1 GBP = 100.60 INR                       

BREAKING NEWS

മന്ത്രി അറിയാതെ റെയ്ഡ് നടത്തിയത് അപമാനിക്കല്‍; സെക്രട്ടറിയേറ്റില്‍ തോമസ് ഐസക് അറിയിച്ചത് രാജി സന്നദ്ധത; ആനത്തലവട്ടവും ഐസക്കും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു; തല കുനിച്ച് എകെജി സെന്ററില്‍ നിന്ന് ഐസക്കിന്റെ മടക്കം; യെച്ചൂരിയും കൈവിട്ടു; ഇനി സിപിഎം നേതാക്കള്‍ കെ എസ് എഫ് ഇ ചര്‍ച്ച ചെയ്യില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ വിവാദങ്ങളില്‍ ഇനി സിപിഎം നേതാക്കള്‍ പരസ്യ പ്രതികരണം നടത്തില്ല. മുഖ്യന്ത്രി പിണറായി വിജയന്റേത് അന്തിമ നിലപാട് വിശദീകരണമായി തുടരും. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്. യോഗത്തില്‍ പങ്കെടുത്തവര്‍ ആരും കെ എസ് എഫ് ഇ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ പിന്തുണച്ചില്ല. എന്നാല്‍ ധനമന്ത്രി അറിയാതെ കെ എസ് എഫ് ഇയില്‍ റെയ്ഡ് നടത്തിയത് തെറ്റ് തന്നെയാണെന്ന് തോമസ് ഐസക് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി സ്ഥാനം രാജിവയ്ക്കാമെന്നും തോമസ് ഐസക് നിലപാട് എടുത്തു. എന്നാല്‍ കടുത്ത തീരുമാനങ്ങള്‍ പ്രതിസന്ധി കൂട്ടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഐസക്കിനെ അറിയിച്ചതായാണ് സൂചന.

രണ്ടും കല്‍പ്പിച്ചാണ് യോഗത്തിന് തോമസ് ഐസക് എത്തിയത്. അതൃപ്തി മുഴുവന്‍ തുറന്നു പറഞ്ഞു. കൂട്ടുത്തരവാദിത്തം നഷ്ടമാകുന്നുവെന്ന സൂചനകള്‍ നല്‍കിയായിരുന്നു ആഞ്ഞടിക്കല്‍. എന്നാല്‍ ആരും പരസ്യമായി ഐസകിനെ പിന്തുണച്ചില്ല. സെക്രട്ടറിയേറ്റിലെ മുന്‍തൂക്കം പിണറായിക്ക് തന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്. പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്നും ഇതില്‍ ഇനി ചര്‍ച്ചയില്ലെന്നും ഒടുവില്‍ തീരുമാനവും എടുത്തു. എകെജി സെന്ററില്‍ നിന്ന് പതിവ് രീതികള്‍ മാറ്റി വച്ച് മാധ്യമങ്ങള്‍ക്ക് ചിരിച്ച മുഖം പോലും നല്‍കാതെ താഴെ നിലയിലൂടെ ഇറങ്ങി കാറില്‍ മടങ്ങുകയും ചെയ്തു. കെ എസ് എഫ് ഇയില്‍ ക്രമക്കേണ്ടുണ്ടെന്ന വ്യാഖ്യാനം പുറത്തു വന്നതില്‍ തീര്‍ത്തും നിരാശനാണ് ഐസക്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കടുത്ത തീരുമാനങ്ങള്‍ എടുത്താല്‍ കേന്ദ്ര നേതൃത്വവും ഐസക്കിനെ കൈവിടും. അതുകൊണ്ട് തല്‍കാലം വിവാദങ്ങള്‍ക്കോ പ്രതികരണങ്ങള്‍ക്കോ ഐസക് മുതിരില്ല.

കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡ് സാധാരണമായിരുന്നു. ധനമന്ത്രിയുടെ വട്ട് പ്രയോഗം കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയില്‍ എത്തിച്ചുവെന്നും പിണറായി വിജയന്‍ നിലപാട് എടുത്തു. ഇതാണ് ഐസക്കിന് വിനായായത്. പരാതികള്‍ ഉണ്ടെങ്കില്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ല. അത് സെക്രട്ടറിയേറ്റില്‍ ഉന്നയിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി എടുക്കുന്നത്. ആരും മിണ്ടരുതെന്ന തീരുമാനം വരും മുമ്പ് മന്ത്രി ജി സുധാകരന്‍ പ്രസ്താവന നടത്തിയതിലും ഐസകിന് ദുരൂഹത തോന്നുണ്ട്. മുഖ്യമന്ത്രിയോട് ചേര്‍ന്ന് നിന്ന് ഐസകിനെ പരസ്യമായി തള്ളി പറയുകയായിരുന്നു സുധാകരന്‍. ആലപ്പുഴയില്‍ ഇനി ഔദ്യോഗിക പക്ഷം ഐസകിനെ ഒരു കാര്യത്തിനും അടുപ്പിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ തീര്‍ത്തും തിരിച്ചടിയാവുകയാണ് ഐസകിന് കെ എസ് എഫ് ഇ വിവാദം. പരസ്യ വിമര്‍ശനം നടത്തിയ ആനത്തലവട്ടം ആനന്ദനും ഇനി പ്രതികരണങ്ങള്‍ നടത്തില്ല.

കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി.സുധാകരന്‍ രംഗത്തു വന്നതും പിണറായിക്ക് വേണ്ടിയാണ്. വിജിലന്‍സിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ. റെയ്ഡില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. എന്റെ വകുപ്പിലും റെയ്ഡ് നടന്നു. ഞാനൊന്നും അറിഞ്ഞിട്ടില്ല. അതൊന്നും നമ്മെ ബാധിക്കില്ല. വിജിലന്‍സിന് ഏത് സമയത്തും അന്വേഷിക്കാം. ചില ക്രമക്കേടുകള്‍ വിജിലന്‍സ് തന്നെ അന്വേഷിക്കണം' സുധാകരന്‍ പറഞ്ഞു. സാധാരണ അന്വേഷണമാണ് കെഎസ്എഫ്ഇയില്‍ നടന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കും. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചുവിടണമെന്നാണോ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.

'ആറ് മാസം മുമ്പ് 12 പി.ഡബ്ല്യു.ഡി ഓഫീസിലാണ് വിജിലന്‍സ് കയറിയത്. ഞാന്‍ പത്രത്തിലൂടെയാണ് അറിയുന്നത്. അതൊരു മന്ത്രിയായ എന്നെ ബാധിക്കില്ല. അഴിമതിക്കെതിരെ നടപടിയെടുക്കുന്ന ആളെന്ന നിലയില്‍ വിജിലന്‍സ് അഴിമതി കണ്ടെത്തുന്നത് തനിക്ക് സന്തോഷമേയുള്ളൂ' സുധാകരന്‍ പറഞ്ഞു. അതായത് വിജിലന്‍സ് റെയ്ഡ് മന്ത്രി അറിയണമെന്ന വാദത്തിനുള്ള മറുപടിയാണ് ഇത്. അങ്ങനെ ആലപ്പുഴയിലെ ശത്രുവിനെ കൊണ്ടു തന്നെ സുധാകരന് മറുപടി നല്‍കുകയായിരുന്നു പിണറായി വിജയന്‍. കിഫ്ബിയിലെ ഇഡി അന്വേഷണത്തിലും മറ്റും അസ്വസ്ഥനായ ഐസക്കിന് തീര്‍ത്തും തിരിച്ചടിയാണ് ഈ വാദങ്ങള്‍. കേന്ദ്ര നേതൃത്വം പിന്തുണയ്ക്കാത്തതും ഐസക്കിനെ ഞെട്ടിച്ചു.

കെഎസ്എഫ്ഇയിലെ 35 ശാഖകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് പറയുന്നു. തെരച്ചില്‍ നടത്തിയ ഉദ്യോഗസ്ഥര്‍ നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെഎസ്എഫ്ഇ ചിട്ടിയില്‍ അഞ്ച് ക്രമക്കേടുകള്‍ നടക്കുന്നതായാണ് വിജിലന്‍സിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുള്ളത്. ക്രമക്കേടിന്റ വിശദാംശങ്ങള്‍, ആരൊക്കെ കുറ്റക്കാര്‍, എടുക്കേണ്ട നടപടി എന്നിവ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമേ വ്യക്തമാകൂ. ഓപ്പറേഷന്‍ ബചത്ത് എന്ന് പേരിട്ട ഈ തെരച്ചിലിന്റെ അന്തിമ റിപ്പോര്‍ട്ട് ക്രോഡീകരിച്ച് ആഭ്യസന്ത്ര വകുപ്പിലെത്താന്‍ രണ്ടാഴ്ചയെങ്കിലും പിടിക്കുമെന്നാണ് സൂചന.

എസ്പിമാര്‍ മുഖേനയായിരിക്കും ആഭ്യന്തര വകുപ്പ് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം രേഖാമൂലം വിജിലന്‍സ് ഡയറക്ടറേറ്റിനെ അറിയിക്കണം എന്നാണ് ചട്ടം. അതേസമയം കെഎസ്എഫ്ഇ റെയ്ഡിനെതിരെ ഇടത് മുന്നണിയിലും സംസ്ഥാന സര്‍ക്കാരിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി കൂടി പിന്തുണ പ്രഖ്യാപിച്ച സ്ഥിതിക്ക് തെരച്ചില്‍ നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കില്ല. കെഎസ്എഫ്ഇ റെയ്ഡില്‍ തൂങ്ങി ഇനിയൊരു പരസ്യചര്‍ച്ചവേണ്ടെന്ന് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ധാരണയാതും കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കൂടി മനസ്സിലാക്കിയാണ്.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മന്ത്രി തോമസ് ഐസക്കിന്റെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും വിമര്‍ശനങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. റെയ്ഡ് ആര്‍ക്കും തോന്നിയ വട്ടല്ലെന്നും വിജിലന്‍സിന്റെ പതിവു നടപടിക്രമം മാത്രമാണെന്നും തോമസ് ഐസക്കിന് മുഖ്യമന്ത്രിയുടെ മറുപടി. 2019ലും ഈ വര്‍ഷവുമായി വിവിധ വകുപ്പുകളില്‍ ഇരുപത്തിനാലു മിന്നല്‍ പരിശോധനകള്‍ നടത്തിയപ്പോഴൊന്നും തോന്നാത്ത പ്രശ്‌നം ഇപ്പോള്‍ തോന്നുന്നതെന്തെന്നും തോമസ് ഐസക്കിനോടും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനോടും പരോക്ഷമായി മുഖ്യമന്ത്രി ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ മനസ്സാണ് സിപിഎം സെക്രട്ടറിയേറ്റിലും ഇന്ന് നിറഞ്ഞത്.

വിജിലന്‍സിനെ പൂര്‍ണമായി ന്യായീകരിച്ചാണ് ഐസക്കിനെയും സിപിഎമ്മിലെ വിമര്‍ശകരെയും മുഖ്യമന്ത്രി തള്ളിയത്. പരാതിയിലെ വിവരങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. വിവരം ശരിയാണെന്നു കണ്ടാല്‍ പരിശോധന നടത്തും. അതിന് വിജിലന്‍സ് ഡയറക്ടറുടെ അനുമതി മതി, വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 2019 ജനുവരി പതിനേഴിന് മോട്ടോര്‍ വാഹന വകുപ്പിലേതു മുതല്‍ കെഎസ്എഫ്ഇ വരെയുള്ള വിജിലന്‍സിന്റെ മിന്നല്‍ പരിശോധനകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

തോമസ് ഐസക്കിനും ആനത്തലവട്ടം ആനന്ദനും സിപിഐക്കും വിജിലന്‍സിന്റെ പരിശോധന മനസ്സിലായില്ലേ എന്ന ചോദ്യത്തിന് പതിവുപോലെ മാധ്യമങ്ങളെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആഭ്യന്തര ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയെയും മുഖ്യമന്ത്രി ന്യായീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category