1 GBP = 100.60 INR                       

BREAKING NEWS

എന്‍എച്ച്എസ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍; ടേക്ക് എവേകള്‍ ഉള്‍പ്പടെ ക്രിസ്ത്മസ്സ് കാലത്ത് നിരവധി സൗജന്യങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കോവിഡിനെതിരെയുള്ള യുദ്ധം മുന്‍നിരയില്‍ നിന്നും നയിച്ച ധീര പോരാളികളാണ് എന്‍ എച്ച് എസിലെ ആരോഗ്യ പ്രവര്‍ത്തകര്‍. നിരവേധി പേര്‍ ഈ യുദ്ധത്തിനിടയില്‍ വീരമൃത്യ വരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സേവനം ബ്രിട്ടീഷ് ജനത എക്കാലവും നന്ദിയോടെ സ്മരിക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇപ്പോള്‍ ഇതാ ഇവരുടെ സേവനങ്ങളെ ബഹുമാനിക്കാന്‍ ബിസിനസ്സ് സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും മുന്നോട്ട് വന്നിരിക്കുകയാണ്.

പ്രത്യേക ഷോപ്പിംഗ് സമയം മുതല്‍ വന്‍കിഴിവുകളും സൗജന്യ സേവനങ്ങളുമായി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരോഗ്യ പ്രവര്‍ത്തകരോടുള്ള അവരുടെ ആദരവ് പ്രകടമാക്കുമ്പോള്‍ ഊബര്‍ എത്തുന്നത് തികച്ചും വ്യത്യസ്തമായ ഓഫറുമായാണ്. എന്‍ എച്ച് എസിലെ ആരോഗ്യ പ്രവ്രര്‍ത്തകര്‍ക്ക് ഈ ക്രിസ്ത്മസ്സ് കാലത്ത് 10 പൗണ്ട് വീതം ചാര്‍ജ്ജ് വരുന്ന രണ്ട് യാത്രകള്‍ തികച്ചും സൗജന്യമായി നല്‍കുകയാണ് ഊബര്‍. അതിനുപുറമേ ഊബര്‍ ഈറ്റ്സ് വഴി 10 പൗണ്ട് വിലവരുന്ന ഒരു സൗജന്യ ഭക്ഷണവും നല്‍കുന്നു.

ഡിസംബര്‍ 23 മുതല്‍ 27 വരെയായിരിക്കും ഈ ഓഫര്‍ പ്രാബല്യത്തില്‍ ഉണ്ടാവുക. ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കും. ഇത് ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ അവരുടെ ഊബര്‍ അക്കൗണ്ട് സാധുവായ ഏതെങ്കിലും എന്‍ എച്ച് എസ് അല്ലെങ്കില്‍ എച്ച് എസ് സി ഈമെയില്‍ വിലാസവുമായി 2020 ഡിസംബര്‍ 20 ന് മുന്‍പായി ലിങ്ക് ചെയ്യണം.

അങ്ങനെ ലിങ്ക് ചെയ്തുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു പ്രൊമോ ലിങ്ക് ലഭിക്കും. അത് ഊബര്‍ അക്കൗണ്ടിനോട് ചേര്‍ത്തുകഴിഞ്ഞാല്‍ ഈ ആനുകൂല്യം അനുഭവിക്കാന്‍ കഴിയും. ഊബര്‍, ഊബര്‍ ഈറ്റ്സ് തുടങ്ങിയ ആപ്പുകള്‍ ആപ്സ്റ്റോറില്‍ നിന്നും, ഗൂഗിള്‍ പ്ലേയില്‍നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. എന്നാല്‍, ഊബര്‍ ഈറ്റ്സിലൂടെ ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഡെലിവറി ചാര്‍ജ്ജ് നിങ്ങള്‍ നല്‍കേണ്ടതായി വരും എന്നത് പ്രത്യേകം ഓര്‍ക്കുക. നിങ്ങള്‍ ഓര്‍ഡര്‍ നല്‍കുന്ന റെസ്റ്റോറന്റില്‍ നിന്നും നിങ്ങളുടെ സ്ഥലത്തേക്കുള്ള ദൂരം അനുസരിച്ചായിരിക്കും ഡെലിവറി ചാര്‍ജ്ജ് നിശ്ചയിക്കുക.

ഇതാദ്യമായല്ല ഊബര്‍, എന്‍ എച്ച് എസ് ജീവനക്കാരോടുള്ള നന്ദി പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം അവര്‍ എല്ലാ യത്രകളിലും ടേക്ക് എവേകളിലും20 പൗണ്ട് കിഴിവ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category