1 GBP = 100.60 INR                       

BREAKING NEWS

ചോര്‍ന്നത് എട്ട് എസ് പിമാരുടെ മാത്രം കൈവശം ഉണ്ടായിരുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; മിന്നല്‍ പരിശോധനകള്‍ക്കു മുമ്പ് വിജിലന്‍സ് ഇന്റലിജന്‍സ് ശേഖരിക്കുന്ന വിവരങ്ങള്‍ പുറത്താകുന്നത് അതീവ ഗൗരവതരം; രഹസ്യ സ്രോതസ് ചോര്‍ച്ചയില്‍ കപ്പലിലെ കള്ളനെ കണ്ടെത്താന്‍ നടത്തുന്നത് അതിവേഗ അന്വേഷണം; ചോര്‍ച്ചയില്‍ വിജിലന്‍സിലെ ഉന്നതര്‍ക്കെതിരെ നടപടി വരും

Britishmalayali
kz´wtJI³

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച രഹസ്യ സ്രോതസ് റിപ്പോര്‍ട്ട് ചോര്‍ന്നതിതില്‍ വിജിലന്‍സ് ഇന്റലിജന്‍സ് അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കും. എട്ട് വിജിലന്‍സ് എസ്പിമാരുടെ കൈവശം മാത്രമുണ്ടായിരുന്ന രഹസ്യ റിപ്പോര്‍ട്ടാണു ചോര്‍ന്നത്. ഇതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവാദത്തിന് കാരണം. കെ എസ് എഫ് ഇയുടെ പ്രതിച്ഛായ ഇത് മോശമാക്കി എന്നും സര്‍ക്കാര്‍ വിലയിരുത്തല്‍. റെയ്ഡ് അല്ല പരിശോധനയാണ് നടന്നത് എന്ന തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങേണ്ടി വന്നു.

ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഇന്റലിജന്‍സിനു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മിന്നല്‍ പരിശോധനകള്‍ക്കു മുമ്പ് വിജിലന്‍സ് ഇന്റലിജന്‍സ് ശേഖരിക്കുന്ന വിവരങ്ങള്‍ പുറത്താകുന്നത് ഇതാദ്യമല്ല. ഒരുമാസം മുമ്പ് മറ്റൊരു വകുപ്പില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും ചോര്‍ന്നിരുന്നു. ഇതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ അന്വേഷണം. കെ എസ് എഫ് ഇ റെയ്ഡില്‍ ധനമന്ത്രി നടത്തി പരസ്യ പ്രതികരണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഐസ്‌ക നടത്തിയ അഭിപ്രായങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മന്ത്രി തോമസ് ഐസക്കിന്റെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും വിമര്‍ശനങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. റെയ്ഡ് ആര്‍ക്കും തോന്നിയ വട്ടല്ലെന്നും വിജിലന്‍സിന്റെ പതിവു നടപടിക്രമം മാത്രമാണെന്നും തോമസ് ഐസക്കിന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. 2019ലും ഈ വര്‍ഷവുമായി വിവിധ വകുപ്പുകളില്‍ ഇരുപത്തിനാലു മിന്നല്‍ പരിശോധനകള്‍ നടത്തിയപ്പോഴൊന്നും തോന്നാത്ത പ്രശ്നം ഇപ്പോള്‍ തോന്നുന്നതെന്തെന്നും തോമസ് ഐസക്കിനോടും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനോടും പരോക്ഷമായി മുഖ്യമന്ത്രി ചോദിച്ചു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ അന്വേഷണം.

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്ക്കു വഴിയൊരുക്കിയത് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ ഗുരുതര ക്രമക്കേടുകളായിരുന്നു. സ്ഥാപനത്തിലെ ഉള്ളുകള്ളികള്‍ വ്യക്തമാക്കുന്നതായിരുന്നു വിജിലന്‍സിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊള്ളച്ചിട്ടിയിലൂടെ ലക്ഷങ്ങള്‍ ഒഴുകി. വലിയ തുക കൊടുത്ത് ചേരേണ്ട വലിയ ചിട്ടികളില്‍ ആവശ്യത്തിന് ആളെ കിട്ടാതെവരുമ്പോള്‍ കള്ളപ്പേരിലും ബിനാമി പേരിലും ആളുകളെ ചേര്‍ക്കും. ഓരോ മാസവും വന്‍തുക അടയ്ക്കേണ്ട ചിട്ടികളിലൂടെ കള്ളപ്പണം വെളുപ്പിക്കും. ചിട്ടിയില്‍ ആദ്യം ലഭിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടയ്ക്കണമെന്നാണു ചട്ടം. ഇതു ലംഘിച്ച് പല മാനേജര്‍മാരും ഈ തുക കൈവശംവയ്ക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതു പ്രകാരമായിരുന്നു റെയ്ഡ്.

ചിറ്റാളന്‍ ചെക്കാണു നല്‍കുന്നതെങ്കില്‍ ചെക്ക് മാറി അക്കൗണ്ടില്‍ പണം വന്നാല്‍ മാത്രമേ ചിട്ടിയില്‍ ചേര്‍ക്കാവൂ എന്നാണു വ്യവസ്ഥ. എന്നാല്‍ ചെക്ക് കിട്ടിയാലുടന്‍ ചിട്ടിയില്‍ ചേര്‍ക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓരോ മാസവും ഏതെങ്കിലും സ്ഥാപനത്തില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇക്കുറി ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ കെ.എസ്.എഫ്.ഇയില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ കെ.എസ്.എഫ്.ഇയില്‍ എല്ലാം സേഫാണെന്നാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗം പറയുന്നത്. സംസ്ഥാന വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ ബചത്' പരിശോധനയെ തള്ളിപ്പറഞ്ഞ് കെ.എസ്.എഫ്.ഇയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണു ക്ലീന്‍ ചിറ്റ്. മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തിയതു നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകള്‍ മാത്രമെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് ധന വകുപ്പ് പ്രതിക്കൂട്ടിലായത്. പിന്നാലെ ധനമന്ത്രി വിമര്‍ശനവുമായെത്തി.

വിജിലന്‍സിനെ പൂര്‍ണമായി ന്യായീകരിച്ചാണ് ഐസക്കിനെയും സിപിഎമ്മിലെ വിമര്‍ശകരെയും മുഖ്യമന്ത്രി തള്ളിയത്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായ രമണ്‍ശ്രീവാസ്തവയ്ക്കെതിരേ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനുള്ള എതിര്‍പ്പും ഇതിലൂടെ തലപൊക്കിയിരുന്നു. വിജിലന്‍സ് പരിശോധന ആസൂത്രണം ചെയ്ത 'വട്ട്' ആര്‍ക്കാണെന്ന് റിപ്പോര്‍ട്ട് വരുമ്പോള്‍ പുറത്തുവരുമെന്നായിരുന്നു ഐസക് രണ്ടാംദിവസം നടത്തിയ പ്രതികരണത്തില്‍ പറഞ്ഞത്. സ്വകാര്യ പണമിടപാടുകാരെ സഹായിക്കുന്നതാണെന്ന് ആനത്തലവട്ടവും പറഞ്ഞു. വെള്ളിയാഴ്ച നടന്ന റെയ്ഡിനുശേഷം രണ്ടുദിവസം ധനമന്ത്രി നടത്തിയ പ്രതികരണങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.

ഇതിനെയാണ് സമര്‍ത്ഥമായ നീക്കത്തിലൂടെ മുഖ്യമന്ത്രി പൊളിച്ചത്. അപ്പോഴും വിമര്‍ശനത്തെ ഗൗരവമായി എടുക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സിനലെ റിപ്പോര്‍ട്ട് ചോര്‍ച്ചയിലെ അന്വേഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category