1 GBP = 100.60 INR                       

BREAKING NEWS

ഐഎസ്എല്ലില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റിന് വീണ്ടും സമനിലക്കുരുക്ക്; പന്തടക്കത്തില്‍ മുന്നിലെത്തിയിട്ടും 'ഹോം മാച്ചില്‍' ജയം നേടാനാവാതെ ഗോവ; കളിക്കിടെ പരിശീലകരുടെ വാക്കുതര്‍ക്കം; നാളെ മുംബൈ - ഈസ്റ്റ് ബംഗാള്‍ പോരാട്ടം

Britishmalayali
kz´wteJI³

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി എഫ്.സി ഗോവ. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സില്ല സ്‌കോര്‍ ചെയ്തപ്പോള്‍ ഗോവയ്ക്കായി ഇഗോര്‍ അംഗുളോ ഗോള്‍ മടക്കി.

പാസിങ് ഗെയ്മുകളില്‍ പ്രാവീണ്യം തെളിയിച്ച ഇരു ടീമുകളും മികച്ച മുന്നേറ്റവുമായാണ് തുടങ്ങിയത്. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സില്ലയും മറു തലക്കല്‍ ഇഗോള്‍ ആംഗുലുവും. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെയും എഡു ബഡിയയുടെയും അളന്നു മുറിച്ചുള്ള പാസില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുഖം പലതവണ വിറക്കപ്പെട്ടു. എന്നാല്‍, ആദ്യ ഗോള്‍ നേടിയത് നോര്‍ത്ത് ഈസ്റ്റാണ്. ഇദ്രീസ സില്ലയെ ഇവാന്‍ ഗെറീഡോ വീഴ്ത്തിയതിന് റഫറിയുടെ വിസില്‍. കിക്കെടുത്ത സില്ല (40) അനായാസം ഗോളാക്കുകയും ചെയ്തു.

ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച ഗോവ മൂന്നുമിനിറ്റുകള്‍ക്കുള്ളില്‍ ഗോള്‍ മടക്കി. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ വലതുവിങ്ങില്‍ നിന്നുള്ള ക്രോസ് രണ്ടു പ്രതിരോധ നിരക്കാരെ സാക്ഷിയാക്കി ഇഗോള്‍ അംഗുലോ (43) വഴിതരിച്ചുവിടുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് റോയ്ക്ക് ഒന്നും ചെയ്യാനായില്ല. ആദ്യ പകുതിയില്‍ സ്‌കോര്‍ ചെയ്ത അംഗുളോ ഹെഡ്ഡറിലൂടെ വീണ്ടും ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും അത് പോസ്റ്റിനുമുകളിലൂടെ പറന്നു. 78-ാം മിനിട്ടില്‍ ഇരുടീമിലെയും പരിശീലകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത് കളിയുടെ ആവേശത്തെ ബാധിച്ചു. 80-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മഷാഡോ കിടിലന്‍ ലോങ് റേഞ്ചര്‍ എടുത്തെങ്കിലും ഗോളി അത് തട്ടിയകറ്റി. 83-ാം മിനിട്ടില്‍ നോഗുവെരയുടെ ഒരു കിടിലന്‍ ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്റെ പോസ്റ്റില്‍ തട്ടിത്തെറിച്ചു. മത്സരത്തിന്റെ 75 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ഗോവക്ക് വച്ചിട്ടും ഗോവക്ക് ജയിക്കാനായില്ല.

നോര്‍ത്ത് ഈസ്റ്റിന്റെ നായകന്‍ ലാലെങ്മാവിയയാണ് കളിയിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന നേട്ടം താരം ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരുന്നു

രണ്ടു സമനിലയും തോല്‍വിയുമുള്ള ഗോവ രണ്ടു പോയന്റുമായി ഏഴാം സ്ഥാനത്താണ്. അഞ്ചു പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് രണ്ടാമതാണ്. ആദ്യ ജയം തേടിയാണ് എഫ്.സി ഗോവ കളത്തിലിറങ്ങിയത്. പ്രഥമ മത്സരത്തില്‍ ബംഗളൂരുവിനോട് സമനിലയും രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയോട് തോല്‍ക്കുകയും ചെയ്ത ഗോവക്ക് തിരിച്ചുവരവ് അനിവാര്യമായിരുന്നു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category