
മഡ്രിഡ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന സ്പാനിഷ് വനിതാ ഫുട്ബോള്‍ താരം പൗല ഡപെനയ്ക്ക് വധഭീഷണി. കളിക്കളത്തില്‍ മറഡോണയെ ആദരിക്കാന്‍ നടന്ന മൗനമാചരിക്കല്‍ ചടങ്ങിലാണ് താരം പ്രതിഷേധിച്ചത്. മറഡോണ ഗാര്‍ഹിക പീഡന കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാന്‍ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്ബോള്‍ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ ദിവസം നടന്ന വിയാജെസ് ഇന്റെരിയാസ്- ഡിപോര്‍ടീവോ അബന്‍ക്ക മത്സരത്തിനു മുന്നോടിയായാണ് സംഭവം നടന്നത്. വിയാജെസിന്റെ താരമാണ് 24കാരിയായ ഡപെന. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഇരു ടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ മറഡോണക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ഒരു നിമിഷം മൗനമായി നിന്നു. എന്നാല്‍ ഡപെന ഇതിനു തയ്യാറായില്ല. ടീം അംഗങ്ങള്‍ നിരന്നു നിന്നപ്പോള്‍ പുറം തിരിഞ്ഞ് നിലത്തിരുന്ന് കൊണ്ടാണ് ഡപേന തന്റെ പ്രതിഷേധം അറിയിച്ചത്.
'ഗാര്‍ഹിക പീഡന കുറ്റവാളിയായ ഒരാള്‍ക്ക് വേണ്ടി മൗനം ആചരിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവര്‍ക്കായി ഒരു മിനിട്ട് മൗനമാചരിക്കാന്‍ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആര്‍ക്കും തോന്നുന്നില്ല. എന്നാല്‍ പീഡിപ്പിച്ച ആള്‍ക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ സാധിക്കുന്നില്ല'- ഡപെന പറഞ്ഞു.
സംഭവത്തിന് ശേഷം ഡപേനയുടെ പ്രതിഷേധത്തില്‍ അവരെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.'പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പലരും വിളിച്ചിരുന്നു. എന്നാല്‍ അതേസമയം, തനിക്ക് നേരെ വധഭീഷണിയും ഉണ്ടായിട്ടുണ്ട്. ചില ടീമംഗങ്ങള്‍ക്ക് നേരെയും വധഭീഷണിയുണ്ട്.' പൗല ഡപേന പറഞ്ഞു.
അതേസമയം 'മറഡോണ ഒരു അസാധാരണ കളിക്കാരനായിരുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല. എന്നാല്‍ ഒരു വ്യക്തി എന്ന അര്‍ഥത്തില്‍ അദ്ദേഹത്തിന് പല പോരായ്മകളുമുണ്ടായിരുന്നുവെന്നും സംഭവത്തിനുശേഷം ഒരു റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ ഡെപന പറഞ്ഞു. ചെയ്ത കാര്യത്തില്‍ പശ്ചാത്തപിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam