1 GBP = 100.60 INR                       

BREAKING NEWS

സമ്പന്നതയില്‍ ഏഷ്യയില്‍ അംബാനി കുടുംബത്തിന് എതിരാളികളില്ല; അംബാനി കുടുംബത്തിനുള്ളത് രണ്ടാം സ്ഥാനത്തുള്ള ഹോങ്കോങ്ങിലെ ക്വോക് കുടുംബത്തിനേക്കാള്‍ ഇരട്ടി സമ്പത്ത്; ശതകോടീശ്വര പട്ടികയില്‍ നിന്നും അനില്‍ അംബാനി പുറത്തായെങ്കിലും മുകേഷിന്റെ മിടുക്കില്‍ റാങ്ക് കൈവിടാതെ ഇന്ത്യന്‍ വ്യവസായ കുടുംബം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സമ്പത്തില്‍ ലോകത്തെ ഒന്നാം നമ്പന്‍ വ്യവസായി ആകാനുള്ള കുതിപ്പിലാണ് മുകേഷ് അംബാനി. അദ്ദേഹം വെട്ടിപ്പിടിക്കുന്ന മേഖലകളിലൊക്കെ വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്. അതിസമ്പന്നതയില്‍ ഏഷ്യയില്‍ അദ്ദേഹത്തിന് എതിരാളികള്‍ ഇല്ലാത്ത അവസ്ഥയാണ്. ഏഷ്യയിലെ അതിസമ്പന് കുടുംബങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കയാണ് അംബാനി കുടുംബം. 76 ബില്യണ്‍ ഡോളര്‍ (55,84,59,78,00,000 രൂപ) ആസ്തിയുള്ള അംബാനി കുടുംബമാണ് ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സിന്റെ ഏഷ്യയിലെ 20 അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.
 

ഏഷ്യയിലെ ധനികരായ 20 കുടുംബങ്ങളുടെ ആകെ സമ്പത്തായ 463 ബില്യണ്‍ ഡോളറിന്റെ 17 ശതമാനവും അംബാനി കുടുംബത്തിന്റെ സംഭാവനയാണ്. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ഹോങ്കോങ്ങിലെ ക്വോക് കുടുംബത്തിനേക്കാള്‍ രണ്ടിരട്ടി ധനവാന്മാരാണ് അംബാനി കുടുംബം. മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയിലെ ലീ കുടുംബത്തേക്കാള്‍ (സാംസങ് ഉടമകള്‍) മൂന്നിരട്ടിയിലധികം ആസ്തിയും അംബാനിക്കുണ്ട്.

കോവിഡ് മഹാമാരിക്കാലത്ത് അംബാനിയുടെ സമ്പത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. ഏവരും കോവിഡ് മഹാമാരിയോട് പൊരുതുന്ന വേളയിലും മുകേഷ് അംബാനിയുടെ ജിയോയില്‍ വമ്പന്മാര്‍ നിക്ഷേപമിറക്കിക്കൊണ്ടിരുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍, കെ.കെ.ആര്‍, ടി.പി.ജി, സില്‍വര്‍ലേക്ക് എന്നീ വന്‍കിട കമ്പനികള്‍ക്ക് ഓഹരി വിറ്റ് 20.2 ബില്യണ്‍ ഡോളറാണ് കോവിഡ് കാലത്ത് അംബാനി സമാഹരിച്ചത്.

ഇതോടൊപ്പം തന്നെ റിലയന്‍സ് റീട്ടെയിലിന്റെ 10.09 ശതമാനം ഓഹരികള്‍ വിറ്റ് 47,000 കോടി രൂപയും സമാഹരിച്ചു. റീട്ടെയില്‍ മേഖലയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായ ഇതിനായി രണ്ട് മാസമെടുത്തു.ഓയില്‍ ആന്‍ഡ് ഗ്യാസ് ബിസിനസില്‍ മാത്രമാണ് അംബാനിയുടെ വരുമാനത്തില്‍ ഇടിവ് നേരിട്ടത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടാക്കിയതിലൂടെ 16 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനം ഉണ്ടാവുകയും ഇതിലൂടെ മറ്റ് കുടുംബങ്ങളുമായ അന്തരം വലിയ രീതിയില്‍ കൂടുകയുമായിരുന്നു. സഹോദരന്‍ അനില്‍ അംബാനി ശതകോടീശ്വര പട്ടികയില്‍ നിന്നും പുറത്തായ സാഹചര്യത്തിലാണ് അംബാനി കുടുംബത്തിന്റെ വളര്‍ച്ചയെന്നതും ശ്രദ്ധേയം.

മുകേഷ് അംബാനിയുമായി കൈകോര്‍ത്ത് ഓണ്‍ലൈന്‍ ഭീമന്‍ ജെഫ് ബെസോസുമായി മുകേഷ് അംബാനി കൈകോര്‍ക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നെങ്കിലും ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. ഈ ഇടപാട് നടന്നാല്‍ ലോകത്തെ രണ്ടാം നമ്പര്‍ കോടീശ്വരനായി മുകേഷ് അംബാനി മാറുമായിരുന്നു. ആമസോണിന് നിക്ഷേപമുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് നേരത്തെ അംബാനി വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് സഖ്യ സാധ്യത കൂടുതല്‍ തെളിഞ്ഞതെന്നും പറയുന്നു.

ഈ വര്‍ഷം വ്യത്യസ്തമായ മറ്റൊരു പ്ലാനും മുകേഷ് അംബാനി കൊണ്ടുവന്നു. താനും സഹോദരന്‍ അനില്‍ അംബാനിയുമായുള്ള തര്‍ക്കങ്ങള്‍ തന്റെ ബിനിസിനെ എങ്ങനെ ബാധിച്ചുവെന്ന് നന്നായി അറിയാവുന്നതുകൊണ്ട് കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലാതെ മുന്നേറാനായി ഒരു 'ഫാമിലി കൗണ്‍സില്‍' ആണ് അദ്ദേഹം ഉണ്ടാക്കിയത്. തന്റെ ബിസിസ്‌നസ് പുതിയ തലമുറയെ ചുമതലയേല്‍പ്പിക്കുന്നിന്റെ ഭാഗമായണ് ഈ നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു .മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരുള്‍പ്പടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും തുല്യ പ്രാതിനിധ്യംനല്‍കിയാണ് കുടുംബ സമിതിയുണ്ടാക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗം, മൂന്നുമക്കള്‍, ഉപദേശകരായി പ്രവര്‍ത്തിക്കാനായി പുറത്തുനിന്നുള്ളവര്‍ എന്നിവരുള്‍പ്പെട്ടതാകും സമിതി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം കുടുംബ സമിതിക്കായിരിക്കും നല്‍കുക. അടുത്തവര്‍ഷത്തോടെ സമിതിയുടെ രൂപീകരണ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 80 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അംബാനി കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കുന്നതിനും എല്ലാ അംഗങ്ങള്‍ക്കും കൂട്ടായി ഒരുപൊതുവേദി രൂപപ്പെടുത്തുന്നതിനുമാണ് 63കാരനായ അംബാനിയുടെ ശ്രമം.

അടുത്ത തലമുറയുടെ കയ്യില്‍ ബിസിനസ് സാമ്രാജ്യം ഭദ്രമാക്കുന്നതിനും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാനും മുതിര്‍ന്നവര്‍ ഉള്‍പ്പെടുന്ന സമിതിയുടെ രൂപീകരണം പ്രയോജനം ചെയ്യുമെന്നാണ് അംബാനി കരുതുന്നത്.1973ല്‍ പിതാവ് ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ധീരുഭായ് അംബാനിയുടെ മരണശേഷം സഹോദരനുമായി ശത്രുതയുണ്ടാകാനിടയായ സാഹചര്യംകൂടി കണക്കിലെടുത്തിട്ടാകാം അംബാനിയുടെ ശ്രദ്ധയോടെയുള്ള നീക്കം. നിലവില്‍ വ്യത്യസ്ത ബിസിനസുകളില്‍ റിലയന്‍സ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതിനാല്‍ വിവിധകാര്യങ്ങളില്‍ കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും സമിതി മുന്നിലുണ്ടാകും. റീട്ടെയില്‍, ഡിജിറ്റല്‍, ഊര്‍ജം എന്നിവയുടെ ചുമതല മൂന്നുമക്കള്‍ക്കായി വീതിച്ചുനല്‍കാനാണ് സാധ്യത. ആകാശും ഇഷയും 2014ലിലാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെയും റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെയും ഡയറക്ടര്‍മാരായത്. ഇളയവനായ അനന്തിനെ മാര്‍ച്ചില്‍ ജിയോ പ്ലാറ്റ്‌ഫോമില്‍ അഡീഷണല്‍ ഡയറക്ടറായും നിയമിച്ചു. ആകാശും ഇഷയും ജിയോ പ്ലാറ്റ്‌ഫോമിന്റെ ബോര്‍ഡിലുണ്ട്. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍കൂടിയാണ് ഇഷ അംബാനി.

യുഎസിലെ ബ്രോണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ആകാശും അനന്തും ബിരുദംനേടിയത്. ഇഷയാകട്ടെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍നിന്ന് മനഃശാസ്ത്രത്തിലും ബിരുദംനേടി. അടുത്തകാലത്തായി നടന്ന നിരവധി ഇടപെടലുകളിലൂടെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മൂന്നുമക്കളും റിലയന്‍സിന്റെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. മൂന്നുപ്രൊമോട്ടര്‍മാരില്‍നിന്നായി 3.2ശതമാനം ഓഹരികളാണ് ഇവര്‍ സ്വന്തമാക്കിയത്. അവകാശ ഓഹരിയിലൂടെയും കുടുംബം വിഹിതം വര്‍ധിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category