
കോവിഡ് വ്യാപനം തുടങ്ങിയ നാള് മുതല്‍ ശാസ്ത്രലോകം പറയുന്ന ഒരു കാര്യമുണ്ട്, രോഗവ്യാപനം തടയുവാന്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നതുമാത്രമാണ് അറിഞ്ഞതില്‍ വച്ച് ഏറ്റവും നല്ല വഴിയെന്ന്. അത്തരത്തില്‍ സമ്പര്‍ക്കത്തിന്റെ തോത് കുറയ്ക്കുവാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ലോക്ക്ഡൗണ്‍ മാത്രമാണെന്ന് രാഷ്ട്രീയ നേതൃത്വം തിരിച്ചറിയുകയും ചെയ്തിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇംഗ്ലണ്ടിലെ വര്‍ത്തമാനകാല സാഹചര്യം. രണ്ടാം ദേശീയ ലോക്ക്ഡൗണിന് ശേഷം രോഗവ്യാപന തോത് മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടില്‍ ഏറ്റവുമധികം രോഗവ്യാപനമുണ്ടായ മേഖലകളില്‍ ഇപ്പോള്‍ രോഗവ്യാപനത്തിന്റെ ശക്തി കുറഞ്ഞുവങ്കിലും, രാജ്യവ്യാപകമായി നോക്കിയാല്‍ ഇപ്പോഴും രോഗവ്യാപനം തുടരുകയാണ്. ഇനിയും സാധാരണ നിലയിലേക്ക് തിരിച്ചുപോകാനുള്ള ഒരു സാഹചര്യം ഇംഗ്ലണ്ടില്‍ ഉണ്ടായിട്ടില്ല എന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ നവംബര്‍ 13 മുതല്‍ 24 വരെ 1 ലക്ഷം പേരില്‍ നടത്തിയ രോഗപരിശോധനയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക് (ആര് നിരക്ക് 0.88 ആയി കുറഞ്ഞു എന്ന് ഈ പഠനത്തില്‍ വെളിപ്പെട്ടു. അതായത്, രോഗിയായ ഒരാളില്‍ നിന്നും ശരാശരി ഒന്നില്‍ താഴെ ആളുകളിലേക്ക് മാത്രമേ ഇപ്പോള്‍ രോഗ പടരുന്നുള്ളു. അല്ലെങ്കില്‍, 10 രോഗികളില്‍ നിന്ന് 8 പേരിലേക്ക് മാത്രമാണ് ഇപ്പോള്‍ രോഗം പകരുന്നത്. രോഗവ്യാപനനിരക്ക് കുറയുന്നു എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പ്രാവശ്യം പഠനം നടത്തിയതിനും നവംബര്‍ 13-24 കാലാവധിക്കും ഇടയില്‍ രോഗവ്യാപനത്തില്‍ 30% കുറവുണ്ടായതായി ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിനു മുന്‍പായി, പരിശോധന നടത്തിയ ഒക്ടോബര്‍ അവസാനത്തില്‍, ഓരോ ഒമ്പത് ദിവസങ്ങളിലും രോഗവ്യാപന നിരക്ക് ഇരട്ടിയാകുകയായിരുന്നു എന്നതോര്‍ക്കണം. രോഗവ്യാപനം എറ്റവും ശക്തമായിരുന്നു വടക്ക് പടിഞ്ഞാറന്‍, വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ രോഗവ്യാപനം പകുതിയിലേറെ കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സിലും വെസ്റ്റ് മിഡ്ലാന്‍ഡ്സിലുമാണ് രോഗവ്യാപനം കൂടുതലുള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കോവിഡ് കേവലം ഒരു ആരോഗ്യ പ്രശ്നമല്ല എന്ന് തെളിയിച്ചുകൊണ്ട് ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടുകൂടി ഇതിനിടയില്‍ പുറത്തുവന്നു. 1,20,000 കുട്ടികള്‍ ഉള്‍പ്പടെ 7 ലക്ഷത്തിലധികം പേര് ഈ പ്രതിസന്ധിയില്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി എന്നാണ് ഒരു പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കോവിഡിന്റെ സാമ്പത്തിക രംഗത്തെ പ്രഹരമാണിതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നു. അതേസമയം മറ്റൊരു 7 ലക്ഷം പേര് ദാരിദ്ര്യ രേഖയ്ക്ക് താഴെ പോകാതെ ചാന്‍സലറുടെ താത്ക്കാലിക നടപടികള്‍ സഹായിച്ചു എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ആവിഷ്കരിച്ച, യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ പ്രതിവാരം 20 പൗണ്ട് അധികം നല്കുന്ന പദ്ധതിയാണ് ഇവരുടെ രക്ഷയ്ക്കെത്തിയത്. ഇതോടെ നിലവില്‍ ബ്രിട്ടനില്‍ 15 ദശലക്ഷം പേരാണ് ദാരിദ്ര്യ രേഖയ്ക്ക് കീഴില്‍ ആയത്. അതായത് ബ്രിട്ടന്റെ ജനസംഖ്യയുടെ 23 ശതമാനം പേര് ഇപ്പോള്‍ ദരിദ്രരാനെന്നര്ത്ഥം. ഈ പഠനം നടത്തിയ ലെഗാറ്റം ഇന്‍സ്റ്റിറ്റിയുട്ട് ചീഫ് എക്സിക്യുട്ടീവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സഹയാത്രികയുമായ ഫിലിപ്പാ സ്ട്രൗഡ് പറയുന്നത് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ഒരു സമഗ്ര പദ്ധതിയാണ് ഈ സാഹചര്യത്തില്‍ ആവശ്യമെന്നാണ്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി മുറവിളികൂട്ടുന്ന മറ്റ് അനേകം പേര്‍ക്കൊപ്പം ശ്രീമതി സ്ട്രൗഡും ആവശ്യപ്പെടുന്നത് താത്ക്കാലികമായി വര്‍ദ്ധിപ്പിച്ച യൂണിവേഴ്സല്‍ ക്രെഡിറ്റ് അത് അവസാനിക്കുന്ന 2021 ഏപ്രിലിനു ശേഷം വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നാണ്. ഇതിനെ കുറിച്ച് ആലോചിച്ച് ജനുവരിയില്‍ ഒരു തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഹോസ്പിറ്റാലിറ്റി, റീടെയ്ല്‍ മേഖലകളില്‍, താരതമ്യേന കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന യുവാക്കളായ തൊഴിലാളികളേയാണ് സാമ്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചത്.
പുതിയതായി ദാരിദ്ര്യരേഖയ്ക്ക് കീഴില്‍ വന്ന 7 ലക്ഷം പേരില്‍ പകുതിയോളം പേര്‍ക്ക് ദാരിദ്ര്യ രേഖയിലും 25% താഴെ മാത്രമാണ് വരുമാനമുള്ളത്. 1,60,000 പേര്‍ക്ക് 35 ശതമാനത്തിനും 50 ശതമാനത്തിനും ഇടയില്‍ താഴെയാണ് വരുമാനം. 2,70,000 പേര്‍ക്ക് ദാരിദ്ര്യ രേഖയിലും 50% താഴെമാത്രമാണ് വരുമാനമുള്ളത്. അതായത് 2,70,000 പേര് തീവ്ര ദാരിദ്യം അനുഭവിക്കുന്നു എന്ന് ചുരുക്കം. കോവിഡ് പ്രതിസന്ധിക്ക് മുന്‍പായി ദാരിദ്യരേഖയ്ക്ക് മുകളില്‍ ഉണ്ടായിരുന്ന പല കുടുംബങ്ങളും തൊഴില്‍ നഷ്ടം മൂലവും വേതനത്തില്‍ കുറവു വന്നതിനാലും ദാരിദ്യരേഖയ്ക്ക് താഴെ എത്തിയിട്ടുണ്ട്.
നിലവില്‍, ബ്രിട്ടന്റെ ശരാശരി വരുമാനത്തിന്റെ 60% താഴെയുള്ളവരെയാണ് ദരിദ്രരായി കണക്കാക്കുന്നത്. അതായത്, മാതാപിതാക്കളില്‍ ഒരാളും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന് പ്രതിവാരം 325 പൗണ്ടും, മാതാപിതാക്കളും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന് പ്രതിവാരം 439 പൗണ്ടും പ്രായമായ ദമ്പതിമാര്‍ക്ക് പ്രതിവാരം 239 പൗണ്ടും ആണ് ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ എത്തുവാന്‍ ആവശ്യമായത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam