
തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയുടെ ഉത്തരവാദിത്തം നല്‍കിയിട്ടും ഏറ്റെടുക്കാന്‍ മുന്‍ മന്ത്രിയും പ്രമുഖ നേതാവുമായ കെവി തോമസിന് മടി. കോണ്‍ഗ്രസ് ചാനലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് തനിക്ക് ഭാവിയില്‍ പാരയാകുമെന്ന സംശയം തോമസ് മാഷ് എന്ന് അറിയപ്പെടുന്ന കെവി തോമസിനുണ്ട്. ഇതോടെ എംഡിയുടെ ചുമതല ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറുകയാണ് നേതാവ്.
രണ്ടാഴ്ച മുന്‍പാണ് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പത്ര സമ്മേളനം വിളിച്ച് ജയ്ഹിന്ദ് ചാനലിന്റെ ചുമതല മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കെ വി തോമസിനെ ഏല്‍പ്പിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിന് മുന്‍പ് തന്നെ ചാനലിന്റെയും പത്രത്തിന്റെയും ചുമതല ഏറ്റെടുക്കാമെന്നും രണ്ടു മാധ്യമങ്ങളും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാമെന്നും തന്റെ കൈയില്‍ വിശ്വസ്തരായ നല്ല നിക്ഷേപകര്‍ ഉണ്ടെന്നും തോമസ് മാഷ് കെ പി സി സി നേതൃത്വത്തെയും ചാനലിന്റെ ചെയര്മാന് ആയ രമേശ് ചെന്നിത്തലയേയും അറിയിച്ചത്.
ചര്‍ച്ചകളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പങ്കാളിയായതോടെ പാര്‍ട്ടി പത്രത്തിന്റെയും ചാനലിന്റെയും തലപ്പത്ത് എത്താന്‍ കെ പി സി സി തോമസ് മാഷിന് പച്ചക്കൊടി കാട്ടുകയായിരുന്നു. ഇതനുസരിച്ച് പ്രഖ്യപാനം വന്നതിന്റെ അടുത്ത ദിവസം തന്നെ തോമസ് മാഷിന്റെ ചാര്‍ട്ടേട് അക്കൗണ്ടന്റ് ചാനലിലും പത്രത്തിലും എത്തി വരവു ചെലവു കണക്കുകള്‍ പരിശോധിച്ചു. തോമസ് മാഷ് പത്രത്തിന്റെ ചുമതല മാത്രം ഏറ്റെടുത്താല്‍ മതിയെന്നാണ് ചാര്‍ട്ടേട് അക്കൗണ്ടന്റ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സാമ്പത്തിക പരാധീനതകള്‍ ഉണ്ടെങ്കിലും പത്രം നന്നായി മുന്നോട്ടു കൊണ്ടു പോകാനാകുമെന്ന് മാഷിനെ ചാര്‍ട്ടേട് അക്കൗണ്ടന്റ്് ഉപദേശിച്ചു. എന്നാല്‍ തല്ക്കാലം ചാനലിന്റെ ചുമതലയില്‍ വരരുതെന്നും ഇദ്ദേഹം തോമസ് മാഷിനെ അറിയിച്ചു. പരിശോധയില്‍ 10 കോടയിലധികം രൂപയുടെ പൊരുത്തക്കേടുകള്‍ കാണാനായെന്നും അക്കൗണ്ട്സ് വിഭാഗത്തിന് തന്റെ സംശയങ്ങള്‍ക്ക് ചാനല്‍ അധികൃതര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ലെന്നും ചാര്‍ട്ടേട് അക്കൗണ്ടന്റ് തോമസ് മാഷിനെ ധരിപ്പിച്ചതായാണ് വിവരം.
ഈ കണക്കുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ചാനല്‍ മേധാവി എന്ന നിലയില്‍ പ്രശ്നമാകുമെന്നും തോമസ് മാഷിന് നിയമോപദേശം കൂടി ലഭിച്ച സാഹചര്യത്തിലാണ് ജയ്ഹിന്ദ് ചാനലിന്റെ ചുമതല മാഷ് ഏറ്റെടുക്കാന്‍ വൈകുന്നത്. ഇതിനിടെ ചാനലില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയും കണക്കുകളില്‍ പൊരുത്തക്കേടും ഉണ്ടാക്കി തോമസ് മാഷിന്റെ വരവ് തടയുന്നതിന് പിന്നില്‍ ജയ്ഹിന്ദിലെ വിമത പക്ഷമാണന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ജയ്ഹിന്ദില്‍ പ്രശ്നം ഉണ്ടെങ്കില്‍ ആദ്യം പേടിക്കേണ്ടത് ചെയര്‍മാനായ ചെന്നിത്തല അല്ലേയെന്നും ഐ ഗ്രൂപ്പു കാര്‍ ചോദിക്കുന്നു.
ചില ചെറിയ പ്രശ്നങ്ങളെ ജയ്ഹിന്ദിലെ അക്കൗണ്ട്സ് വിഭാഗം പര്‍വ്വതീകരിച്ചു കാണിക്കുന്നതാണ് തോമസ് മാഷിന്റെ വരവിന് തടസമായതെന്നും ഐ ഗ്രൂപ്പുകാര്‍ പറയുന്നു. അതു കൊണ്ടു തന്നെ തോമസ് മാഷ് ചുമതല ഏല്‍ക്കണമെന്നും ജയ്ഹിന്ദ് ചാനലിന്റെ പ്രൗഢി തിരിച്ചു പിടിക്കണമെന്നുമാണ് ഇവരുടെ പക്ഷം. ചാനലിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി കെ പി സി സി ജയ് ഹിന്ദിന്റെ ചുമതല ഉറപ്പു നല്കിയപ്പോള് തന്നെ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി തോമസ് മാഷ് ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ വലതു പക്ഷ മാധ്യമ പ്രവര്‍ത്തകരില്‍ ചില പ്രധാനികളെ ജയ്ഹിന്ദിന്റെ ന്യൂസ് വിഭാഗത്തില്‍ എത്തിക്കാനും തോമസ് മാഷ് ആലോചിച്ചിരുന്നു.
ഇതിനിടയിലാണ് തോമസ് മാഷിന്റെ തന്നെ സ്വന്തം അക്കൗണ്ടന്റെ് പത്രത്തിന്റെയും ചാനലിന്റെയും കണക്കുകള്‍ തലനാരിഴ കീറി പരിശോധിച്ചത്. ജയ് ഹിന്ദ് ചാനല്‍ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ബി.എസ് ഷിജു രാജിവെച്ചതോടെയാണ് തോമസ് മാഷ് ചാനലിന്റെ ചുമതലയില്‍ വരാന്‍ താല്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന് അനഭിമതനായ ഷിജുവില്‍ നിന്നും ഒന്നര മാസം മുന്‍പ് രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത് . മുല്ലപ്പള്ളി കെ.പി.സി സി പ്രസിഡന്റായപ്പോള്‍ തന്നെ ഷിജുവിനെ പുറത്തിക്കാന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും ഡല്‍ഹിയില്‍ നിന്നുള്ള ചില ഇടപെടലുകള്‍ കാരണം താല്‍ക്കാലികമായി നീക്കം മരവിപ്പിക്കുകയായിരുന്നു .
ചാനലിനെ നയിക്കാനുള്ള ശേഷി ഷിജുവിനില്ലായെന്നും ഷിജു ചുമതലയില്‍ വന്ന ശേഷം ചാനലിന്റെ റേറ്റിങ് താഴോട്ട് പോയതും പ്രതിപക്ഷ ചാനല്‍ എന്ന നിലയില്‍ ഇടപെടലുകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതും സ്ഥാനം തെറിക്കുന്നതിന് കാരണമായതായി പറയപ്പെടുന്നു. . എന്നാല്‍ പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കി തുടങ്ങിയതുകൊണ്ടാണ് ഷിജു രാജിവെയ്ക്കേണ്ടി വന്നതെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ ന്യായീകരിച്ചിരുന്നു. . നിലവില്‍ കോണ്‍ഗ്രസിന്റെ ബൗദ്ധിക കേന്ദ്രമായ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ ഡയറക്ടര്‍ ആണ് ഷിജു
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam