന്നുപൊങ്ങിയ കടല്‍ത്തിരകള്‍ കൊണ്ടുപോയി. പാമ്പന്‍ ദുരന്തം ചരിത്രത്തില്‍ ഇടം പിടിച്ചതിനു പിന്നിലെ പ്രധാന കാരണം കാലാവസ്ഥാ മുന്നറിയിപ്പു നല്‍കുന്നതിലെ അപര്യാപ്തകളായിരുന്നു . മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗം വീശിയ കഴിഞ്ഞ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ വരവ് അന്ന് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പക്ഷെ ഇന്ന് അതല്ല സ്ഥിതി..കഴിഞ്ഞയാഴ്ച ചെന്നൈയില്‍ വീശിയ നിവാര്‍ ചുഴലിയുടെ ഗതിയും (ട്രാക്ക്) ശക്തിയും കൃത്യമായി പ്രവചിക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിനു കഴിഞ്ഞുവെന്ന് ഐഎംഡി മേധാവി ഡോ. എം. മഹാപത്ര പറഞ്ഞു. ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് ആഴ്ചകള്‍ക്കു മുന്‍പേ അവയുടെ ശക്തിയും ദിശയും ഏകദേശം പ്രവചിക്കാന്‍ ആവശ്യമായ ഇന്‍സാറ്റ് ഉപഗ്രഹ സാങ്കേതിക വിദ്യ കഴിഞ്ഞ 2 പതിറ്റാണ്ടായി ഇന്ത്യയ്ക്കുണ്ട്.

ഇത്ര കൃത്യമായി ശാസ്ത്രം മാറുമ്പോള്‍ പ്രൃകിയും മാറ്റത്തിലാണ്. പതിവു പാതകള്‍ വിട്ട് പുതുവഴികളിലൂടെയാണ് ചുഴലി തീരത്തേക്കെത്തുന്നത്.ഇതു കാലാവസ്ഥാ മാറ്റത്തിന്റ ഫലമാണെന്നു ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ മാറ്റം മൂലം ചുഴലികളുടെ വഴികളെല്ലാം മാറിമറിയുന്നതോടെ ഏതു സ്ഥലത്തും ഏതു സമയത്തും പ്രകൃതിദുരന്തമുണ്ടാകാം എന്നതാണ് സ്ഥിതി.കന്യാകുമാരിയോടു ചേര്‍ന്ന കൂടംകുളം ആണവ നിലയവും ഈ ചുഴലിക്കാറ്റിന്റെ ദിശാപരിധിയില്‍ വരും. ചുഴലി രൂപപ്പെടാത്ത പ്രദേശമെന്ന നിലയിലാണ് നിലയനിര്‍മ്മിതിക്ക് കൂടംകുളം തിരഞ്ഞെടുത്തത്.

ബുറെവിയെ ഭയന്നേ മതിയാകൂ
ഇപ്പോഴത്തെ ന്യൂനമര്‍ദം തെക്കന്‍ കേരളത്തില്‍ കനത്ത മഴ പെയ്യിച്ച് അറബിക്കടലിക്ക് ഇറങ്ങി വീണ്ടും ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ട്. 2017 ലെ ഓഖി കടന്നുവന്നതും ഏകദേശം ഇതേ പാതയിലൂടെയാണ്. 300 കിലോമീറ്റര്‍ വരെ വിസ്തൃതമായ മേഘപടലമാണ് ചുഴലിക്കാറ്റുകള്‍ക്കുള്ളത്.ചുഴലിക്കാറ്റായി രൂപപ്പെട്ട ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വെള്ളിയാഴ്ച കന്യാകുമാരിയില്‍ തീരം തൊടും. നിലവില്‍ ശ്രീലങ്കയ്ക്ക് തൊട്ടടുത്താണ് 'ബുറെവി' ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇവിടെ നിന്നും സഞ്ചരിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിയില്‍ തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. തീവ്രന്യൂനമര്‍ദം ബുറെവി എന്ന ചുഴലിയായി മാറിയതോടെ തെക്ക് ശ്രീലങ്ക മുതല്‍ വടക്ക് പുതുച്ചേരി വരെ കിഴക്കന്‍ തീരം മുള്‍മുനയിലായി.

മഴയോട് ചേര്‍ന്നു നില്‍ക്കുന്ന ജീവിതമാണ് മലയാളികളുടേത്. കാലവര്‍ഷം എന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, തുലാവര്‍ഷമെന്ന വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഡിസംബറിനെ മൂടാനെത്തുന്ന ശൈത്യമഴ, ചുട്ടുപഴുത്ത് മാര്‍ച്ചിലെ വേനല്‍മഴ, ഇതിലൊന്നും ഇടംപിടിക്കാത്ത ഇടമഴ, തുടങ്ങി ആണ്ടുമുഴുവന്‍ മഴ കേരളത്തില്‍ സാന്നിധ്യമറിയിച്ചു നില്‍ക്കുന്നു.അത്രമേല്‍ 'കാറും കോളും' നിറഞ്ഞ കേരളീയജീവിതത്തിനു മേല്‍ അടുത്ത കാലത്താണ് ഓഖി പോലെയുള്ള ചുഴലിക്കാറ്റ് സാന്നിധ്യമറിയിച്ച് അടിച്ചു കയറിയത്. കേരളത്തെ തോല്‍പ്പിക്കാനായി അവതരിച്ച പ്രളയത്തിനു മുന്നോടിയായിരുന്നു അത്.കാലാവസ്ഥ വ്യതിയാനത്തിന്റെഉത്തമ ഉദാഹരണമായാണ് ഓഖിയെ അടയാളപ്പെടുത്തുന്നത്.

2018 ഓഗസ്റ്റിനു ശേഷം മഴ കിട്ടാത്ത ഒരു മാസംപോലുമില്ല സംസ്ഥാനത്ത്് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018, 19, 20 വര്‍ഷങ്ങളില്‍ പതിവിലും അധികമായി ലഭിച്ച മഴയുടെ അളവ് തന്നെ ഇതിന്റെ തെളിവ്. പ്രകൃതിയടെ ഈ മാറ്റം നല്‍കുന്നത് അത്ര ശുഭ സൂചനകള്‍ അല്ലാത്തതുകൊണ്ടുതന്നെ കൃത്യമായ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

മത്സ്യത്തൊഴിലാളികള്‍ ഭീതിയില്‍
മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശ നിര്‍ദ്ദേശം ഇത് സംബന്ധിച്ച് നല്‍കിക്കഴിഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നതു പൂര്‍ണമായും നിരോധിച്ചു. എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണമെന്നും നിര്‍ദ്ദേശമുണ്ട്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി ദുരന്ത നിവാരണ അഥോറിറ്റി അനുമതി നല്‍കുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി.കോവിഡ് ലോക്ഡൗണിന് ശേഷം ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഈ ജനതയ്ക്ക് കൂടുതല്‍ പ്രഹരമാവുകയാണ് ബുറെവി നിയന്ത്രണങ്ങള്‍.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്രമായും സംസ്ഥാനത്തു പരക്കെയും മഴയ്ക്കു സാധ്യത. പരമാവധി 95 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ളയിടങ്ങളിലും ക്യാംപുകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കി. മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാനും സാധ്യതയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ അറിയിപ്പ് പ്രകാരം ചുഴലിക്കാറ്റ് കര തൊടില്ല. എന്നാല്‍ പത്ത് മണിയോടെ സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ പുറത്തു വിട്ട പുതിയ വിവരങ്ങള്‍ പ്രകാരം ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളവും ഉള്‍പ്പെടുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവില്‍ പുറത്തു വിട്ട വിവരം.

തിരുവനന്തപുരത്ത് ആശങ്ക ശക്തം
ഇതോടെ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി.കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂര്‍, വെങ്ങാനൂര്‍, കുളത്തുമ്മല്‍ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, കോട്ടുകാല്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, കല്ലിയൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, കാരോട്, പാറശാല, തിരുപുറം, ചെങ്കല്‍, കുളത്തൂര്‍, കൊല്ലയില്‍, ആനാവൂര്‍, പെരുങ്കടവിള, കീഴാറൂര്‍, ഒറ്റശേഖരമംഗലം, വാഴിച്ചല്‍, അരുവിക്കര, ആനാട്, പനവൂര്‍, വെമ്പായം, കരിപ്പൂര്‍, തെന്നൂര്‍, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാല്‍, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂര്‍, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂര്‍ക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഇവിടങ്ങളില്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാല്‍ അമിത ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നത് ആ്ശ്വാസത്തിന് വക നല്‍കുന്നുണ്ട്. ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുന്നത് ഒരു തരത്തില്‍ ഗുണകരമാണെന്നും കരയിലൂടെ കൂടുതല്‍ നീങ്ങും തോറും കാറ്റിന്റെ കരുത്ത് കുറയുമെന്നും കുസാറ്റ് അസി.പ്രൊഫസറും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.എന്നാല്‍ ഓഖി ചുഴലിക്കാറ്റില്‍ ഉണ്ടായ പോലെ അതിശക്തമായ നാശനഷ്ടങ്ങള്‍ ബുറെവിയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നും നാളെ രാവിലെ മുതല്‍ മറ്റന്നാള്‍ വൈകിട്ട് കേരളത്തില്‍ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും നിരീക്ഷകര്‍ പറയുന്നു.ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ ഇനിയും മാറ്റം വരാം.

കേരളത്തിന് പുറത്തേക്കോ ചിലപ്പോള്‍ കൂടുതല്‍ അകത്തേക്കോ കാറ്റ് വന്നേക്കാം ശ്രീലങ്കയില്‍ പ്രവേശിച്ച് കാറ്റ് വീണ്ടും കടലില്‍ എത്തിയാല്‍ മാത്രമേ സഞ്ചാരദിശയുടെ കാര്യത്തില്‍ വ്യക്തമായ ചിത്രം ലഭിക്കൂവെന്നും നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category