1 GBP = 100.60 INR                       

BREAKING NEWS

കോവിഡ്കാല സേവനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരോട് കൃതജ്ഞത പ്രകാശിപ്പിച്ച് സ്‌കോട്ടലാന്‍ഡ്; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 500 പൗണ്ട് ക്രിസ്ത്മസ്സ് ബോണസ് നല്കാന്‍ സര്‍ക്കാര്‍

Britishmalayali
kz´wteJI³

കോവിഡ് കാലത്ത് അനുഷ്ഠിച്ച നിസ്സീമമായ സേവനങ്ങള്‍ക്ക് അംഗീകാരമായി എല്ലാ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും അഡള്‍ട്ട് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കും 500 പൗണ്ട് വീതം ക്രിസ്ത്മസ്സ് ബോണസ്സായി നല്‍കാന്‍ സ്‌കോട്ട്ലാന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌കോട്ട്ലാന്‍ഡ് നാഷണല്‍ പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജിയോണ്‍ നടത്തിയത്. ഈ ബോണസ്സ് നല്‍കുവാനുള്ള അധികാരം സ്‌കോട്ടിഷ് സര്‍ക്കാരിനുണ്ടെങ്കിലും, ഇത് നികുതിവിമുക്തമാക്കുവാനുള്ള അധികാരം സ്‌കോട്ടിഷ് സര്‍ക്കാരിനില്ല. അതുകൊണ്ട്തന്നെ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കാന്‍ ഫസ്റ്റ് മിനിസ്റ്റര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നന്ദി സൂചകമായി സ്‌കോട്ട്ലാന്‍ഡ് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഉത്സവകാല ബോണസ്സിലെ ഓരോ പെന്നിയും അവര്‍ക്ക് തന്നെ അനുഭവിക്കാന്‍ കഴിയും വിതം ഈ തുകയ്ക്ക് നികുതി ഒഴിവാക്കണമെന്ന് സ്റ്റര്‍ജിയോണ്‍ ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ടു. കൃതജ്ഞതാ സൂചകമായി നല്‍കുന്ന ഈ ബോണസ്സ്, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും അവര്‍ ജോലിചെയ്ത മണിക്കൂറുകളുടെ അനുപാതത്തില്‍ ലഭിക്കും. മൊത്തം 3,91,000 ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.

ഈ തുക ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കുമെന്നും ഇത് വൈകിപ്പിക്കാന്‍ ഒരു അവസരവും നല്‍കില്ലെന്നും സ്റ്റര്‍ജിയന്‍ പറഞ്ഞു. അതേസമയം, ഈ തുക നല്‍കുക വഴിമാത്രം ആരോഗ്യപ്രവര്‍ത്തകരോടുള്ള നന്ദി പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും നമ്മുടെ ജീവന് നമ്മള്‍ ആരോഗ്യ പ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു എന്ന് പറയുവാനുള്ള ഒരു ശ്രമം മാത്രമാണിതെന്നും അവര്‍ പറഞ്ഞു. ഏകദേശം 180 മില്ല്യണ്‍ പൗണ്ട് ചെലവു വരുന്നതാണ് ഈ പദ്ധതി എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഈ ഒരു ധനസഹായം കൊണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗത്തിനും സേവനത്തിനും ഉള്ള പ്രതിഫലം നല്‍കാനാവില്ല എന്ന് സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവ് റിച്ചാര്‍ഡ് ലിയോനാര്‍ഡ് പറഞ്ഞു. വര്‍ഷങ്ങളായി അര്‍ഹിക്കുന്ന ശമ്പളം ലഭിക്കാത്തതുള്‍പ്പടെ ഈ മേഖലയിലെ ജീവനക്കാര്‍ നേരിടുന്ന കഷ്ടങ്ങള്‍ക്ക് ഈ തുക പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇത്തരത്തില്‍ അത്യാവശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാവര്‍ഷവും ശമ്പള വര്‍ദ്ധനവ് ഉറപ്പാക്കാനുള്ള തീരുമാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനു പുറമേ സ്‌കൂള്‍ വിട്ടുപോയവര്‍ക്ക് ഐ.ടി, കെട്ടിട നിര്‍മ്മാണം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടാന്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമികള്‍ നടപ്പിലാക്കുമെന്നും സ്റ്റര്‍ജിയോണ്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പ്രതിവാരം 100 പൗണ്ട് ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. 18 വയസ്സിനു മുകളില്‍ പ്രായമുള്ള 1200 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കൂടുതല്‍ സ്ഥാപനങ്ങള്‍ അപ്രന്റീസുമാരെ നിയമിക്കുന്നത് പ്രോത്സഹിപ്പിക്കുന്നതിനായി 15 മില്ല്യണ്‍ പൗണ്ടിന്റെ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category