1 GBP = 100.60 INR                       

BREAKING NEWS

കെ എസ് എഫ് ഇയിലെ വിജിലന്‍സ് പരിശോധനയെക്കുറിച്ചു താനും മുന്‍കൂട്ടി അറിഞ്ഞില്ലെന്നു പിണറായി പറഞ്ഞതോടെ ഐസകിന്റെ വാദ മുനയൊടിഞ്ഞു; പരസ്യമായ ഈ തെറ്റു തിരുത്തലിനു സിപിഎമ്മിന്റെ സംഘടനാരീതി അനുസരിച്ചു പരസ്യ താക്കീതിന്റെ സ്വഭാവം; മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് ശ്രീവാസ്തവയെ വലിച്ചിഴച്ചതു തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ പരസ്യമായി ശബ്ദിച്ച കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി ടി.എം.തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനെയും വെട്ടിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മാസ് ഇടപടെല്‍. ധനമന്ത്രിയുടെ വാദമുഖങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായും തള്ളിയതിനു പിന്നാലെയാണു പാര്‍ട്ടിയും നിരാകരിച്ചത്.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയെക്കുറിച്ചു താനും മുന്‍കൂട്ടി അറിഞ്ഞില്ലെന്നു പിണറായി വിജയന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ചു. പ്രാഥമിക പരിശോധന മാത്രമാണ് എന്നതിനാല്‍ അതിന്റെ ആവശ്യവുമില്ല. ഐസക് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അറിഞ്ഞത്. വിശദാംശങ്ങള്‍ തേടിയപ്പോള്‍ വിജിലന്‍സിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഐസക് പ്രതികരിച്ചതില്‍ മുഖ്യമന്ത്രി ആശ്ചര്യം പ്രകടിപ്പിച്ചു. ഇതിനൊപ്പം പൊലീസ് ഉപദേഷ്ടാവായ രമണ്‍ശ്രീവാസ്തവയ്ക്കെതിരെ ചര്‍ച്ചകള്‍ വഴി തിരിച്ചു വിട്ടത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറയാതെ പറഞ്ഞു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് റെയ്ഡ് എന്ന് ധനമന്ത്രി പ്രതികരിച്ചിരുന്നു. ഇതാണ് സംശയ മുന ശ്രീവാസ്തവയിലേക്ക് നീട്ടിയത്. മുത്തൂറ്റുമായി ബന്ധമുള്ള ശ്രീവാസ്തവയെ ആക്രമിക്കുന്നതിലൂടെ ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടമായെന്ന വിലയിരുത്തലുണ്ടായി. പൊലീസ് ആക്ടിലെ ചര്‍ച്ചകള്‍ക്ക് ശേഷം താനൊരു ദുര്‍ബലനാണെന്ന് വരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന വാദമാണ് പിണറായി ഉയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് പരസ്യ പ്രസ്താവന സിപിഎം സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ചത്.

പരസ്യമായ ഈ തെറ്റു തിരുത്തലിനു സിപിഎമ്മിന്റെ സംഘടനാരീതി അനുസരിച്ചു പരസ്യ താക്കീതിന്റെ സ്വഭാവമുണ്ട്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി തീരുമാനിക്കുകയോ ശുപാര്‍ശ നല്‍കുകയോ ചെയ്തിട്ടില്ലെന്നു നേതൃത്വം വ്യക്തമാക്കി. മന്ത്രി, സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട ജാഗ്രത ഐസക്കും ആനത്തലവട്ടവും കാണിച്ചില്ലെന്നു യോഗം വിലയിരുത്തി. ഇരുവരുടേതും വൈകാരിക പ്രതികരണമായിരുന്നു. വിമര്‍ശനങ്ങളെ ഇരുനേതാക്കളും ഉള്‍ക്കൊണ്ടെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു.

പറയാനുള്ളതു തിരഞ്ഞെടുപ്പു കഴിഞ്ഞു പാര്‍ട്ടിയില്‍ പറഞ്ഞുകൊള്ളാം. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഇനി അനാവശ്യ വിവാദത്തിനില്ലെന്ന് ധനമന്ത്രിയുെ യോഗത്തിന് ശേഷം വിശദീകരിച്ചു. 'എന്റെ പരസ്യ പ്രസ്താവന വലിയ വിവാദമാവുകയും സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ വ്യത്യസ്തത ഉണ്ടെന്ന ധാരണ പരത്തുകയും ചെയ്തു. തിരഞ്ഞെടുപ്പു കാലത്ത് അതു സഹായകമല്ല. പരസ്യ പ്രസ്താവനയ്ക്കെതിരായ പാര്‍ട്ടിയുടെ അഭിപ്രായം എഴുതിത്ത്തന്നതല്ലേ? അതു ഞാനായിട്ട് എന്തിനു വ്യാഖ്യാനിക്കണം? ഭരണഘടന നല്‍കിയ സ്വാതന്ത്ര്യം ഉപയോഗിച്ചു നിങ്ങള്‍ വ്യാഖ്യാനിച്ചോളൂ, എനിക്കു വിരോധമില്ല' -ഇതായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം.

പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും തെറ്റായ പ്രചാരണത്തിനും ഉപയോഗിച്ചു. വിഷയത്തില്‍ സിപിഎമ്മിലും സര്‍ക്കാരിലും ഭിന്നതയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വിവാദം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ തോമസ് ഐസക്ക് അതൃപ്തി അറിയിച്ചിരുന്നു. റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്നും വകുപ്പുമന്ത്രി അറിഞ്ഞാകൊണ്ടു വേണമായിരുന്നു പരിശോധനയെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമെന്ന് മന്ത്രി ജി സുധാകരനും ഇന്ന് പ്രതികരിച്ചു. ദുഷ്ടലാക്കോടെയല്ല പരിശോധന നടന്നത്. തന്റെ വകുപ്പിലും പരിശോധന നടന്നിട്ടുണ്ട്. വകുപ്പമന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category