1 GBP = 100.60 INR                       

BREAKING NEWS

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പ്രൈമാര്‍കില്‍ ഷോപ്പിംഗിന് പോകുമ്പോള്‍ ചില സൂത്രങ്ങള്‍ അറിഞ്ഞിരുന്നാല്‍ നിരാശപ്പെടേണ്ടി വരില്ല; പണം ലാഭിക്കാനുള്ള വഴികളുമായി മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

Britishmalayali
kz´wteJI³

പ്രൈമാര്‍ക്കില്‍ ഇനി മുതല്‍ ഷോപ്പിംഗിനു പോകുമ്പോള്‍ ചില സൂത്രങ്ങള്‍ അറിഞ്ഞിരുന്നാല്‍ കൂടുതല്‍ പണം ലാഭിക്കാന്‍ സാധിക്കും. പ്രൈമാര്‍ക്കിലെ ഒരു മുന്‍ ജീവനക്കാരി തന്നെയാണ് ഈ സൂത്രങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരി ക്കുന്നത്. നോര്‍ത്താം പ്ടണ്‍ഷയറിലെ കെറ്റെറിംഗ് സ്വദേശിയായ 20 വയസ്സുകാരി ജോര്‍ജിയ പോണ്‍ടണ്‍ 2017 ല്‍ കോളേജ് പഠനകാലത്ത് വാരാന്ത്യങ്ങളില്‍ പ്രൈമാര്‍ക്കില്‍ ജോലി ചെയ്തിരുന്നു.

തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഈ ഫാഷന്‍ ശൃംഖലയില്‍ നിന്നും ലാഭകരമായ രീതിയില്‍ എങ്ങനെ ഷോപ്പിംഗ് ചെയ്യാം എന്നതിനെ കുറിച്ച് ജോര്‍ജിയ പറയുന്നത്. വില്പനയ്ക്ക് വച്ചിരിക്കുന്നതില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സാധനങ്ങള്‍ എന്തൊക്കെ, ക്രിസ്ത്മസ്സിന് വില്പനയ്ക്കെത്തുന്നതെന്തൊക്കെ എന്നെല്ലാം അറിയാനുള്ള സൂത്രവും ജോര്‍ജ്ജിയ നല്‍കുന്ന സൂത്രങ്ങളിലുണ്ട്.

ധാരാളം ഉപഭോക്താക്കള്‍, ഷോപ്പിംഗിനിടയില്‍ കണ്ടുമുട്ടുന്ന തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വസ്തുക്കള്‍ പിന്നീട് വാങ്ങാമെന്ന ഉദ്ദേശത്തില്‍ ഷോപ്പിനുള്ളില്‍ തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. ആവശ്യക്കാര്‍ ഏറെയുള്ള സാധനങ്ങളായതിനാല്‍, അടുത്ത തവണ വരുമ്പോള്‍ തങ്ങള്‍ക്ക് കിട്ടാതെയാകുമോ എന്നോര്‍ത്തിട്ടാണ് അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇവരില്‍ പലരും അത് എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് മറന്നുപോകും. ഇത്തരം ഇടങ്ങളിലാണ് നിങ്ങള്‍ക്ക് പ്രിയപ്പെട്ട സാധനങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിക്കേണ്ടത്.

അതുകൊണ്ട് തന്നെ ഷോപ്പില്‍ എത്തിയാല്‍ തിരച്ചില്‍ ആരംഭിക്കേണ്ടത് മൂലകളില്‍ നിന്നും പിന്നെ ഏറ്റവും താഴത്തെ റാക്കില്‍ നിന്നുമാണെന്നാണ് ജോര്‍ജ്ജിയു പറയുന്നത്. നിശാവസ്ത്രങ്ങളുടെ കാര്യത്തിലാണ് ഏറ്റവുമധികം ഇപ്രകാരം സംഭവിക്കാറുള്ളത്. കാരണം, ഏറെ പ്രിയങ്കരമായ വസ്ത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ വിറ്റഴിഞ്ഞു പോകും. അതുപോലെ ഏറ്റവും അധികം ആവശ്യക്കാരുള്ള 8, 10, 12 എന്നീ സൈസിലുള്ള വസ്ത്രങ്ങളും പെട്ടെന്നു തന്നെ വിറ്റഴിഞ്ഞു പോകും.

ചില സമയത്ത് ഒരു നിശ്ചിത വസ്ത്രം വാങ്ങണമോ എന്നൊരു സംശയം ഉയരും അപ്പോഴാണ് ഉപഭോക്താക്കള്‍ പിന്നീടൊരു തീരുമാനത്തിനായി അവ ഒളിപ്പിച്ചു വയ്ക്കുന്നത്. ഷോപ്പിന്റെ മൂലകളിലേക്ക് അധികം ആളുകള്‍ ശ്രദ്ധിക്കാറില്ല എന്നതിനാല്‍ മൂലകളാണ് ഇത്തരത്തില്‍ സാധനങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുവാന്‍ ഏറ്റവും പറ്റിയ ഇടം. അതുപോലെ താഴത്തെ റാക്കുകളും ഇതിന് ഉതകിയ സ്ഥലമാണ്. താന്‍ അവിടെ ജോലി ചെയ്തിരുന്ന സ്മയത്ത് പൈജാമ വിഭാഗത്തില്‍ ഇത്തരത്തിലൊരു മൂല ഉണ്ടായിരുന്നതായി ജോര്‍ജിയ പറയുന്നു.

അവിടെ ജോലി ചെയ്യുന്നതിനിടയില്‍ കണ്ടെത്തിയ ചില വസ്ത്രങ്ങള്‍ പിന്നീട് വാങ്ങുവാനായി താനും ഇത്തരത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും ജോര്‍ജിയ പറഞ്ഞു. ബോക്സിംഗ് ദിനത്തിനും പുതുവത്സര തലേന്നിനും ഇടയ്ക്കുള്ള ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങുന്നത് അതീവ ലാഭകരമാണെന്നറിയാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു ഇനം കണ്ടെത്തിയാല്‍, അത് ക്രിസ്ത്മസ്സിനു ശേഷവും വിപണിയിലുണ്ടാകുമോ എന്ന് ജീവനക്കാരോട് ചോദിച്ച് സ്ഥിരീകരിക്കുക. ഇത്തരത്തിലുള്ള പ്രത്യേക വില്പനക്ക് തയ്യാറെടുപ്പുകള്‍ ആവശ്യമയതിനാല്‍, എന്തെല്ലാം സാധനങ്ങളായിരിക്കും വില്പനയില്‍ ഉണ്ടാവുക എന്ന കാര്യം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കും.

ചില ഉപഭോക്താക്കള്‍, കുറഞ്ഞ വില രേഖപ്പെടുത്തിയിട്ടുള്ള ലേബലുകള്‍ മറ്റു വസ്ത്രങ്ങളില്‍ നിന്നും പറിച്ചെടുത്ത് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളില്‍ ഒട്ടിച്ച് അവ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കും. എന്നാല്‍, ഇത് നടക്കില്ല എന്നാണ് ജോര്‍ജിയ പറയുന്നത്. ഓരോ സാധനത്തിന്റെയും വില സിസ്റ്റത്തില്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകും. ഇത്തരത്തില്‍ സ്റ്റിക്കര്‍ മാറ്റി ഒട്ടിച്ച് വിലപേശാനായി അലറി വിളിച്ച പല ഉപഭോക്താക്കളുമായും ഇടപെടേണ്ടി വന്നതായി അവര്‍ പറയുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ വിരളമായിട്ടാണെങ്കില്‍ പോലും സൂപ്പര്‍ വൈസര്‍മാര്‍, സമാനമായ ഉദ്പന്നങ്ങളുടെ വില പരിശോധിക്കാറുമുണ്ട്. ഉപഭോക്താവിന്റെ തട്ടിപ്പിന് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതിനാണിത്. ഇത്തരത്തില്‍ സൂത്രപ്പണിച്ച്, വിലക്കുറവിനായി തര്‍ക്കിക്കാന്‍ നിന്നാല്‍, നിങ്ങള്‍ക്ക് സമയ നഷ്ടം ഉണ്ടാകുമെന്നല്ലാതെ മറ്റ് പ്രയോജനങ്ങള്‍ ഒന്നുമില്ലെന്നും അവര്‍ പറഞ്ഞു. അതുപോലെ വളരെ വിരളമായിട്ടാണെങ്കിലും ഉപഭോക്താക്കള്‍ അവര്‍ ധരിച്ചുകൊണ്ടുവന്ന വസ്ത്രം ഹാങ്കറില്‍ തൂക്കി അവിടെയുള്ള പുതിയ വസ്ത്രം ധരിച്ച് പുറത്തേക്കിറങ്ങിപ്പോയ സന്ദര്‍ഭങ്ങളും ഉണ്ടെന്ന് ജോര്‍ജ്ജിയ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category